serial news
“വെള്ളമടിയ്ക്കുന്ന കാര്യം നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു, വീട്ടില്‍ അറിഞ്ഞപ്പോൾ ഉണ്ടായ അവസ്ഥ; വെറുപ്പിച്ചാല്‍ പിന്നെ ചത്താലും തിരിഞ്ഞു നോക്കില്ല ;കുടുംബവിളക്കിലെ ഇന്ദ്രജയുടെ വില്ലത്തരങ്ങൾ !
“വെള്ളമടിയ്ക്കുന്ന കാര്യം നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു, വീട്ടില്‍ അറിഞ്ഞപ്പോൾ ഉണ്ടായ അവസ്ഥ; വെറുപ്പിച്ചാല്‍ പിന്നെ ചത്താലും തിരിഞ്ഞു നോക്കില്ല ;കുടുംബവിളക്കിലെ ഇന്ദ്രജയുടെ വില്ലത്തരങ്ങൾ !
മലയാളികൾക്കിടയിൽ നമ്പർ വൺ സീരിയൽ ആണ് കുടുംബവിളക്ക് . എങ്കിലും കുടുംബ വിളക്കിലെ ഇന്ദ്രജ മാഡത്തെ കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് അങ്ങോട്ട് രസിക്കില്ല എന്നറിയാം . ആ ദഹനക്കേട് തന്നെയാണ് ഇന്ദ്രജ മാഡം എന്ന കഥാപാത്രത്തിന്റെ സക്സസ് . അമൃത എസ് ഗണേഷ് എന്ന നടിയാണ് ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ഇപ്പോഴിതാ പുതിയ ഒരു അഭിമുഖമാണ് താരത്തിന്റേതായി പുറത്തുവരുന്നത്.
സീരിയൽ കഥാപാത്രത്തെ കാണുന്നപോലെ വെറുപ്പോടെയാണ് പലരും അമൃതയെ കാണുന്നത്. അതിനെ
കുറിച്ചാണ് അമൃത പറയുന്നത്.
“ഞാന്‍ റിയല്‍ ലൈഫിലും കുറച്ച് നെഗറ്റീവ് ഷേഡുള്ള ആളാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എന്നെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ ജോളി ടൈപ്പ് ആണ് എന്ന്. പക്ഷെ ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ പരസ്യമായി ആളുകള്‍ ആക്രമിച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴൊക്കെ ജനങ്ങള്‍ക്ക് കഥയും യഥാര്‍ത്ഥവും എന്താണ് എന്ന് അറിയാം. മുന്‍പൊക്കെ വളരെ അധികം സെന്‍സിറ്റീവ് ആയിരുന്നു ജനങ്ങള്‍.
സീരിയലിന് പുറമെ എനിക്ക് ഏറ്റവും താത്പര്യമുള്ള കാര്യം സ്റ്റേജ് ഷോകള്‍ ആണ്. ബി എ ഭരതനാട്യം ആണ് ഞാന്‍ പഠിച്ചത്. ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കൊറോണ കാലത്ത് അതൊന്നും ഇല്ലാതെ വന്നപ്പോള്‍ ഭയങ്കര വിഷമം ആയി. ഇപ്പോള്‍ എല്ലാം പതുക്കെ ഓണായി. സ്റ്റേജ് ഷോ ഭയങ്കര ഇഷ്ടമാണ്. അഭിനയിക്കണം എന്ന് ആഗ്രഹിച്ച് സീരിയലില്‍ എത്തിയതല്ല. സംഭവിച്ചു പോയതാണ്.
യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന ഇന്ദ്രജ എന്ന കഥാപാത്രവുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍, എന്നെ സ്നേഹിയ്ക്കുന്ന ആളെ ഞാനും തിരിച്ച് സ്നേഹിയ്ക്കും. പക്ഷെ വെറുപ്പിച്ചാല്‍ പിന്നെ ചത്താലും തിരിഞ്ഞു നോക്കില്ല എന്ന പ്രകൃതക്കാരിയാണ്. സിനിമയിലും സീരിയലിലും ഉള്ള കുത്തി തിരിപ്പുകളും ഈഗോയും എനിക്ക് ഇഷ്ടമല്ല.
വീട്ടില്‍ പറയാത്ത എന്തെങ്കിലും രഹസ്യം ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ്, ഞാന്‍ വെള്ളമടിയ്ക്കുന്ന കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ല എന്ന് അമൃത തുറന്ന് പറഞ്ഞത്. പക്ഷെ നാട്ടുകാര്‍ക്ക് എല്ലാം അറിയമായിരുന്നുവത്രെ.
പിന്നീട് വീട്ടില്‍ പിടിച്ചു. പക്ഷെ പ്രതീക്ഷിച്ചത് പോലെ സീനൊന്നും ഉണ്ടായിട്ടില്ല. പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ സിംഗിളാണ്, എന്നാല്‍ തനിയ്ക്ക് ഒരുപാട് തേപ്പ് കിട്ടിയിട്ടുണ്ട്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നുവത്രെ ആദ്യത്തെ ക്രഷ് എന്നും അമൃത പറഞ്ഞു.
about indraja
