രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍ എന്ന ചിത്രം തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് രാംഗോപാല്‍ വര്‍മ. ഒരു അഭിമുഖത്തിലാണ് ഈ ചിത്രത്തെ കുറിച്ചുള്ള രാംഗോപാല്‍ വര്‍മയുടെ വിമര്‍ശനം.
ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണ്. നായകന്മാരായ ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും പ്രൊഫഷണല്‍ ജിംനാസ്റ്റിക് കലാകാരന്മാരായാണ് തോന്നിയതെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. എന്നാല്‍ ചിത്രത്തിലെ തീവണ്ടി അപകട രംഗത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.
ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജചിത്രത്തില് സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്.
ഇളയരാജയുടെ പാട്ടുകൾ ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. പലപ്പോഴും അദ്ദേഹത്തെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയർന്ന് വരാറുണ്ട്. തന്റെ സമ്മതമില്ലാതെ ത്റ ഗാനങ്ങൾ മറ്റ് സിനിമകളിൽ...
ഒരുകാലത്ത് മലയാള സിനിമയുടെ വാർത്തകൾ പത്രത്താളുകളിലും റേഡിയോയിലും ടിവിയിലുമായിരുന്നു. ഇന്ന് നമ്മുടെ മൊബൈൽ ഫോണുകളിലേക്ക്, വിരൽത്തുമ്പിലേക്ക് സിനിമ എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയ...
സിനിമാ നടിമാരോട് വളരെയധികം സ്നേഹം പുലർത്തുന്നവരാണ് പ്രേക്ഷകർ. ചില നടിമാർ സിനിമയിൽ ശോഭിച്ച് നിൽക്കുമ്പോൾ തന്നെ വിടവാങ്ങിയിട്ടുണ്ട്. എന്നാൽ അവരുടെ മരണ...
സിനിമ എന്നത് കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപമാണ്. സമൂഹത്തിന്റെ വളർച്ചയും മാറ്റങ്ങളുമെല്ലാം ഉൾക്കൊണ്ട് കാലത്തിനനുസൃതമായി പ്രതിഫലിക്കുന്ന കല. അതിൽ വിനോദം എന്നതിനേക്കാളുപരി കഥാപാത്രം,...