‘ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിക്ക് ജന്മദിനാശംസകൾ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ ജാൻ ; സെയ്ഫ് അലി ഖാനെ കുറിച്ച് കരീന കപൂർ ഖാൻ!
സെയ്ഫ് അലി ഖാന് ബോളിവുഡ് താരം മാത്രമല്ല പടൗഡിയിലെ ഒമ്പതാമത്തെ നവാബ് കൂടിയാണ്. മരിച്ചുപോയ പിതാവും മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരവുമായ മന്‍സൂര്‍ അലി ഖാന് പടൗഡിയില് നിന്നാണ് അദ്ദേഹത്തിന് ഈ പദവി ലഭിച്ചത്. ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നില്‍ നിന്നാണ് താരത്തിന്റെ ബോളിവുഡിലേക്കുള്ള പ്രവേശനം.
1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ് സെയ്ഫിന്റെ ആദ്യ ചിത്രം. 1994ൽ പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി എന്ന സിനിമയും യേ ദില്ലഗി എന്ന സിനിമയും താരത്തിന്റെ കരിയറിലെ വലിയ ബ്രേക്കായി. തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയം രുചിച്ചു.
2001ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ പുതിയ ജീവൻ നൽകി. 2003ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോ ഇദ്ദേഹത്തിന്റെ അഭിനയശേഷിയുടെ തെളിവായി. ഈ സിനിമയിലെ അഭിനയം താരത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു.
അതിനടുത്ത വർഷം പുറത്തിറങ്ങിയ ഹം തും എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. സലാം നമസ്തേ, പരിണീത, ഓംകാര, താ രാ രം പം എന്നീ സിനിമകളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്.
ബോളിവുഡ് സിനിമകളിലെ മുഖ്യ നടന്മാരിൽ ഒരാളാണ് സെയ്ഫ് ഇന്ന്. അമ്പത്തിരണ്ടിൽ എത്തി നിൽക്കുന്ന സെയ്ഫിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് പ്രിയ പത്നി കരീന കപൂറിപ്പോൾ.
‘ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിക്ക് ജന്മദിനാശംസകൾ…. നിങ്ങൾ ഈ ക്രേസി സവാരിയെ കൂടുകതൽ ക്രേസിയാക്കുന്നു. ദൈവമെ എനിക്ക് ഇത് മറ്റൊരു തരത്തിലും ആഗ്രഹിക്കാനാകില്ല…. ഈ ചിത്രങ്ങൾ അതിന് തെളിവാണ്… ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ ജാൻ…’ എന്നാണ് കരീന കപൂർഡ സെയ്ഫ് അലി ഖാന്റെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.
പ്രണയത്തിലായതെങ്ങനെയെന്ന് ഒരിക്കൽ കരീനയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങള്‍ പാരീസിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ഒരിക്കല്‍ നോത്തർദാം പള്ളി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പോയി. പാരീസിലെ ഒരു സായാഹ്നത്തില്‍ സെയ്ഫ് എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞു.’
‘തമാശ എന്താണെന്ന് വെച്ചാല്‍ സെയ്ഫിന്റെ അമ്മയും അച്ഛനും അനുരാഗം തുറന്ന് പറയുന്നത് പാരീസില്‍ വെച്ചാണ്. ഞാനും സെയ്ഫുമായി മനസികമായി അടുത്ത് കഴിഞ്ഞിരുന്നു’ കരീന കപൂർ പറഞ്ഞു.
നടിയും നിര്‍മാതാവുമായ അമൃത സിങായിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. സെയ്ഫിനേക്കാള്‍ പന്ത്രണ്ട് വയസ് കൂടുതലായിരുന്നു അമൃതയ്ക്ക്.ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് സാറ അലിഖാനും ഇബ്രാഹിം അലിഖാനും. ഇരുപത്തിയൊന്ന് വയസായിരുന്നു അമൃത സിങിനെ വിവാഹം ചെയ്യുമ്പോൾ സെയ്ഫ് അലി ഖാന്റെ പ്രായം. അമൃത സിങ് സെയ്ഫിനേക്കാൾ പത്ത് വയസിന് മൂത്തതായിരുന്നു.
2004ലാണ് ഇരുവരും പിരിഞ്ഞത്. ശേഷമാണ് കരീനയുമായി സെയ്ഫ് പ്രണയത്തിലായത്. ‘സെയ്ഫും അമൃതയും വിവാഹം കഴിക്കുമ്പോള്‍ എനിക്ക് വെറും പത്തുവയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വിവാഹത്തില്‍ പങ്കെടുത്തത്.’സെയ്ഫ് എന്റെ ജീവിതപങ്കാളിയാകുമെന്ന് ഒരിക്കലും കരുതിയില്ല’ എന്നാണ് കരീന ഒരിക്കൽ പറഞ്ഞത്. കരീനയേക്കാള്‍ പത്ത് വയസ് കൂടുതലാണ് സെയ്ഫിന്. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്.
2016ല്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. തൈമൂര്‍ അലി ഖാന് പട്ടൗടി എന്നാണ് കുഞ്ഞിന്റെ പേര്. ജഹാംഗീർ എന്നൊരു മകൻ കൂടി ഇരുവർക്കുമുണ്ട്.
