Malayalam
ദൃശ്യം 3 ഉറപ്പായും ഉണ്ടാകും; തുറന്ന് പറഞ്ഞ് സിദ്ദിഖ്
ദൃശ്യം 3 ഉറപ്പായും ഉണ്ടാകും; തുറന്ന് പറഞ്ഞ് സിദ്ദിഖ്
മലയാള സിനിമയുടെ മുഖം മാറ്റിയെഴുതിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗവും ഗംഭീര അഭിപ്രായമാണ് സ്വന്തമാക്കിയത്. ഇനി ചിത്രത്തിനൊരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്നുള്ള ആകാംക്ഷയിലാണ് മലയാളികള്‍.
എന്നാല്‍ ഇപ്പോഴിതാ ദൃശ്യത്തിന് ഒരു മൂന്നാം ഭാഗമുണ്ടായേക്കാമെന്നും അതിന്റെ ക്‌ളൈമാക്‌സ് തന്റെ കയ്യിലുണ്ടെന്നും കുറച്ചുനാളുകള്‍ക്ക് മുമ്പ് ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലുമായി ഇതേക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹത്തിനത് ഏറെയിഷ്ടപ്പെട്ടെന്നുമായിരുന്നു ജീത്തു പറഞ്ഞത്.
മഴവില്‍ അവാര്‍ഡ്‌സ് ചടങ്ങിന്റെ ടീസറില്‍ ദൃശ്യം 3 ഉണ്ടാകുമോയെന്നുള്ള ടോവിനോ തോമസിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദൃശ്യം 3 വരുന്നുവെന്ന തരത്തിലുള്ള ഹാഷ്ടാഗുകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറുകയും ചെയ്തു.
ഇപ്പോഴിതാ ദൃശ്യം 3 ഉറപ്പായും ഉണ്ടാകുമെന്നും, ആ ചിത്രം അടുത്ത് തന്നെ സംഭവിക്കുമെന്നുമാണ് നടന്‍ സിദ്ദിഖ് പറയുന്നത്. ദൃശ്യം ഒന്നിലും രണ്ടിലും നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ കൂടിയാണ് സിദ്ദിഖ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഈ കാര്യം വെളിപ്പെടുത്തിയത്.
