News
അമിതാഭ് ബച്ചന് വീണ്ടും കോവിഡ്; താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് താരം
അമിതാഭ് ബച്ചന് വീണ്ടും കോവിഡ്; താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് താരം

ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചന് തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്.
താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സോണി ടിവിയുടെ കൗന്‍ ബനേഗ ക്രോര്‍പതി 14ന്റെ ചിത്രീകരണത്തിനിടെ താരത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് അദ്ദേഹം കോവിഡ് ബാധിതനാകുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്നോട് അടുത്തിടപഴകിയ എല്ലാവരോടും കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2020 ജൂലൈയിലാണ് ആദ്യമായി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടാഴ്ചയിലധികം ആശുപത്രിയില്‍ തുടര്‍ന്ന ശേഷമാണ് ആഗസ്റ്റ് 2നാണ് കോവിഡ് നെഗറ്റീവായി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
അദ്ദേഹത്തിന്റെ മകന് അഭിഷേക് ബച്ചനും അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അജയ് ദേവ്ഗണിന്റെ റണ്‍വേ 34 എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനെ അവസാനമായി ബിഗ് സ്ക്രീനില്‍ കണ്ടത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...