News
ദളപതി 67ല്‍ വിജയുടെ വില്ലനായി എത്തുന്നത് സംവിധായകന്‍ ഗൗതം മേനോന്‍
ദളപതി 67ല്‍ വിജയുടെ വില്ലനായി എത്തുന്നത് സംവിധായകന്‍ ഗൗതം മേനോന്‍
തെന്നിന്ത്യന്‍ പ്രേക്ഷകരും വിജയ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ദളപതി 67. ചിത്രത്തിന്റേതായി പുറത്തെത്തുന്ന എല്ലാ വിവരങ്ങളും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുറത്തെത്തുന്ന വിവരമാണ് ശ്രദ്ധേയമാകുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ദളപതി 67 ന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തില്‍ പ്രതിനായകനായി അഭിനയിക്കാന്‍ സംവിധായകനും നടനുമായ ഗൗതം മേനോനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
പൃഥ്വിരാജുമായും സഞ്ജയ് ദത്തുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഗൗതം മേനോന്‍ ചിത്രത്തിനായി അണിയറയില്‍ എത്തുന്നത്. നേരത്തെ ചിത്രത്തിലേയ്ക്ക് പൃഥ്വിരാജും സഞ്ജയ് ദത്തും വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റിംഗ് പ്രക്രിയയും പുരോഗമിക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ചുള്ള കൂടുതല്‍ പുറത്തെത്തിയിട്ടില്ല.
