Connect with us

സൂര്യ മണി കോമ്പോ കഴിഞ്ഞ ചാപ്റ്ററാണ്, ഒരു കോമ്പോ പിടിക്കാൻ വേണ്ടി പോയതല്ലായിരുന്നു; തുറന്നടിച്ച് സൂര്യ !

TV Shows

സൂര്യ മണി കോമ്പോ കഴിഞ്ഞ ചാപ്റ്ററാണ്, ഒരു കോമ്പോ പിടിക്കാൻ വേണ്ടി പോയതല്ലായിരുന്നു; തുറന്നടിച്ച് സൂര്യ !

സൂര്യ മണി കോമ്പോ കഴിഞ്ഞ ചാപ്റ്ററാണ്, ഒരു കോമ്പോ പിടിക്കാൻ വേണ്ടി പോയതല്ലായിരുന്നു; തുറന്നടിച്ച് സൂര്യ !

ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കലാകാരിയാണ് സൂര്യ ജെ മേനോൻ . കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരിൽ ഒരാൾ എന്ന വിശേഷണത്തോടെയാണ് സൂര്യ ജെ മേനോൻ ബിഗ് ബോസിലേക്ക് എത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരവുമാണ് സൂര്യ ജെ മേനോൻ.

ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് സിനിമ സീരിയലുകളിലൂടെയും മോഡലിങിലൂടെയും ടെലിവിഷൻ ഷോകളിൽ അവതാരകയായും സൂര്യ സജീവമായിരുന്നു.

ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചുകൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളിൽ ഒരാളാണ് സൂര്യ. ആർജെയായും സൂര്യ പ്രവർത്തിച്ചിട്ടുണ്ട്.
കാണ്ഡഹാർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സീസൺ മൂന്നിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ച മത്സരാർഥിയും സൂര്യ തന്നെയായിരുന്നു. പുറത്തിറങ്ങിയ ശേഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്നതും സൂര്യയ്ക്കായിരുന്നു.

സജീവമായി സോഷ്യൽമീഡിയയിലുള്ള താരം ബി​ഗ് ബോസിന് ശേഷമുള്ള തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ‘ഒരുപാട് ഹേറ്റേഴ്സിന് കിട്ടിയിരുന്നു. ബി​ഗ് ബോസിൽ പങ്കെടുക്കണമെന്നത് വലിയ ആ​ഗ്രഹ​മായിരുന്നു. ​ഗൾഫിൽ നിന്നും ജോലി പോയി നാട്ടിൽ വന്നപ്പോഴാണ് ബി​ഗ് ബോസ് ഓഡീഷൻ നടന്നത്.’അങ്ങനെ ശ്രമിച്ചു കിട്ടി. ബി​ഗ് ബോസ് തമിഴ് കണ്ടിരുന്നു. മൊത്തം എപ്പിസോഡുകൾ കാണാനുള്ള ക്ഷമയില്ലാത്തതിനാൽ അടിച്ച് വിട്ട് കാണുമായിരുന്നു. ഇത്ര ഫാൻസുണ്ടാകുമെന്ന് കരു‌തിയിരുന്നില്ല. സേവായപ്പോൾ കുറച്ച് പേർക്ക് എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായി.’

‘എനിക്ക് പുറത്ത് സപ്പോർട്ടിന് പിആർ ഒന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും സോഷ്യൽമീഡിയ ഉപയോ​ഗിക്കാൻ അറിയില്ലായിരുന്നു. പുറത്തിറങ്ങിയപ്പോൾ ട്രോളുകളാണ് ആദ്യം കണ്ടത്. അപ്പോൾ ഒരുപാട് വിഷമമായിരുന്നു. സൂര്യ ഫാൻസിന്റെ നൂറിലധികം പേജുകൾ ഉണ്ടായിരുന്നു. സൂര്യ മണി കോമ്പോ കഴിഞ്ഞ ചാപ്റ്ററാണ്. ഒരു കോമ്പോ പിടിക്കാൻ വേണ്ടി പോയതല്ലായിരുന്നു.”ഞാൻ അവിടെ ചെന്നപ്പോൾ മുതൽ ആ വ്യക്തി എനിക്ക് നല്ല സപ്പോർട്ടായിരുന്നു.‌ അങ്ങനെ വന്നൊരു അഫെക്ഷനായിരുന്നു. പെൺകുട്ടി ആൺകുട്ടിയോട് പ്രണയം പറഞ്ഞാൽ നെ​ഗറ്റീവ് വരും. അതെനിക്ക് അറിയാമായിരുന്നു. നിലപാട് പറയുക എന്നതാണ്. സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല.’

‘സീസൺ ത്രിയിലെ നിരവധി സുഹൃത്തുക്കൾ ഇപ്പോഴും കോൺടാക്ടിൽ ഉണ്ട്. രമ്യ, ഡിംപൽ ഇവരൊക്കെ ഇപ്പോൾ എന്റെ നല്ല സുഹൃത്തുക്കളാണ്. എന്നോട് മിണ്ടരുതെന്ന് ചില ബി​ഗ് ബോസ് പ്രേക്ഷകർ സീസൺ ത്രിയിലെ ചില മത്സരാർഥികൾക്ക് ഇപ്പോഴും മെസേജ് അയക്കാറുണ്ട്. അവർ അത് എന്നോട് പറഞ്ഞിട്ടുമുണ്ട്.”എനിക്ക് നെ​ഗറ്റീവ് വന്നതിൽ വിഷമം തോന്നിയില്ല. അച്ഛനേയും അമ്മയേയും അവർ മോശമായി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ ഞാൻ വിക്ടിം പ്ലെ കളിച്ചുവെന്നാണ് അന്ന് പലരും കുറ്റപ്പെടുത്തിയത്. ബി​ഗ് ബോസിൽ ക്വാറന്റൈൻ ഇരിക്കാൻ പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് സെലക്ടായിയെന്ന് കൺഫർമേഷൻ വന്നത്.’

‘ആദ്യം എന്നോട് അവർ പറഞ്ഞത് ഞാൻ വൈൽഡ് കാർഡ് ആയിരിക്കുമെന്നാണ്. പെട്ടന്നാണ് അവർ തീരുമാനം മാറ്റി തുടക്കം മുതൽ ജോയിൻ ചെയ്തോളാൻ പറഞ്ഞത്. അതിനാൽ തന്നെ കാര്യമായ ഒരുക്കങ്ങൾ നടത്താൻ സാധിച്ചില്ല. കൈയ്യിൽ ഉണ്ടായിരുന്ന ഡ്രസ്സാണ് കൊണ്ടുപോയത്.’എന്റെ കരച്ചിലും വിവാദമായിരുന്നു. ഞാൻ ബ്രേക്ക് ഡൗൺ ആയിട്ടാണ് ദുബായിൽ നിന്നും തിരികെ നാട്ടിൽ വന്നത്. ആ സമയത്താണ് ഷോയിലേക്ക് ക്ഷണം കിട്ടിയത്. അതുകൊണ്ട് തന്നെ ചെറിയ കാര്യത്തിന് പോലും വിഷമം വരുമായിരുന്നു എനിക്ക്. കൂടാതെ ഒറ്റപ്പെടലും അനുഭവിച്ചിരുന്നു. കാമറ നോക്കി സംസാരിച്ചോളുവെന്ന് ബി​ഗ് ബോസ് തന്നെ ഞങ്ങളോട് പറഞ്ഞിരുന്നു.’

‘എനിക്ക് എന്റെ കാര്യങ്ങൾ ആരോടെങ്കിലും പറയണ്ടേ?. ലൈവിൽ ഇല്ലാത്തതിനാൽ ഒരുപാട് കണ്ടന്റ് മിസ് ആയി. ബി​ഗ് ബോസ് ടീം പറഞ്ഞിരുന്നു ആക്ടീവായിരുന്നാൽ എപ്പിസോഡിൽ പരമാവധി ഉൾപ്പെടുത്തുമെന്ന്. ബി​ഗ് ബോസ് വീട് വല്ലാത്തൊരു ലോകമാണ്. എന്നെ മനസിലാക്കുന്ന ഒരാൾ വന്നാൽ വിവാഹം ചെയ്യും’ സൂര്യ പറഞ്ഞു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top