ദിലീപിന് കുരുക്ക് മുറുക്കി പൾസർ സുനിയുടെ ‘അമ്മ ;നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കര പറയുന്നു !
നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരഭിച്ചിരിക്കുകയാണ് . കേസിലെ അനുബന്ധ കുറ്റപത്രത്തിൽ 102 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ സാക്ഷികളായി ഉൾപ്പെടുത്തിയ ചിലരേയും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് 100 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.നടി ആക്രമിക്കപ്പെട്ട കേസിലെ ഒരു നിർണ്ണായക സാക്ഷിയായി പള്‍സർ സുനിയുടെ അമ്മ ശോഭന രംഗത്ത് വന്നിരിക്കുകയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. 164 പ്രകാരമുള്ള ശോഭനയുടെ മൊഴി ക്രൈംബ്രാഞ്ചിന് കിട്ടി കഴിഞ്ഞു. കേസിലെ ഒരു പ്രധാന സാക്ഷിയാക്കി അവരെ വിസ്തരിക്കും. സുപ്രധാനമായ ഒരുപാട് കാര്യങ്ങളാണ് ശോഭന തുറന്ന് പറയുന്നത്.
കോട്ടയത്ത് ഒരു ചെറുഗ്രാമത്തില്‍ സാധാരണക്കാരായി ജീവിച്ചിരുന്ന ഒരു വീട്ടിലെ ശോഭനയുടെ മകനായ കൊടുംക്രിമിനല്‍ പള്‍സർ സുനി എങ്ങനെയാണ് ഈ രീതിയിലേക്ക് മാറിയത്, എന്തിനാണ് ഈ അതിക്രമം ചെയ്തത്, പ്രതിഫലമായി എന്ത് കിട്ടി എന്നൊക്കെയുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് വളരെ വ്യക്തമായി അന്വേഷിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രതികരണം .
ഉടുതുണിക്ക് മറുതുണി പോലും ഉണ്ടായിരുന്നില്ലാത്ത പള്‍സർ സുനി ധാരാളിയായി ജീവിക്കുന്നതിനെ കുറിച്ച് അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. ചില സിനിമാക്കാരുടെ ഇഷ്ടക്കാരനായി കൂടുതലും സിനിമയിലുണ്ടായിരുന്നു ആളാണ് പള്‍സർ സുനി. മുകേഷിന്റേയും ദിലീപിന്റെയുമൊക്കെ ഡ്രൈവറായി. അതോടൊപ്പെ ചില യൂണിയനുകളിലും അദ്ദേഹം ഉണ്ടായിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം പോലെ തന്നെ നേരത്തേയും പല നടിമാരുടേയും പീഡന ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പിന്നാമ്പുറ വാർത്തകള്‍. അതെന്തുമായിക്കൊള്ളട്ടെ. എന്നാല്‍ ദിലീപ് തനിക്ക് ഒരു ലക്ഷം രൂപ തന്നുവെന്ന് പള്‍സർ സുനിയുടെ അമ്മ ശോഭന മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയോളം അക്കൌണ്ടില്‍ വന്നുവെന്നായിരുന്നു പറഞ്ഞ് കേട്ടത്. പക്ഷ ഇപ്പോള്‍ ശോഭന തന്നെ പറയുന്നത്. ഒരു ലക്ഷം രൂപയാണ് ദിലീപ് തന്നതെന്നാണ്.
എന്തിനാണ് ദിലീപ് പള്‍സർ സുനിയുടെ അമ്മക്ക് പൈസ കൊടുക്കേണ്ടത്. പള്‍സർ സുനിയെ അറിയില്ല, പള്‍സർ സുനിയുമായി യാതൊരു ബന്ധവും ഇല്ല, സുനിയെ കണ്ടിട്ടുപോലുമില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്. അങ്ങനെയുള്ള ഒരാളുടെ അമ്മക്ക് എന്തിന് ദിലീപ് പൈസ കൊടുക്കണമെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.രണ്ട് കോടി രൂപയുടെ ക്വട്ടേഷനാണ് ഇതെന്നാണ് അവർ തന്നെ പറയുന്നത്. പക്ഷെ കാര്യങ്ങളെല്ലാം നടന്ന് കഴിഞ്ഞപ്പോള്‍ പണം കൊടുക്കാതിരുന്നതിലാണ് ഈ സംഭവം പുറത്ത് വന്നത്.
പറഞ്ഞ പണം കൊടുത്ത് സെറ്റില്‍ ചെയ്ത് പോയിരുന്നുവെങ്കില്‍ ചിലപ്പോള്‍ പള്‍സർ സുനി മാത്രം കുറ്റമേറ്റെടുത്ത് ബാക്കി കാര്യങ്ങള്‍ ആരും അറിയാതെ പോയെനെ. കുറ്റം ഏറ്റെടുത്ത് നാലോ അഞ്ചോ വർഷം ജയിലില്‍ കിടന്നാലും രണ്ട് കോടി രൂപയുടെ ഉടമയായി പള്‍സർ സുനിക്ക് പുറത്ത് ഇറങ്ങാമായിരുന്നു.
ഇതേ പള്‍സർ സുനിക്ക് ഹൈക്കോടതിയില്‍ മൂന്ന് പ്രാവശ്യം ജാമ്യത്തിന് പോയപ്പോള്‍ പണം കൊടുത്തത് ആരാണ്. വെറുതെ ഒന്നും ഒരു വക്കീലും വാദിക്കില്ലാലോ. നേരത്തെ സഹതടവുകാരനായി ഒപ്പമുണ്ടായിരുന്നു ജിന്‍സണെ കൊണ്ട് 300 രൂപ മണിയോഡറായി ജയിലിലേക്ക് അയപ്പിച്ച ആളാണ് പള്‍സർ.
അങ്ങനെയുള്ളയാള്‍ 3 പ്രാവശ്യം ഹൈക്കൊടതിയില്‍ ജാമ്യത്തിന് പോയെങ്കിലും 3 ഉം തള്ളി.ഇതിന് ശേഷമാണ് ലക്ഷങ്ങള്‍ കൊടുത്ത് സുപ്രീംകോടതിയിലേക്ക് ജാമ്യത്തിന് പോവുന്നത്. ഏകദേശം 5 ലക്ഷത്തോളം രൂപ ജാമ്യത്തിന് പോയ വകയില്‍ അവിടെ ചിലവായി എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ പണമൊക്കെ ജയിലില്‍ കിടക്കുന്ന പള്‍സർ സുനിക്ക് എവിടുന്ന് കിട്ടി. ഇക്കാര്യം കൂടി ക്രൈംബ്രാഞ്ച് അന്വേഷണം വിധേയമാക്കേണ്ടതല്ലെ.ശോഭന ഇപ്പോള്‍ നല്‍കിയിരുന്ന മൊഴി ദിലീപും പള്‍സർ സുനിയും തമ്മിലുള്ള ബന്ധം കുറേയധികം ഊട്ടിയുറപ്പിക്കുന്നതാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.
അതുപോലെ ജോർജേട്ടന്‍സ് പൂരം എന്നലൊക്കേഷനില്‍ വെച്ച് ദിലീപും പള്‍സർ സുനിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഒരു ചെറുപ്പക്കരന്‍ എടുത്ത സെല്‍ഫിയില്‍ പതിഞ്ഞിരുന്നു. അത് ഫോട്ടോഷോപ്പാണെന്ന് പറഞ്ഞ് ശ്രീലേഖ രംഗത്ത് വന്നിരുന്നു. എന്നാല്‍ അതെല്ലാം പൊളിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നൂറ് ശതമാനം ദിലീപിന് പ്രതികൂലമായ കാര്യങ്ങളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
