Connect with us

പോപ്പ് ഗായകനും നടനുമായ ഡാരിയസ് കാംപ്‌ബെല്‍ ഡാനിഷ് അന്തരിച്ചു

News

പോപ്പ് ഗായകനും നടനുമായ ഡാരിയസ് കാംപ്‌ബെല്‍ ഡാനിഷ് അന്തരിച്ചു

പോപ്പ് ഗായകനും നടനുമായ ഡാരിയസ് കാംപ്‌ബെല്‍ ഡാനിഷ് അന്തരിച്ചു

പ്രശസ്ത പോപ്പ് ഗായകനും നടനുമായ ഡാരിയസ് കാംപ്‌ബെല്‍ ഡാനിഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. അമേരിക്കയിലെ മിനസോട്ടയില്‍ വെച്ചായിരുന്നു അന്ത്യം. ഡാനിഷിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാല്‍ മരണകാരണം വ്യക്തമല്ല. യുകെയിലെ ഗ്ലാസ്‌ഗോയില്‍ സ്‌കോട്ടിഷ് മാതാവിന്റെയും ഇറാനിയന്‍ പിതാവിന്റെയും മകനായി ജനിച്ച കാംപ്‌ബെല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്.

1980-ല്‍ ഗ്ലാസ്ഗോയിലായിരുന്നു ഡാനിഷിന്റെ ജനനം. 2001-ല്‍ ഐ ടി വി പോപ്പ് സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയായിരുന്നു ഡനിഷ് പ്രശസ്തനാകുന്നത്.ബ്രിട്ട്നി സ്പിയേഴ്സിന്റെ ബേബി വണ്‍ മോര്‍ ടൈം എന്ന ഗാനവുമായി എത്തിയ ഈ യുവ ഗായകന്‍ പോപ്പ് ഐഡോളില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനത്തിന് അര്‍ഹനായതോടെ ഡാനിഷ് പ്രശസ്തിയിലേക്ക് എത്തി.

എക്സ് ഫാക്ടര്‍ ഐക്കണ്‍ സൈമണ്‍ കോവെല്‍ വാഗ്ദാനം ചെയ്ത കരാര്‍ നിരസിച്ചതോടെയായിരുന്നു ഡാനിഷ് കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. കലാരംഗത്തുള്ള ആരും ആഗ്രഹിക്കുന്നത്ര ആകര്‍ഷണീയമായ കരാര്‍ നിരസിച്ചതിന് പക്ഷെ ഡാനിഷിന് നിരാശപ്പെടേണ്ടി വന്നില്ല. കളര്‍ബ്ലൈന്‍ഡില്‍ ഒന്നാം സ്ഥാനക്കാരനായി ഈ താരം തിളങ്ങി. ആദ്യ സോളോ ആല്‍ബം ഡൈവ് ഇന്‍ ഒരു സൂപ്പര്‍ ഹിറ്റായി. ആദ്യത്തെ സ്റ്റേജ്ഷോ ഷിക്കാഗോയില്‍ നടത്തി അനേകരെ ആകര്‍ഷിച്ചു.

2010-ല്‍ ഡാനിഷ് സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗത്തില്‍ ഒരു ചുമരിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് താരത്തിന് കഴുത്തിന് പരിക്കേറ്റിരുന്നു. പിന്നീട് ഫ്രെഞ്ച് 2 ഒ എന്ന ജീവകാരുണ്യ സംഘടനയ്ക്ക് വേണ്ടി വാട്ടര്‍ ഫില്‍റ്ററുകള്‍ പ്രൊമോട്ട് ചെയ്യുവാനുള്ള കാമ്ബയിനിടയില്‍ തെംസ് നദിയിലെ ജലം കുടിച്ച്‌ മരണത്തിനടുത്തു വരെ എത്തിയ ഡാനിഷ് ബോധം നശിച്ച അവസ്ഥയില്‍ എത്തിയിരുന്നു.

സംഗീതത്തോടൊപ്പം തീയറ്റര്‍ ആര്‍ട്സിലും ഡാനിഷ് പ്രശസ്തനായിരുന്നു. പിന്നീട് ഡാനിയല്‍ റാഡ്ക്ലിഫിന്റെ ഇംപേരിയത്തിലും(2016), ടുമൊറോ (2018) യിലും കോ എക്സിക്യുട്ടീവ് ഡയറക്ടറായും ഡാനിഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top