വിമർശനങ്ങൾക്ക് പുത്തൻ ഫോട്ടോഷൂട്ട് കൊണ്ട് മറുപടി നൽകി എസ്തർ അനിൽ; ആകെ മൊത്തം കളർഫുൾ ; ബോൾഡ് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പുത്തൻ സ്റ്റൈൽ ഏതെന്ന് ചോദിച്ച് ആരാധകർ!
വിമർശനങ്ങൾക്ക് പുത്തൻ ഫോട്ടോഷൂട്ട് കൊണ്ട് മറുപടി നൽകി എസ്തർ അനിൽ; ആകെ മൊത്തം കളർഫുൾ ; ബോൾഡ് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പുത്തൻ സ്റ്റൈൽ ഏതെന്ന് ചോദിച്ച് ആരാധകർ!
വിമർശനങ്ങൾക്ക് പുത്തൻ ഫോട്ടോഷൂട്ട് കൊണ്ട് മറുപടി നൽകി എസ്തർ അനിൽ; ആകെ മൊത്തം കളർഫുൾ ; ബോൾഡ് ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പുത്തൻ സ്റ്റൈൽ ഏതെന്ന് ചോദിച്ച് ആരാധകർ!
ബാലതാരമായി മലയാളത്തിൽ എത്തിയ താരമാണ് എസ്തർ അനിൽ. ഇന്ന് അഭിനയ മികവുകൊണ്ട് മുൻനിര നായികമാരിലേക്ക് ഉയരുകയാണ്. മോഹൻലാൽ ചിത്രം ദൃശ്യം ഒന്നാം ഭാഗത്തിലൂടെ ബാലതാരമായെത്തിയ എസ്തർ സോഷ്യൽ മീഡിയയിലും സജീവമാണ്.,
ഇപ്പോൾ പ്രത്യേകതരം ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടുകയാണ്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് എസ്തർ പോസ്റ്റ് ചെയ്തിട്ടുള്ളത്. തന്റെ വസ്ത്രധാരണത്തെ വിമർശിച്ചവർക്കു മുന്നിൽ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് എസ്തർ മറുപടി നൽകിയിട്ടുള്ളത് .
പല ലുക്കുകൾ പരീക്ഷിക്കുന്നതിനുള്ള താത്പപര്യം എസ്തറിന്റെ ഫോട്ടോഷൂട്ടുകളിൽ ദൃശ്യമാണ്. മോഡേൺ പട്ടുപാവാടയിലാണ് എസ്തർ എത്തിയിരിക്കുന്നത്. റോസ് നിറത്തിലെ ബ്ലൗസും പച്ച നിറത്തിലെ പാവാടയുമാണ് വേഷം. അതിനൊപ്പം എസ്തർ മുടിയിൽ ചെയ്തിരിക്കുന്ന കലാ വിരുതും ശ്രദ്ധ നേടുന്നുണ്ട്.
വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും എസ്തറിന് നേരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അതൊന്നും എസ്തറിന്റെ മുന്നോട്ടുള്ള യാത്രയെ ബന്ധിച്ചിട്ടില്ല. എല്ലായിപ്പോഴും വിമർശനങ്ങൾക്ക് താരം മറുപടി പറയുന്നത് മറ്റൊരു വിജയം കൊണ്ടോ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് കൊണ്ടോ ആയിരിക്കും.
ഫോട്ടോഷൂട്ടിൽ പലപ്പോഴും ലുക്കുകൾ മാറി മാറി പരീക്ഷിക്കാൻ താല്പര്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് എസ്തർ. ഏകദേശം 30 ഓളം സിനിമകളിൽ എസ്തർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തറിന് ഏകദേശം 1 മില്യണിലധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്..
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...