ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് എന്നീ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്’ നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ സ്ഥാനം പിടിച്ച് ‘ഡാര്ലിംഗ്സ്’
ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് എന്നീ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്’ നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ സ്ഥാനം പിടിച്ച് ‘ഡാര്ലിംഗ്സ്’
ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് എന്നീ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്’ നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ സ്ഥാനം പിടിച്ച് ‘ഡാര്ലിംഗ്സ്’
ആലിയ ഭട്ട് നായികയായി എത്തിയ ചിത്രമാണ് ‘ഡാര്ലിംഗ്സ്’. മലയാളി താരം റോഷന് മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജസ്മീത് കെ റീന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ട് എത്തിയ ചിത്രം ഇപ്പോഴും ട്രെന്‍ഡിംഗാണ്.
നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ തുടര്‍ച്ചയായി രണ്ടാഴ്ച നാലാം സ്ഥാനത്തുണ്ടായിരുന്ന ‘ഡാര്ലിംഗ്സ്’ ഇപ്പോള്‍ രണ്ടാമത് എത്തിയിരിക്കുകയാണ്. 24 മില്യണ്‍ മണിക്കൂറിലധികം വാച്ചിംഗ് അവേഴ്സും ചിത്രത്തിനായി. യുകെ, ബ്രസീല്‍ തുടങ്ങിയവ ഉള്‍പ്പടെ 28 രാജ്യങ്ങളില്‍ ചിത്രം ട്രെന്‍ഡിംഗിലാണ്.
ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്. വിജയ് വര്‍മയും ഷെഫാലി ഷായും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ഗാര്‍ഹിക പീഡനം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. അഭിനേതാക്കളുടെ പ്രകടനത്തെയും പ്രേക്ഷകര്‍ അഭിനന്ദിക്കുന്നു
ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ‘ഡാര്ലിംഗ്സ്’ എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞിരുന്നു.
മലയാളികളുടെ പ്രിയ നടിയാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ സഹോദരിമാര്‍...
കനത്ത വെള്ളക്കെട്ടിൽ ചെന്നൈ ദുരിതത്തിലായിരിക്കുകയാണ്. ചെന്നൈയിലെ വിമാനത്താവളം അടച്ചു, വന്ദേഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്....
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ...
ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകന്. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയന്‍ കുഞ്ചു’...
തെലുങ്ക് സൂപ്പര്‍താരം പവന് കല്ല്യാണിന്റെ ജന സേന പാര്‍ട്ടിക്ക് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം. ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച ജനസേന...