Malayalam
ബിഗ് ബോസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം… 100% ഉറപ്പിച്ചോ! ഇവരാണ് ആ മത്സരാർത്ഥികൾ, താരങ്ങളുടെ പേര് പുറത്ത്! ഇതുവരെ കേള്‍ക്കാത്ത പലരും
ബിഗ് ബോസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം… 100% ഉറപ്പിച്ചോ! ഇവരാണ് ആ മത്സരാർത്ഥികൾ, താരങ്ങളുടെ പേര് പുറത്ത്! ഇതുവരെ കേള്‍ക്കാത്ത പലരും
ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഓപ്പണിംഗ് സംപ്രേക്ഷണം ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഉറ്റവരെ പിരിഞ്ഞ് ഒരു കൂട്ടം അപരിചതരോടൊപ്പം 100 ദിവസങ്ങൾ കഴിച്ചുകൂട്ടാനായി 70 ക്യാമെറ കണ്ണുകളുടെ നടുവിലേക്കാണ് അവർ എത്തുന്നു. ഷോ തുടങ്ങിയതിന് ശേഷം മാത്രമേ ആരൊക്കെയാണ് ഈ സീസണില്‍ മാറ്റുരയ്ക്കാന്‍ എത്തിയതെന്ന കാര്യം പുറംലോകം അറിയുകയുള്ളു. എന്നാല്‍ പുറത്ത് വലിയ പ്രചനവങ്ങളാണ് നടന്നത്. സിനിമ, ടെലിവിഷന്‍, അവതരണം, രാഷ്ട്രീയം തുടങ്ങി പല മേഖലകളില്‍ നിന്നുള്ള നിരവധി പേരുകള്‍ ഇതിനകം ഉയര്‍ന്ന് വന്നിരുന്നു. അവരില്‍ ഏകദേശം സാധ്യതയുള്ള പതിനേഴ് പേരെ കുറിച്ചുള്ള വീഡിയോ ബിഗ് ബോസ് മല്ലു എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരിക്കുകയാണ്. മത്സരാര്‍ഥികളെല്ലാം കൊവിഡ് ടെസ്റ്റും ക്വാറൈന്റിനുമെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ആര്യ, രഘു, സുരേഷ്, സാബു തുടങ്ങി മുന്‍ ബിഗ് ബോസ് താരങ്ങള്‍ ഷോ നടക്കുന്ന ചെന്നൈയിലെ വേദിയില്‍ എത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനല്ല, ബിബി കഫേയുടെ ഭാഗമായിട്ടാണ് ഇവരല്ലാം എത്തിയതെന്നാണ് അറിയുന്നത്. ഓരോ മത്സരാര്‍ഥികള്‍ക്കും ഡാന്‍സും പാട്ടിലൂടെയും ലഭിക്കുന്ന ഇന്‍ട്രോ കഴിഞ്ഞ് ക്വാറന്റൈനില്‍ പോയവരുണ്ട്. പതിനാറ് ദിവസങ്ങളോളം ക്വാറന്റൈന് നില്‍ക്കേണ്ടി വന്നവരൊക്കെ ഷോ യില്‍ ഉണ്ട്.
പത്തൊന്‍പതോളം മത്സരാര്‍ഥികളാണ് അവസാനം വരെയുള്ള ലിസ്റ്റില്‍ എത്തിയത്. അതില്‍ പതിനേഴോളം പേരാണ് ആദ്യം അകത്ത് പ്രവേശിക്കുന്നത്. ഇതൊന്നും കണ്‍ഫോം ആയ കാര്യങ്ങള്‍ അല്ലെന്നാണ് വീഡിയോയില്‍ പറയുന്നത്.
എന്നാല്‍ നൂറ് ശതമാനം ഉറപ്പ് ലഭിച്ച കാര്യങ്ങളുണ്ട്. ഭാഗ്യലക്ഷ്മി, നോബി മര്‍ക്കോസ്, കിടിലം ഫിറോസ്, റംസാന്, ഫിറോസ് ഖാന്, റിഥു മന്ത്ര (മോഡല്‍), ലക്ഷ്മി ജയന്, മജിസിയ ബാനു, ധന്യ നാഥ്, തുടങ്ങിയവരെല്ലാം കണ്‍ഫോംഡ് ആയിട്ടുള്ളവരാണ്. പിന്നെ സീരിയല്‍ നടന് അനീഷ്, ഡിംപല്‍ ബാല്‍, ഗായത്രി അരുണ്‍, സന്ധ്യ മനോജ് (ഡാന്‍സര്‍), മണിക്കുട്ടന് തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഉറപ്പായിട്ടില്ല. എങ്കിലും ഇവരെല്ലാം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോ യിലേക്ക് വരാന്‍ സാധ്യതയുണ്ട്. ഇവരെ കൂടാതെ വേറെയും താരങ്ങള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാന്‍ ചാന്‍സുണ്ട്. കഴിഞ്ഞ തവണ 23 പേരോളം വന്ന് പോയിരുന്നു. ഇതുവരെ ഉയര്‍ന്ന് വന്ന ലിസ്റ്റില്‍ വരാന്‍ സാധ്യത ഒട്ടുമില്ലാത്തവരും ഉണ്ട്. അതിലൊരാള്‍ നന്ദിനി നായരാണ്. രഹ്ന ഫാത്തിമയുടെ കാര്യം ഒന്നും പറയാന്‍ പറ്റില്ല. നവീന്‍ അറക്കല്‍, സാധിക വേണുഗോപാല്‍, സാജന് സൂര്യ, രാജീവ് പരമേശ്വരന് എന്നിങ്ങനെയുള്ളവരൊന്നും ഉണ്ടാവില്ല. അര്ജുന് സോമശേഖറിന്റെ കാര്യവും ഉറപ്പില്ലെന്നും വീഡിയോയില്‍ പറയുന്നു.
