18 വയസുകാരൻ കാർത്തിക് ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത സംഭവം; കട്ട ആരാധനയ്ക്ക് പിന്നിൽ ആ ഒരു സത്യം; ഇത് കണ്ടിട്ട് സങ്കടം വരുന്നെന്ന് ലക്ഷ്മി; വൈറലാകുന്ന വീഡിയോ !
18 വയസുകാരൻ കാർത്തിക് ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത സംഭവം; കട്ട ആരാധനയ്ക്ക് പിന്നിൽ ആ ഒരു സത്യം; ഇത് കണ്ടിട്ട് സങ്കടം വരുന്നെന്ന് ലക്ഷ്മി; വൈറലാകുന്ന വീഡിയോ !
18 വയസുകാരൻ കാർത്തിക് ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത സംഭവം; കട്ട ആരാധനയ്ക്ക് പിന്നിൽ ആ ഒരു സത്യം; ഇത് കണ്ടിട്ട് സങ്കടം വരുന്നെന്ന് ലക്ഷ്മി; വൈറലാകുന്ന വീഡിയോ !
ഇന്ന് മലയാളികൾ ഏറെ ഇഷ്ടത്തോടെ കാണുന്ന റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക് . ഷോയിലൂടെ ജനപ്രീതി നേടിയ പ്രധാന താരം ലക്ഷ്മി നക്ഷത്രയാണ് . സ്റ്റാർ മാജിക്കിന്റെ അവതാരകയായ ലക്ഷ്മി നക്ഷത്രയെ ഇന്ന് മലയാളികൾക്ക് ഏറെ പ്രിയമാണ്.
ചിന്നു എന്നാണ് ആരാധകർ സ്നേഹത്തോടെ ലക്ഷ്മിയെ വിളിക്കുന്നത്. ലക്ഷ്മി വരുന്ന സ്ഥലങ്ങളിലൊക്കെയും ആരാധകരുടെ ഒരു വലിയ തിരക്കും കാണാം. അടുത്തിടെയാണ് ഒരു ആരാധകൻ ലക്ഷ്മിയുടെ മുഖം തന്റെ നെഞ്ചിൽ പച്ചകുത്തിയത്. അതിന്റെ വീഡിയോ ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ കുട്ടി ആരാധകനെ കണ്ടതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി നക്ഷത്ര. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ലക്ഷ്മിയുടെ ആരാധകൻ അതിഥിയായെത്തിയത്.
കായംകുളം സ്വദേശിയായ 18 വയസുകാരൻ കാർത്തിക് ആണ് ലക്ഷ്മിയുടെ ഈ കടുത്ത ആരാധകൻ. എനിക്ക് വേണ്ടി ഇത്രയും വേദന സഹിക്കാൻ കാരണമെന്താണെന്ന് ലക്ഷ്മി ചോദിച്ചപ്പോൾ ചേച്ചിയെ ഇഷ്ടമായതു കൊണ്ടാണെന്നായിരുന്നു കാർത്തിക്കിന്റെ മറുപടി.
ചേച്ചിയെ പോലെയാണ് അതുകൊണ്ടാണ് ടാറ്റൂ ചെയ്തത്. എനിക്ക് ഒരു അനിയനെ കൂടി കിട്ടിയെന്ന് ലക്ഷ്മി പറഞ്ഞു. ഇങ്ങനെ സ്നേഹം എന്നും അവിടെ തന്നെ ഉണ്ടാകട്ടേ. ലവ്വറിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടോയെന്ന് ലക്ഷ്മി കാർത്തിക്കിനോട് ചോദിച്ചു. ഉണ്ടെന്നായിരുന്നു ആരാധകന്റെ മറുപടി. ഭയങ്കര സന്തോഷം. കാരണം സ്റ്റാർ മാജിക്കിൽ വന്നിട്ട് ഒരു അനിയൻ കുട്ടിയെ എനിക്ക് കിട്ടിയതിൽ.
എന്നാൽ സന്തോഷത്തിനൊപ്പം തന്നെ എനിക്ക് സങ്കടവുമുണ്ട്. പച്ച കുത്തുക എന്നൊക്കെ പറഞ്ഞാൽ, അവരുടെ ജീവിതത്തിൽ എത്രത്തോളം സ്ഥാനമുണ്ടെന്ന് ആലോചിച്ചിട്ടാണ് സങ്കടം വരുന്നതെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.
ആരാധകനോട് അസീസ് പറഞ്ഞത്, ‘കല്യാണം കഴിഞ്ഞാല്‍ ഭാര്യയുടെ മുന്‍പില്‍ വച്ച് ഷര്‍ട്ട് ഊരരുത്’ എന്നാണ്. സംഭവം രസകരമായി തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
നടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സംവിധായകനാവുന്നു. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉര്‍വശിയാണ്....
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായികമാര്‍ക്കൊപ്പം...
പുരോഗമന ചിന്താഗതിയുടെ കാര്യത്തിലും സാംസ്കാരിക സമ്പന്നതയുടെ കാര്യത്തിലും കേരളവും തമിഴ്നാടും ഒരേപോലെയാണെന്ന് നടനും തമിഴ്നാട് യുവജന ക്ഷേമവകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്....
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ദീപ് ഹൂഡ. ഇപ്പോഴിതാ താരം വിവാഹിതനായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തിയത്. നടിയും മോഡലുമായ മണിപ്പൂര്‍ സ്വദേശി...