ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ‘കാശ്മീര്‍ ഫയല്‍സ്’. പല കോണില്‍ നിന്നും ചിത്രത്തിന് വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ‘കാശ്മീര്‍ ഫയല്‍സ്’ ഓസ്കാറിലേയ്ക്ക് പോകരുതെന്ന അനുരാഗ് കശ്യപിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വിവേക് അഗ്നിഹോത്രി.
ഒരു സിനിമ പോകരുതെന്ന് പറയുന്നെങ്കില്‍ അതിന് പിന്നില്‍ രാഷ്ട്രീയ കളിയാണ് എന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന സിനിമ ഓസ്കാറിലേയ്ക്ക് പോകണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. രാഷ്ട്രീയ സിനിമകള്‍ വേണ്ടെന്നും പകരം ‘ആര്‍ആര്‍ആര്‍’ പോലെയുള്ള ചിത്രങ്ങള്‍ പോകണമെന്നും നിങ്ങള്‍ പറഞ്ഞാലും എനിക്ക് മനസ്സിലാക്കാം.
പക്ഷെ ‘കാശ്മീര്‍ ഫയല്‍സി’ന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് ഈ നിലപാടെടുക്കുന്നു എന്നും തന്റെ സിനിമയും സിനിമയുമായി ബന്ധപ്പെട്ട എല്ലാ കശ്മീരി ഹിന്ദുക്കളുടെയും വികാരങ്ങള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും വിവേക് അഭിപ്രായപ്പെട്ടു. ഞാന്‍ അനുരാഗിനോട് പറയാന്‍ ആഗ്രഹിക്കുന്നത്, ഒന്നുകില്‍ നിങ്ങള്‍ ഒരു ദുഷ്ടനാണ് അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നോട് വ്യക്തിപരമായ വിദ്വേഷമുണ്ട്.
ഒരു സിനിമ ഓസ്കാറില്‍ എത്തണം എന്നാഗ്രഹിക്കുന്നത് നല്ലതാണ്. ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ സിനിമ ഓസ്കാറിലേക്ക് പോകണം എന്നാണ് എന്റെ ആഗ്രഹം.
എന്നാല്‍ ‘കാശ്മീര്‍ ഫയല്‍സ്’ ഓസ്കാറില്‍ പോകരുതെന്ന് നിങ്ങള്‍ പറയുകയുന്നെങ്കില്, നിങ്ങള്‍ കളിക്കുന്നത് ഒരു രാഷ്ട്രീയ കളിയാണ്. എന്നിട്ട് എന്നെ ഇഷ്ടപ്പെടാത്ത ആളുകളെ ചേര്‍ത്ത് ഒരു ചര്‍ച്ച ഉണ്ടാക്കും, എന്റെ സിനിമയും സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാശ്മീരി ഹിന്ദുക്കളുടെയും വികാരങ്ങള്‍ സംരക്ഷിക്കേണ്ടത് എനിക്ക് പ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.’ വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....