Connect with us

കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം; വീണ്ടും സ്റ്റേജ് പരിപാടിയിൽ സജീവമായി മിഥുൻ രമേശ്

Actor

കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം; വീണ്ടും സ്റ്റേജ് പരിപാടിയിൽ സജീവമായി മിഥുൻ രമേശ്

കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം; വീണ്ടും സ്റ്റേജ് പരിപാടിയിൽ സജീവമായി മിഥുൻ രമേശ്

മലയാളികളുടെ പ്രിയതാരമാണ് മിഥുന്‍ രമേശ്. നടനായി സിനിമയിലെത്തിയ, പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആര്‍ജെയുമൊക്കെയായി കയ്യടി നേടിയ താരമാണ് മിഥുന്‍ രമേശ്. പിന്നാലെ അവതാരകന്‍ എന്ന നിലയിലും മിഥുന്‍ കയ്യടി നേടി. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ അവതാരകരില്‍ ഒരാളാണ് മിഥുന്‍ രമേശ്. അടുത്തുടെ ജീവിതത്തിലൊരു വിഷമഘട്ടത്തിലൂടെ നടൻ കടന്ന് പോയിരുന്നു.

ബെല്‍സ് പാഴ്സി രോ​ഗത്തിന് നടൻ ചികിൽസ നേടിയിരുന്നു. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലായിരുന്നു മിഥുന്‍ രമേശിന്റ ചികിത്സകൾ. തനിയ്ക്ക് രോഗം ബാധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ്‌ നടൻ അറിയിച്ചത്

ഇപ്പോഴിതാ നാളുകൾക്ക് ശേഷം സ്റ്റേജ് ഷോയിൽ പരിപാടി അവതാരകനായി എത്തിയിരിക്കുകയാണ് മിഥുൻ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കരിക്കകം ശ്രി ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിൽ ആണ് മിഥുൻ അവതാരകനായി എത്തിയത്. കലാഭവൻ പ്രജോദും സംഘവും അവതരിപ്പിച്ച മെ​ഗാ എന്റർടെയ്ന്റ് ടാലന്റ് ഷോ ആയിരുന്നു ഇത്. ‘കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം. സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി’, എന്നാണ് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ കുറിച്ചത്.

More in Actor

Trending

Recent

To Top