Connect with us

മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനാണ് സല്‍മാന്‍. സ്ത്രീകളെ തല്ലുന്നവനാണ് അയാള്‍ അതിനാല്‍ സല്‍മാനെ ആരാധിക്കുന്നത് ആളുകള്‍ നിര്‍ത്തണം; സല്‍മാന്‍ ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കാമുകി

News

ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള നടനാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറളായി മാറുന്നത്. ഇപ്പോഴിതാ സല്‍മാന്‍ ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മുന്‍ കാമുകിയും നടിയുമായ സോമി അലി.

‘മേം നേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ പോസ്റ്ററും നടി കുറിപ്പിനൊപ്പം പങ്കുവച്ചു. മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനാണ് സല്‍മാന്‍. സ്ത്രീകളെ തല്ലുന്നവനാണ് അയാള്‍ അതിനാല്‍ സല്‍മാനെ ആരാധിക്കുന്നത് ആളുകള്‍ നിര്‍ത്തണമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംഭവം വിവാദമായതോടെ സോമി പോസ്റ്റ് പിന്‍വലിച്ചു.

ഒരു കാലത്ത് ഹിന്ദി സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്ഥാനില്‍ ജനിച്ച സോമി അമേരിക്കയിലാണ് പഠിച്ചതും വളര്‍ന്നതും. 1988ല്‍ മുംബയിലെത്തിയ സോമി അലി മോഡലിംഗിലായിരുന്നു തുടക്കം.

അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച ശേഷം സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചിട്ടില്ല. തന്നെ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു സോമി അലിയുടെ ആരോപണം.

More in News

Trending

Recent

To Top