Malayalam
ജീവിത്തെ സൈക്കിളുപോലെ കാണണം… ആരൊക്കെ ചവിട്ടിയാലും സൈക്കിള്‍ മുന്നോട്ടു പോകുന്നു; അമേയ മാത്യു
ജീവിത്തെ സൈക്കിളുപോലെ കാണണം… ആരൊക്കെ ചവിട്ടിയാലും സൈക്കിള്‍ മുന്നോട്ടു പോകുന്നു; അമേയ മാത്യു
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്.
നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളാണ് അമേയ പങ്കുവച്ചിരിക്കുന്നത്. ‘മിക്ക ആളുകളുടേയും ആദ്യത്തെ വാഹനം സൈക്കിളായിരിക്കുമെന്നും, ജീവിതത്തേയും സൈക്കിളുപോലെ കാണണമെന്നുമാണ്’ അമേയ പറയുന്നത്. അതിന്റെ കാരണമായി അമേയ പറയുന്നത്, ആരൊക്കെ ചവിട്ടിയെന്നാലും സൈക്കിള്‍ മുന്നോട്ടുതന്നെ പോകുന്നു എന്നതാണ്.
ധാരാളം പേർ അമേയയുടെ പോസ്റ്റിനു കമന്റുമായി എത്തിയിട്ടുണ്ട് . നല്ലൊരു പോസിറ്റീവ് മെസ്സേജാണ് നൽകിയതെന്ന് ആളുകൾ പറയുന്നു.
