Connect with us

സിം​ഗപ്പൂരിൽ സൂപ്പർ ഡാൻസുമായി അഹാന കൃഷ്ണയും സഹോദരിമാരും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

Social Media

സിം​ഗപ്പൂരിൽ സൂപ്പർ ഡാൻസുമായി അഹാന കൃഷ്ണയും സഹോദരിമാരും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

സിം​ഗപ്പൂരിൽ സൂപ്പർ ഡാൻസുമായി അഹാന കൃഷ്ണയും സഹോദരിമാരും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

നടി അഹാന കൃഷ്ണയും കുടുംബവും സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാറുണ്ട്. ഫോട്ടോഷൂട്ട് വിശേഷങ്ങളും വീട്ടിനുള്ളിലെ കളിചിരികളും ടിക്ടോക് വീഡിയോകളും സഹോദരിമാരുമായുള്ള ഡാൻസ് വീഡിയോകളുമൊക്കെയായി അഹാനയും ഒപ്പം തന്നെ സഹോദരിമാരും അച്ഛനും അമ്മയുമൊക്കെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

ഇപ്പോഴിതാ വീണ്ടുമൊരു ഡാൻസ് വിഡിയോയുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും.
ഇക്കുറി ചുവടുവയ്ക്കാൻ സിം​ഗപ്പൂരാണ് ഇവർ ലൊക്കേഷനാക്കിയത്. സഹോദരിമാരായ ദിയ കൃഷ്ണ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ അഹാനയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജ​ഗ് ജ​ഗ് ജീയോയിലെ ‘രം​ഗിസാരി’ എന്ന പാട്ടിനൊപ്പമാണ് അഹാദിഷികയുടെ നൃത്തം.

ബൊ​ഗൈൻവില്ലകൾക്കും മറീന ബേ സാൻഡ്സിനുമിടയിൽ നിന്ന് നൃത്തം ചെയ്യാൻ രസമായിരുന്നു എന്ന് കുറിച്ചാണ് അഹാന വിഡിയോ പങ്കുവച്ചത്. പങ്കുവച്ച് മണിക്കൂറുകൾക്കകം നിരവധിപ്പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്.

More in Social Media

Trending

Recent

To Top