119 കോടിയുടെ ഫ്ളാറ്റിന് പുറമെ കോടികള്‍ മുടക്കി മറ്റൊരു വീട് സ്വന്തമാക്കി രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും; ഗൃഹപ്രവേശനത്തിനെത്തിയത് അടുത്ത ബന്ധുക്കള്‍ മാത്രം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര ജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. 119 കോടി ചിലവിട്ട് ഇവര്‍ മുംബൈയില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു.
എന്നാല്‍ വീടുകളോടുള്ള കമ്പം അവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. വീണ്ടും കോടികള്‍ മുടക്കി ഇവര്‍ ഒരു അവധിക്കാല ഭവനം കൂടി വാങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു അലിബാഗിലെ വീടിന്റെ ഗൃഹപ്രവേശനം.
1,300 ചതുരശ്ര അടിയിലെ ടെറസ് ഒഴികെ 11,266 ചതുരശ്ര അടിയാണ് കാര്‍പെറ്റ് ഏരിയ. ഇതോടൊപ്പം കെട്ടിടത്തിലെ 19 കാര്‍ പാര്‍ക്കുകളിലും ഉടമകള്‍ക്ക് പ്രവേശനം ലഭിക്കും. ടെറസ് വിസ്തീര്‍ണ്ണം കണക്കിലെടുക്കാതെ ഒരാള്‍ ചതുരശ്ര അടി നിരക്ക് കണക്കാക്കിയാല്‍, ഒരു ചതുരശ്ര അടിക്ക് 1.05 ലക്ഷം രൂപയാണ് വില. നടന് ഷാരൂഖ് ഖാന്റെ മന്നത്തും ഇതേ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
രണ്‍വീറിന്റെയും ദീപികയുടെയും അലിബാഗിലെ ബംഗ്ലാവിന്റെ വില 22 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. മണികണ്ട്രോള് റിപ്പോര്‍ട്ട് അനുസരിച്ച്, അലിബാഗിലെ 18,000 ചതുരശ്ര അടി ബില്‍റ്റ്അപ്പ് ഏരിയയില്‍, 2.25 ഏക്കര്‍ സ്ഥലത്താണ് ദമ്പതികളുടെ വീട്. ഗൃഹപ്രവേശന പൂജയില്‍ അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും മണ്ഡി എംപിയും ആയ കങ്കണ റണാവത്ത്. ഇപ്പോഴിതാ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി....