Connect with us

എന്റെ നേട്ടത്തെ അംഗീകരിക്കാതെ കോട്ടത്തെ മാത്രം എടുത്ത് കാണിച്ചു,ഒരുപാട് ട്രോളൊക്കെ വന്നു,’ ബിഗ്‌ബോസിൽ ഉണ്ടായ അനുഭവം പങ്കു വെച്ച് സൂര്യ!

Movies

എന്റെ നേട്ടത്തെ അംഗീകരിക്കാതെ കോട്ടത്തെ മാത്രം എടുത്ത് കാണിച്ചു,ഒരുപാട് ട്രോളൊക്കെ വന്നു,’ ബിഗ്‌ബോസിൽ ഉണ്ടായ അനുഭവം പങ്കു വെച്ച് സൂര്യ!

എന്റെ നേട്ടത്തെ അംഗീകരിക്കാതെ കോട്ടത്തെ മാത്രം എടുത്ത് കാണിച്ചു,ഒരുപാട് ട്രോളൊക്കെ വന്നു,’ ബിഗ്‌ബോസിൽ ഉണ്ടായ അനുഭവം പങ്കു വെച്ച് സൂര്യ!

ബിഗ് ബോസ് മലയാളം സീസൺ 3 യിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സൂര്യ ജെ മേനോൻ. മലയാളത്തിലെ ആദ്യത്തെ ഡിജെകളിൽ ഒരാളായ സൂര്യ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് ഷോ താരത്തിന്റെ കരിയറിലെ തന്നെ ഒരു ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു.

ബിഗ് ബോസിന്റെ ആ സീസണിൽ ഏറ്റവും കൂടുതൽ ട്രോളുകൾക്കും സൈബർ ആക്രമങ്ങൾക്കും വിധേയായ മത്സരാർത്ഥി കൂടിയായിരുന്നു സൂര്യ. സീസൺ അവസാനിച്ച ശേഷവും താരത്തിന് നേരെ വ്യാപകമായ സൈബർ ആക്രമങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിലെ തന്നെ ഏറെ വിഷമിപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് സൂര്യ. അമൃത ടീവിയിലെ പറയാം നേടാം എന്ന പരിപാടിയിലാണ് സൂര്യ മനസ് തുറന്നത്.

ഷോയിൽ നിന്ന് സുഖകരമായ ഓർമകളോ വിഷമിച്ച അനുഭവങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന അവതാരകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൂര്യ. സൂര്യയുടെ വാക്കുകൾ വായിക്കാം വിശദമായി തുടർന്ന്.’സുഖകരമായ ഓർമ്മകൾ ഉള്ള ആരെയും എന്റെ സീസണിൽ എനിക്ക് ഓർമയില്ല. നമ്മൾ എല്ലാവരും ജയിക്കാൻ വേണ്ടി വരുന്നവരാണ്. അതുകൊണ്ട് നമ്മൾ എന്ത് പറഞ്ഞാലും അവിടെ ആരും വിശ്വസിക്കണം എന്നില്ല. എനിക്ക് പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മൾ പറയുന്നതൊക്കെ പല രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്,’

നമ്മൾ ഇപ്പോൾ ഒരാളോട് ഒരു രഹസ്യം പറഞ്ഞാൽ അടുത്ത എലിമിനേഷനിൽ എല്ലവരുടെയും മുന്നിൽ അത് പറഞ്ഞ്, സൂര്യ ആ പറഞ്ഞത് ശരിയായില്ല എന്നൊക്കെ പറഞ്ഞ് നോമിനേറ്റ് ചെയ്ത് കളയും. പുറത്തിറങ്ങി കാണുമ്പോൾ ആണ് ആരൊക്കെ നമ്മളെ പറ്റി എന്തൊക്കെ പറഞ്ഞു എന്ന് അറിയാൻ കഴിയൂ. അതുവരെ നമ്മുക്ക് ഒന്നും അറിയാൻ പറ്റില്ല,’

Read More

‘എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം, ഞങ്ങൾക്ക് നാണയ പെരുമ എന്നൊരു ടാസ്‌ക് ഉണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ നാണയം കളക്റ്റ് ചെയ്ത മൂന്നാമത്തെ ആളായിരുന്നു ഞാൻ. അങ്ങനെ നിക്കുമ്പോൾ അതിന്റെ അടുത്ത റൗണ്ട് വന്നത് ഓടി പിടിക്കുന്ന ഒരു റൗണ്ടായിരുന്നു. ആദ്യ റൗണ്ടിൽ അത്രയും നേടിയില്ലേ എന്ന് ഓർക്കാതെ പ്രേക്ഷകർ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു,

എനിക്ക് അന്ന് പ്രെഷർ വേരിയേഷൻസ് ഉണ്ടായിരുന്നു. സ്ത്രീകളുടേതായ മാസമുറ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയമാണ്. ഞാൻ ഇടയ്ക്ക് വീണു പോയി. മറ്റുള്ളവർ വേണ്ട റെസ്റ്റ് എടുക്കാൻ പറഞ്ഞെങ്കിലും എന്റെ കൂടെയുള്ള ആളെ ഒറ്റയ്ക്ക് ഓടിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ഓടി. അന്ന് ഇന്നത്തെ പോലെ ഷോ ലൈവ് ഇല്ല. ആളുകൾ കാണുന്നത് എഡിറ്റഡ് വേർഷൻ മാത്രമാണ്. എല്ലാവരും ഞാൻ അസുഖം അഭിനയിക്കുകയാണ് എന്ന് പറഞ്ഞ് ഒരുപാട് ട്രോളി,’

‘ഞാൻ എത്രവട്ടം വീണു, എത്രമാത്രം സ്ട്രഗിൾ ചെയ്തു എന്നൊന്നും ആരും നോക്കിയില്ല. എന്റെ പ്രെഷർ ഒക്കെ വലിയ രീതിയിൽ കുറഞ്ഞിരുന്നു. അത് എനിക്ക് ഒരുപാട് വിഷമമായി. നമ്മുടെ നേട്ടത്തെ അംഗീകരിക്കാതെ കോട്ടത്തെ മാത്രം എടുത്ത് കാണിച്ചു. ഒരുപാട് ട്രോളൊക്കെ വന്നു,’ സൂര്യ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top