News
ആരാധകര്‍ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്; ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് വിക്രം
ആരാധകര്‍ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്; ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് വിക്രം
വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ഇന്നും സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് വിക്രം. ഇന്നും നിരവധി ആരാധകരുള്ള താരമാണ് വിക്രം. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് വിക്രം പറയുന്നത്. ആരാധകരുടെ ആവേശപ്രകടനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതുപോലുള്ള സ്നേഹപ്രകടനങ്ങള്‍ സത്യത്തില്‍ അനുഗ്രഹമായാണ് അനുഭവപ്പെടാറെന്നും വിക്രം പറഞ്ഞു.
ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല. അത് നടക്കുമ്പോള്‍ അതിനേക്കാള്‍ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ല. ആരാധകര്‍ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ദൈവം തന്നെയാണ്. തങ്ങള്‍ക്കും ആരാധകര്‍ക്കുമിടയില്‍ യാതൊരുവിധ കെട്ടുപാടുകളുമില്ല.
തങ്ങളില്‍ നിന്ന് അവര്‍ക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ല. ചിലര്‍ തങ്ങളെ നേരിട്ട് കാണുക ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം പലപ്പോഴും സൂപ്പര്‍താരങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. എന്നാല്‍ തനിക്ക് അങ്ങനെയൊരനുഭവം ആരാധകരില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് വിക്രം പറയുന്നത്.
ചിലപ്പോഴൊക്കെ ആരാധകരുടെ വീട് സന്ദര്‍ശിക്കാറുണ്ട്. അതൊരു ചെറിയ വീടായിരിക്കും. പക്ഷേ അതിന്റെയുള്ളില് മുഴുവന്‍ തന്റെ ചിത്രം കൊണ്ട് നിറഞ്ഞിരിക്കും. അസാധാരണമാണ് അവര്‍ക്ക് ഞങ്ങളോടുള്ള സ്നേഹം. അതിഷ്ടവുമാണ് അതില്ലാതെ പറ്റുകയുമില്ല. മൂന്ന് വര്‍ഷത്തിന് ശേഷമാണ് തന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. കോബ്ര എന്ന ചിത്രം എല്ലാവരേയും സന്തോഷിപ്പിക്കുമെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.
