Social Media
‘ഗോള്‍ഡ് മൂവി വര്‍ക്ക് ആയില്ലെങ്കില്‍ അല്‍ഫോന്‍സ് പുത്രന്‍ ലോ ആവുവോ? ഞെട്ടിച്ച ആ മറുപടി ഇങ്ങനെ
‘ഗോള്‍ഡ് മൂവി വര്‍ക്ക് ആയില്ലെങ്കില്‍ അല്‍ഫോന്‍സ് പുത്രന്‍ ലോ ആവുവോ? ഞെട്ടിച്ച ആ മറുപടി ഇങ്ങനെ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ഗോൾഡ് ചിത്രത്തിന് വെടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ.
യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വന്നേക്കരുത് എന്നായിരുന്നു ഗോള്‍ഡ് സിനിമയെക്കുറിച്ച് അല്‍ഫോന്‍സ് പറഞ്ഞത്. ഇപ്പോള്‍ ഗോള്‍ഡ് സിനിമയെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
‘ഗോള്‍ഡ് മൂവി വര്‍ക്ക് ആയില്ലെങ്കില്‍ അല്‍ഫോന്‍സ് പുത്രന്‍ ലോ ആവുവോ’ എന്നായിരുന്നു ഫേസ്ബുക്ക് കമന്റിലൂടെ ആരാധകന്റെ ചോദ്യം. ‘ഗോള്‍ഡ് മൂവി വര്‍ക് ആയില്ലെങ്കില്‍ സങ്കടം വരും. ഞാന്‍ ഒരു പ്രതിമയല്ല. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് നല്ല സങ്കടം വരും’എന്നായിരുന്നു പ്രേമം സംവിധായകന്റെ മറുപടി.
നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും പൃഥ്വിരാജുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ജോഷി എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോള്‍ സുമംഗലി ഉണ്ണികൃഷ്ണനായിട്ടാണ് നയന്‍താര എത്തുന്നത്. അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
