Connect with us

മീനാക്ഷിയും ഡിഡിയും രഹസ്യ പ്രണയത്തിലാണോ? സത്യം പുറത്തായി!; ഇരുവരുടെയും കുടുംബങ്ങള്‍ ഒരുമിച്ചെത്തി

Malayalam

മീനാക്ഷിയും ഡിഡിയും രഹസ്യ പ്രണയത്തിലാണോ? സത്യം പുറത്തായി!; ഇരുവരുടെയും കുടുംബങ്ങള്‍ ഒരുമിച്ചെത്തി

മീനാക്ഷിയും ഡിഡിയും രഹസ്യ പ്രണയത്തിലാണോ? സത്യം പുറത്തായി!; ഇരുവരുടെയും കുടുംബങ്ങള്‍ ഒരുമിച്ചെത്തി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് മീനാക്ഷിയും ഡെയ്ന്‍ ഡേവിസും. മഴവില്‍ മനോരമയിലൂടെ കരിയര്‍ ആരംഭിച്ച ഇരുവരും ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടൊണ് മീനാക്ഷി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്. കോമഡി പ്രോഗ്രാമിലൂടെയാണ് ഡെയിന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നതും. തങ്ങളുടേതായ അവതരണ രീതികൊണ്ട് ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ഉടന്‍ പണത്തിലൂടെ ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചതും.

സാധാരണ കണ്ടു വന്നിരുന്ന റിയാലിറ്റി ഷോകളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് ഉടന്‍ പണം 3.0. കഥാപാത്രങ്ങളായിട്ടാണ് മീനാഷിയും ഡെയ്‌നും ഷോയില്‍ എത്തുന്നത്. മത്സരത്തിനോടൊപ്പമുള്ള ഇവരുടെ ഡാന്‍സിനും കോമഡിയ്ക്കുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. മീനാക്ഷിയേയും ഡിഡിയേയും കുറിച്ചുള്ള പ്രണയ കഥ സോഷ്യല്‍ മീഡിയയില്‍ തലപൊക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രണയകഥയെ കുറിച്ചുള്ള ചര്‍ച്ച കനക്കുമ്പോള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ച് ഉടന്‍ പണം 3.0യുടെ എടിഎം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രണയത്തിലാണോ എന്ന് ഇരുവരോടും നേരിട്ട് തന്നെ ചോദിച്ചിരിക്കുകയാണ് എടിഎം.

മീനാക്ഷിയുടേയും ഡെയ്‌ന്റേയും മാതാപിതാക്കള്‍ എത്തിയ എപ്പിസോഡിലായിരുന്നു ഇവരോട് ഈ രസകരമായ ചോദ്യം എടിഎം ചോദിച്ചത്. എടിഎമ്മിനും പ്രേക്ഷകര്‍ക്കും ചില കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് പ്രണയത്തെ കുറിച്ച് ആരാഞ്ഞത്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ ഷോയില്‍ എത്തിയതോടെ എടിഎം സസ്‌പെന്‍സ് പൊളിക്കുകയായിരുന്നു. ഡെയ്ന്‍ ഡേവിസും മീനാക്ഷിയും രഹസ്യമായി പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യം.

എന്നാല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു താരങ്ങളുടെ മറുപടി. രണ്ടു പേരോടും പ്രണയത്തെ കുറിച്ച് ചോദിച്ചെങ്കിലും സുഹൃത്തുക്കളാണെന്നാണ് ഇവര്‍ പറഞ്ഞത്. പല അഭിമുഖത്തിലും ഇരുവരും സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

മുമ്പ് ഒരു അഭിമുഖത്തില്‍ ഗേള്‍ ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഡിഡി മറുപടി പറഞ്ഞത്. തനിക്ക് അങ്ങനെ ഭയങ്കരമായ പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയിന്‍ പറയുന്നു. റൊമാന്റിക്ക് അല്ലെ എന്ന് അവതാരിക ചോദിച്ചപ്പോള്‍ റൊമാന്റിക്ക് ആവാന്‍ ഒരു അവസരം കിട്ടിയിട്ടില്ലെന്നായിരുന്നു നടന്റെ മറുപടി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരാളോട് ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നു. അവളും തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞു. അന്ന് ചെറിയ ഫോണ്‍ വിളിയൊക്ക ഉണ്ടായിരുന്നു. അതേസമയം ആദ്യത്തെ പ്രണയം മൂന്നാം ക്ലാസിലായിരുന്നു എന്ന് മറ്റൊരു അഭിമുഖത്തില്‍ മുന്‍പ് ഡിഡി പറഞ്ഞിരുന്നു. എന്നാല്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു സീരിയസ് ആയ പ്രണയം ഉണ്ടായത്. അത് അങ്ങനെ അവസാനിച്ചു. ഞാന്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയപ്പോള്‍ അവള്‍ മെസേജ് അയച്ചിരുന്നു. ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞ് പോയെന്നും ഡെയിന്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top