Connect with us

ഇടയ്ക്ക് ബില്‍ അടക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉടമസ്ഥന്മാര്‍ വിളിക്കും, എന്നിട്ട് ഞങ്ങള്‍ റൂമിലേക്ക് വരട്ടേ, എന്നൊക്കെ ചോദിക്കും ദുബായില്‍ ജോലിയ്ക്ക് പോയപ്പോൾ നേരിട്ട ദുരനുഭവത്തെ കുറിച്ച് സൂര്യ !

Movies

ഇടയ്ക്ക് ബില്‍ അടക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉടമസ്ഥന്മാര്‍ വിളിക്കും, എന്നിട്ട് ഞങ്ങള്‍ റൂമിലേക്ക് വരട്ടേ, എന്നൊക്കെ ചോദിക്കും ദുബായില്‍ ജോലിയ്ക്ക് പോയപ്പോൾ നേരിട്ട ദുരനുഭവത്തെ കുറിച്ച് സൂര്യ !

ഇടയ്ക്ക് ബില്‍ അടക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉടമസ്ഥന്മാര്‍ വിളിക്കും, എന്നിട്ട് ഞങ്ങള്‍ റൂമിലേക്ക് വരട്ടേ, എന്നൊക്കെ ചോദിക്കും ദുബായില്‍ ജോലിയ്ക്ക് പോയപ്പോൾ നേരിട്ട ദുരനുഭവത്തെ കുറിച്ച് സൂര്യ !

വർഷങ്ങളായി കലാരംഗത്തുണ്ടെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലുടെ പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയമായ താരമാണ് സൂര്യ ജെ മേനോന്‍. ബിഗ് ബോസില്‍ 92 ദിവസത്തോളം പൂർത്തിയാക്കിയ താരം 13 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
അതേ സമയം താന്‍ കടന്ന് വന്ന ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം പറയുന്നത്.

ജീവിതത്തില്‍ പലപ്രതിസന്ധികള്‍ വന്നപ്പോഴും തളര്‍ന്ന് പോയിട്ടുണ്ടെന്ന് ഫള്‌വേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ സൂര്യ പറഞ്ഞിരുന്നു. ഇതിനിടെ ദുബായില്‍ ജോലിയ്ക്ക് പോയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.ദുബായില്‍ ആര്‍ജെ ആയിട്ടാണ് ജോലിയ്ക്ക് പോയത്. ഒന്നര വര്‍ഷം അവിടെ നിന്നു. സൂര്യ കിരണ്‍ എന്ന പേരിലാണ് അന്ന് എഫ്എമ്മില്‍ അറിയപ്പെട്ടിരുന്നത്. ശരിക്കും കുറേ പേരുകളുണ്ട്.

സുര്യ ജെ മേനോന്‍, സൂര്യ കിരണ്‍, സര്‍ട്ടിഫിക്കറ്റുകളിലുള്ള പേര് രാഖി എന്നാണ്. അങ്ങനെ കുറേ പേരുകള്‍ തനിക്കുണ്ടെന്നും സൂര്യ പറയുന്നു.അവിടെ അത്യാവശ്യം നല്ല സാലറിയൊക്കെ കിട്ടിയിരുന്നു. പക്ഷേ അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതോടെ ആ ജോലി നിര്‍ത്തി വരേണ്ടി വന്നു. പിന്നീട് ടൂറിസം മാനേജരായി വീണ്ടും ദുബായിലേക്ക് തന്നെ പോയി. അവിടെയും കുറച്ച് നാള്‍ വര്‍ക്ക് ചെയ്തു. പിന്നീട് ഇന്‍ഷൂറന്‍സിലും ജോലി ചെയ്തിരുന്നു. അങ്ങനെ ജീവിക്കാന്‍ വേണ്ടി ഒത്തിരിയധികം ജോലികള്‍ താന്‍ ചെയ്തിട്ടുണ്ടെന്ന് സൂര്യ പറഞ്ഞു.

ദുബായില്‍ ആദ്യം പോയപ്പോള്‍ സ്വര്‍ഗത്തിലോ, അതോ സ്വപ്‌നത്തിലോ എന്ന പാട്ട് പാടി നടന്നത് പോലെയായിരുന്നു. നല്ലൊരു അപ്പാര്‍ട്ട്‌മെന്റില്‍ സിംഗിള്‍ റൂമൊക്കെ കിട്ടി, ആഡംബരത്തോട് കൂടിയാണ് ജീവിച്ചത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴെക്കും ജോലി പ്രതിസന്ധിയിലായി. അവിടുത്തെ ഓഫീസ് വരെ പൂട്ടേണ്ട സാഹചര്യമായി. അതോടെ അവിടുന്ന് മാറി, പിന്നെ തെരുവ് ഏരിയ എന്നൊക്കെ പറയുന്ന സ്ഥലത്തേക്കാണ് പോയത്. അവിടെ പാവപ്പെട്ടവരൊക്കെയാണ് കൂടുതലായും താമസിക്കുന്നത്.

ശമ്പളത്തിന്റെ പ്രശ്‌നം കൊണ്ടാണ് അങ്ങോട്ട് മാറേണ്ടി വന്നത്. ഭക്ഷണം കഴിക്കാന്‍ പോലും പറ്റാതെ വന്നിട്ടുണ്ട്. ഇടയ്ക്ക് ബില്‍ അടക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉടമസ്ഥന്മാര്‍ വിളിക്കും. എന്നിട്ട് ഞങ്ങള്‍ റൂമിലേക്ക് വരട്ടേ, ഭക്ഷണം റെഡിയാക്കി വെച്ചോ എന്നൊക്കെ പറയും. അങ്ങനെയുള്ള ഭീഷണികളൊക്കെ നേരിടേണ്ടി വന്നിരുന്നു. പിന്നെ ഗതിക്കെട്ട അവസ്ഥ വന്നപ്പോഴാണ് അമ്മയോട് വിളിച്ചിട്ട് ഇവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും തിരിച്ച് വരണമെന്നും പറഞ്ഞത്.

അതുവരെ അച്ഛനും അമ്മയും വിഷമിക്കുന്നത് കൊണ്ട് ഒന്നും മിണ്ടിയിരുന്നില്ല. ആ സമയത്ത് എന്റെ കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ മാല പണയം വച്ച് എനിക്ക് പൈസ അയച്ച് തന്നു. എന്നിട്ടാണ് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്നത്. ദുബായിലുണ്ടായിരുന്ന ആ ഒരു വര്‍ഷം ഞാന്‍ അത്രയധികം കഷ്ടപ്പെട്ടുവെന്ന് സൂര്യ പറയുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top