Connect with us

വരുന്ന കാലത്ത് താരമൂല്യം നോക്കി പ്രതിഫലം പറ്റുന്ന രീതി കുറയും; പ്രതിഫലത്തിന്റെ കാര്യത്തില്‍ പുതിയ രീതിയുമായി തപ്‌സി പന്നു

News

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് തപ്‌സി പന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും അഭിപ്രായങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ് നടി. പിങ്ക് എന്ന ചിത്രത്തിന് ശേഷമാണ് തപ്‌സി ബോളിവുഡില്‍ ശ്രദ്ധനേടിയത്.

തന്റെ നിലപാടുകള്‍ ഉറക്കെ പറയാറുള്ള തപ്‌സി, മുമ്പ് സിനിമകളിലെ പ്രതിഫലത്തിന്റെ വേര്‍തിരിവ്, സ്വജനപക്ഷപാതം, സിനിമകളിലെ സെക്‌സിസം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ തപ്‌സി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തില്‍ പുതിയ ഒരു രീതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് തപ്‌സി.

സിനിമയ്ക്ക് ഒപ്പ് വെക്കുന്നതിന് മുമ്പ് തന്നെ പ്രതിഫലം ഉറപ്പിക്കാതെ സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വാങ്ങുക എന്നാതാണ് തപ്‌സി മുന്നോട്ട് വെക്കുന്നത്.

തെലുങ്കില്‍ ഇത്തരത്തില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്തു. മികച്ച വിജയമാണ് രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ചതെന്നും തപ്‌സി പറയുന്നു. സിനിമ മേഖലയുടെ സാമ്പത്തിക നേട്ടത്തിന് ഈ രീതിയാണ് നല്ലത്. വരുന്ന കാലത്ത് താരമൂല്യം നോക്കി പ്രതിഫലം പറ്റുന്ന രീതി കുറയുമെന്നും തപ്‌സി പറയുന്നു. ദൊബാരയാണ് തപ്‌സിയുടെ ഒടുവില്‍ റിലീസായ ചിത്രം. അനുരാഗ് കശ്യപാണ് മുഖ്യവേഷത്തില്‍ എത്തുന്ന്.

More in News

Trending

Recent

To Top