ചുറ്റുമുള്ളവർ എന്ത് പറഞ്ഞാലും സ്വന്തം മനസ് പറയുന്നത് കേൾക്കണമെന്നാണ് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്; വീണ്ടും വിവാഹം കഴിക്കുമോ? മേഘ്നരാജ് പറയുന്നു !
വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം കേട്ടത്. ചിരഞ്ജീവി മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു മേഘ്ന. അതുകൊണ്ട് തന്നെ ആ വേദനയുടെ ആഴം വലുതായിരുന്നു. ഒക്ടോബർ 22നാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. ചിരഞ്ജീവി സര്‍ജയുടെ പുനര്ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. ഇതിനിടയിൽ മേഘ്ന പുനഃർവിവാഹിത ആകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി.
ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ് താരമിപ്പോൾ. ഇതിനോടകം രണ്ട് സിനിമകളോളം മേഘ്ന പൂർത്തിയാക്കി കഴിഞ്ഞു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ആയിരുന്നു മേഘ്നയുടെ തുറന്നുപറച്ചിൽ. ഒരു വിഭാഗം ആളുകൾ തന്നോട് വിവാഹം കഴിക്കണമെന്നാണ് ഉപദേശിക്കുന്നതെന്നും എന്നാൽ ചിലർ തന്നോട് മകനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനുമാണ് പറയുന്നത്.
ഇതിൽ ഏതിനാണ് താൻ ചെവികൊടുക്കേണ്ടതെന്ന് താരം ചോദിക്കുന്നു. ചുറ്റുമുള്ളവർ എന്ത് പറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്നാണ് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം വിവാഹത്തേക്കുറിച്ച് അങ്ങനെയൊരും ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല.ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചിരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല- മേഘ്ന പറഞ്ഞു. 2018 ലായിരുന്നു മേഘ്നയുടേയും ചിരഞ്ജീവിയുടേയും വിവാഹം. ബുധിവന്ത 2 ആണ് മേഘ്നയുടെ റിലീസ് ചെയ്യാനുള്ള ചിത്രം.
യക്ഷിയും ഞാനു’മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്ന രാജ് മലയാളത്തില്‍ എത്തിയത്. ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിലെ അഭിനയം മേഘ്നയ്ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം ‘റെഡ് വൈനി’ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. ‘സീബ്രാ വര’കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
‘ബെണ്‍ഡു അപ്പാരൊ ആര്.എം.പി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്ന രാജ് വെള്ളിത്തിരയിലെത്തുന്നത്. ‘ഉയര്‍തിരു 420’ എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്ന രാജ്. ‘കുരുക്ഷേത്ര’ എന്ന സിനിമയാണ് മേഘ്ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ ‘100 ഡിഗ്രി സെല്‍ഷ്യല്‍സ്’ എന്ന ചിത്രത്തിനായി പാടിയിട്ടുമുണ്ട് മേഘ്ന രാജ്.
മേഘ്ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്ജീവി സര്‍ജയുടെ പുനര്‍ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മകൻ റയാന്റെ വിശേഷങ്ങള്‍ മേഘ്ന രാജ് പങ്കുവയ്ക്കാറുണ്ട്. മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്നും ചിരഞ്ജീവി സര്ജയ്ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്ന രാജ് പറഞ്ഞിരുന്നത്.
ചിരഞ്ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി മേഘ്ന രാജ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട്. നീ എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല. പോകാനുകുമോ?. നമ്മുടെ കുഞഞ്, നീ എനിക്ക് തന്ന വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്നേഹത്തിന്റെ അടയാളാണ്. ഇങ്ങനൊയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്താരിക്കാനാവില്ല . മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം ഒരിക്കല്‍ മേഘ്ന എഴുതിയിരുന്നതും.
