Connect with us

3 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 50,000 ടിക്കറ്റുകള്‍; ചരിത്രം സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍: നോ വേ ഹോം

News

3 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 50,000 ടിക്കറ്റുകള്‍; ചരിത്രം സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍: നോ വേ ഹോം

3 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 50,000 ടിക്കറ്റുകള്‍; ചരിത്രം സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍: നോ വേ ഹോം

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പൈഡര്‍മാന്‍: നോ വേ ഹോമിന്റെ മുന്‍കൂര്‍ ബുക്കിംഗ് ഞായറാഴ്ച വൈകുന്നേരം 8.30 ന് ഇന്ത്യയിലെ ദേശീയ മള്‍ട്ടിപ്ലെക്സ് ശൃംഖലയില്‍ ആരംഭിച്ചു. ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തിച്ച് 3 മണിക്കൂറിനുള്ളില്‍ തന്നെ സൂപ്പര്‍ഹീറോ ചിത്രം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ മുന്‍നിര ദേശീയ ശൃംഖലയായ പിവിആര്‍, 3 മണിക്കൂറിനുള്ളില്‍ സ്‌പൈഡര്‍മാന്റെ 50,000 ടിക്കറ്റുകള്‍ വിറ്റഴിച്ചു, ഇത് സിനിമ ബോക്‌സ് ഓഫീസില്‍ സൃഷ്ടിക്കാന്‍ പോകുന്ന റെക്കോഡിന്റെ സൂചനയല്ലാതെ മറ്റൊന്നുമല്ല.

രാജ്യത്തുടനീളം ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. ബോര്‍ഡില്‍ ഉടനീളം വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ സ്പൈഡര്‍മാന്റെ വരവ് ആഘോഷിക്കാന്‍ മാര്‍വല്‍ ആരാധകരെ വന്‍തോതില്‍ ഇറങ്ങുന്നതില്‍ നിന്ന് ഇത് തടയുന്നില്ല.

900 സ്‌ക്രീനുകളിലായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഒരൊറ്റ ശൃംഖലയില്‍ ആകെ നേടിയത് 2.10 കോടി രൂപയാണ്. വിറ്റുപോയ 50,000 ടിക്കറ്റുകളില്‍ 37,000 ടിക്കറ്റുകള്‍ ഉദ്ഘാടന ദിവസത്തേയ്ക്കുള്ളതാണ്, ബാക്കിയുള്ള 14,000 എണ്ണം വെള്ളി, ശനി, ഞായര്‍ എന്നിങ്ങനെയുള്ള ദിവസങ്ങളിലും.

More in News

Trending

Recent

To Top