News
സ്വാതന്ത്ര്യദിനാശംസയില്‍ പാക് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് പുലിവാലു പിടിച്ച് രാമായണത്തിലെ സീത
സ്വാതന്ത്ര്യദിനാശംസയില്‍ പാക് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് പുലിവാലു പിടിച്ച് രാമായണത്തിലെ സീത
ടെലിവിഷന്‍ സീരീയല്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട സീരിയലായ രാമായണത്തില്‍ സീതയായി എത്തി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ദീപിക ചികില. സോ,്‌യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ സ്വാതന്ത്ര്യദിനാശംസയില്‍ പാക് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത നടി ദീപിക ചികിലയ്‌ക്കെതിരെ വിമര്‍ശം കടുത്തിരിക്കുകയാണ്. ‘ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ പാക് പിഎംഒ’ എന്നായിരുന്നു നടിയുടെ ട്വീറ്റ്. കൈയില്‍ ത്രിവര്‍ണ പതാകയുമായി വെള്ള കുര്‍ത്ത ധരിച്ച് സല്യൂട്ട് ചെയ്തു നില്‍ക്കുന്ന ചിത്രമാണ് ദീപിക ട്വിറ്ററില്‍ പങ്കുവച്ചത്.
അബദ്ധം തിരിച്ചറിഞ്ഞതോടെ ഉടന്‍ ചിത്രം ഡിലീറ്റ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഇന്ത്യയില്‍ ഷഹബാസ് ഷരീഫിന്റെ (പാക് പ്രധാനമന്ത്രി) വലിയ ആരാധിക. ആഗോള നേതാവ്’ എന്നാണ് ഒരു യൂസര്‍ പരിഹസിച്ചത്.
1987-88 കാലയളവിലാണ് രാമായണം സീരിയല്‍ സംപ്രേഷണം ചെയ്തത്. രമാനന്ദ് സാഗറാണ് സംവിധാനം. ഞായറാഴ്ച രാവിലെ സംപ്രേഷണം ചെയ്തിരുന്ന സീരിയലിന് ആയിരക്കണക്കിന് കാഴ്ചക്കാര്‍ ഉണ്ടായിരുന്നു.
ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഗെയിം ചെയ്ഞ്ചര്‍ എന്നാണ് രാമായണം സീരിയലിന്റെ വിശേഷണം. രാമനായി അരുണ്‍ ഗോവിലാണ് വേഷമിട്ടത്. സുനില്‍ ലാഹിരി ലക്ഷ്മണനായും ദാരാ സിങ് ഹനുമാനായും അഭിനയിച്ചു. സീരിയല്‍ കോവിഡ് ലോക്ക്‌ഡൌണ്‍ കാലത്ത് പുനഃസംപ്രേഷണം ചെയ്തിരുന്നു.
