News
ആ സംവിധാനത്തെ തല്ലിത്തകർക്കുക എന്നുള്ളതല്ല, ഞങ്ങളുടെ ലക്ഷ്യം ഇതാണ്, പ്രതിഭാഗത്തിന്റെ അസ്ഥിവാരം ഇളക്കും, പിഴുതെറിയുന്നതോടെ ഇരയ്ക്ക് നീതി ദിലീപ് വീണ്ടും അഴിക്കുള്ളിലേക്കോ?
ആ സംവിധാനത്തെ തല്ലിത്തകർക്കുക എന്നുള്ളതല്ല, ഞങ്ങളുടെ ലക്ഷ്യം ഇതാണ്, പ്രതിഭാഗത്തിന്റെ അസ്ഥിവാരം ഇളക്കും, പിഴുതെറിയുന്നതോടെ ഇരയ്ക്ക് നീതി ദിലീപ് വീണ്ടും അഴിക്കുള്ളിലേക്കോ?
നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹർജിയില്‍ ഹൈക്കോടതി ഇനി അടച്ചിട്ട മുറിയിൽ വാദം കേൾക്കും. കോടതി മാറ്റത്തിനെതിരായി നല്‍കിയ ഹർജിയില്‍ രഹസ്യ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ എന്തുകൊണ്ടാണ് ദിലീപിന്റെ അഭിഭാഷകർ എതിർത്തതെന്ന് അറിയില്ലെന്ന് അഡ്വ.ടിബി മിനി. ഞങ്ങളെ സംബന്ധിച്ച് ഒരിക്കല്‍ പോലും കോടതിയെ അഭിമാനിക്കാനോ, അപകീർത്തിപ്പെടുത്താനോ ഒന്നും ശ്രമിച്ചിട്ടില്ല. ഞങ്ങള്‍ക്കിത് നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണ്.
ആ പോരാട്ടത്തില്‍ ഇരയായ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അവർക്ക് കംഫർട്ടിബിളായ രീതിയില്‍ കാര്യങ്ങള്‍ ഉണ്ടാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യത്ത് ജൂഡീഷ്യറിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതാണ്. അതുണ്ടാവണം എന്നല്ലാതെ മറ്റൊന്നും ഇല്ലെന്നും അഡ്വ.ടിബി മിനി പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
നമ്മുട ഈ സംവിധാനത്തില്‍ ഇരയയെ സംബന്ധിച്ച് ആശ്രയിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രം എന്ന് പറയുന്നത് ജൂഡീഷ്യല്‍ സംവിധാനമാണ് . സ്ത്രീകളും കുട്ടികളും ഉള്‍പ്പടേയുള്ളവരുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ ഇവിടെ ഉണ്ടാവുന്നുണ്ടല്ലോ. അതുമായി ബന്ധപ്പെട്ട് ഇവർക്കൊക്കെ ആശ്രയിക്കാന്‍ കഴിയുന്ന അവസാനത്തെ അത്താണിയാണ് കോടതി. ആ സംവിധാനത്തെ തല്ലിത്തകർക്കുക എന്നുള്ളതല്ല, അവിടെ നിന്നും നമുക്ക് കിട്ടേണ്ട കാര്യങ്ങള്‍ നേടിയെടുക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ടിബി മിനി വ്യക്തമാക്കുന്നു.
ചില കാര്യങ്ങളില്‍ മാത്രമാണ് രഹസ്യ വിചാരണ വേണ്ടതുള്ളു. എല്ലാ കാര്യങ്ങളിലും അത് വേണ്ടതില്ല. നടി ആക്രമിക്കപ്പെട്ട കേസിലും ഇപ്പോള്‍ വിചാരണ കോടതിയില്‍ രഹസ്യ വിചാരണ അല്ല. നേരത്തെ രഹസ്യ വിചാരണ ആയിരുന്നപ്പോള്‍ അവിടെ നടക്കുന്നത് ആർക്കും കേള്‍ക്കാനോ കാണാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ സാധിച്ചിരുന്നില്ല. പ്രത്യേകിച്ച് വിചാരണ എന്ന് പറയുന്നത്, വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു കാര്യമാണ്.
ഹൈക്കോടതിയിലേക്ക് എത്തുമ്പോള്‍ വാദങ്ങളാണ് നമ്മള്‍ നടത്തുന്നത്. സാധാരണ ഗതിയില്‍ ഇത്തരം കേസുകളിലൊന്നും ഹൈക്കോടതിയില്‍ രഹസ്യ വിചാരണ ഉണ്ടാവില്ല. കോടതി മാറ്റണമെന്ന ആവശ്യമൊക്കെ ഇതിന് മുമ്പും പല കേസുകളിലും പലരും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഈ ഹർജയില്‍ രഹസ്യ വിചാരണ നടത്തുന്നതിലൂടെ നമ്മുടെ ജൂഡിഷ്യല്‍ സംവിധാനത്തിന് പരിക്കുകള്‍ ഇല്ലാതെ തന്നെ സംരക്ഷിക്കാനും ഇരയ്ക്ക് നീതി ലഭിക്കുമെന്നുമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അതിജീവിതയുടെ അഭിഭാഷക കൂടിയായ അഡ്വ.ടിബി മിനി പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ എല്ലാ കാര്യങ്ങളും രഹസ്യവിചാരണ ആയിരുന്നില്ല. പക്ഷെ നമ്മള്‍ കരുതിയത് എല്ലാം രഹസ്യവിചാരണയാണെന്നാണ്. അതുകൊണ്ട് തന്നെ നമ്മള്‍ അങ്ങോട്ട് പോവുകയോ കാര്യങ്ങള്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല. അതാണ് ഞാനടക്കമുള്ള ആളുകള്‍ സ്വയം വിമർശനപരമായി കാണുന്നത്. എന്നാല്‍ ഇപ്പോഴത്തെ കാര്യം അതല്ല.
ഇത്തരം വലിയ ക്രൂരപീഡനത്തിന് ഇരയായ ഒരു വ്യക്തിക്ക് അവർക്ക് കംഫർട്ടിബളായ രീതിയില്‍, ഫെയറായിട്ട് നിയമസംവിധാനം പ്രവർത്തിക്കണം എന്നുള്ളത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അവർക്ക് അത് നേടിക്കൊടുക്കുക എന്നുള്ളതാണ് ഏറ്റവും ശരിയായിട്ടുള്ള കാര്യം. അതിപ്പോള്‍ അടച്ചിട്ട മുറിയിലാണെങ്കില്‍ അങ്ങനെ, ഓപ്പണായിട്ടാണെങ്കില്‍ അങ്ങനെ. നമുക്ക് പ്രത്യേക കോടതികളോടോ ജഡ്ജിയോടോ ഒരു പ്രശ്നവും ഇല്ല.
ജൂഡീഷ്യറിയുടെ വിശ്വാസ്യത നിലനിർത്തുന്നതിന് വേണ്ടിയുള്ള സമീപനം എടുക്കുന്നത് ഈ കേസുമായി ബന്ധപ്പെട്ടുള്ള മുന്നോട്ടുള്ള പോക്കില്‍ അതിജീവിതയ്ക്ക് ഗുണകരമായിരിക്കും. കോടതി പോലും തനിക്ക് അനുകൂലമല്ല, എന്ന ചിന്ത അതിജീവിതയെ സംബന്ധിച്ച് ഒരിക്കലും ഗുണകരമല്ല. നിസ്സാരമായ ഒരു വിഷയം അല്ല അത്. അതിനെ മനസ്സിലാക്കാന്‍ കഴിയുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.
