എപ്പോഴും എന്റെ മടിയില്‍ ഉറങ്ങിയിരുന്ന ആളായിരുന്നു നീ… അവിടെ സുരക്ഷിതനായിരുന്നു! ഈ വേദന എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറം, എന്റെ മൈന്‍ഡ് മാറ്റാനായി ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ്; അഭയയ്ക്ക് പിന്നാലെ വേദനയോടെ ഗോപി സുന്ദർ, പറഞ്ഞത് കേട്ടോ… കമന്റുമായി അമൃത സുരേഷ്
എപ്പോഴും എന്റെ മടിയില്‍ ഉറങ്ങിയിരുന്ന ആളായിരുന്നു നീ… അവിടെ സുരക്ഷിതനായിരുന്നു! ഈ വേദന എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറം, എന്റെ മൈന്‍ഡ് മാറ്റാനായി ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ്; അഭയയ്ക്ക് പിന്നാലെ വേദനയോടെ ഗോപി സുന്ദർ, പറഞ്ഞത് കേട്ടോ… കമന്റുമായി അമൃത സുരേഷ്
എപ്പോഴും എന്റെ മടിയില്‍ ഉറങ്ങിയിരുന്ന ആളായിരുന്നു നീ… അവിടെ സുരക്ഷിതനായിരുന്നു! ഈ വേദന എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറം, എന്റെ മൈന്‍ഡ് മാറ്റാനായി ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ്; അഭയയ്ക്ക് പിന്നാലെ വേദനയോടെ ഗോപി സുന്ദർ, പറഞ്ഞത് കേട്ടോ… കമന്റുമായി അമൃത സുരേഷ്
കഴിഞ്ഞ ദിവസം താൻ ഏറെ സ്നേഹിക്കുന്ന തന്റെ പട്ടിക്കുട്ടി പുരുഷുവിനെ നഷ്ടമായതിന്റെ സങ്കടം പങ്കുവെച്ച് ഗായിക അഭയ ഹിരൺമയി എത്തിയിരുന്നു. പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ പുരുഷുവിന് പേരിട്ട സമയത്തെ വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പുരുഷുവിനെക്കുറിച്ച് പറഞ്ഞത്.
നല്ല ദീര്‍ഘായുസും നല്ല ആരോഗ്യവും ഉണ്ടാക്കട്ടെ എന്ന് പറഞ്ഞായിരുന്നു ഗോപി സുന്ദര്‍ പുരുഷുവിന് പേരിട്ടത്. സുഹൃത്തുക്കളെല്ലാം കുരവയിടുന്നതും കേള്‍ക്കുന്നുണ്ട്. നിന്റെ പേരിടല്‍ ചടങ്ങ് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നു. എപ്പോഴും എന്റെ മടിയില്‍ ഉറങ്ങിയിരുന്ന ആളായിരുന്നു നീ. അവിടെ സുരക്ഷിതനായിരുന്നു. ഈ വേദന എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമാണ്. എന്റെ മൈന്‍ഡ് മാറ്റാനായി ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ്. എപ്പോഴും നീ എന്റെ ബെഡിനരികില്ത്തന്നെയുണ്ടെന്നുമായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. പുരുഷുവെന്നായിരുന്നു അമൃത പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നായിരുന്നു അഭയ പറഞ്ഞത്
ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാനാവില്ല, എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.താരങ്ങളും ആരാധകരുമെല്ലാം അഭയയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായെത്തിയിരുന്നു
രചന നാരായണന്‍കുട്ടി, ശബരീഷ് പ്രഭാകരന്, പ്രകാശ് അലക്സ് തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. എനിക്കവനെ നഷ്ടമായെന്നായിരുന്നു പ്രകാശ് അലക്സിനോട് അഭയ പറഞ്ഞത്. നിങ്ങളുടെ സങ്കടം മനസിലാവുന്നുണ്ട്, പുരുഷിന് എന്താണ് സംഭവിച്ചത് തുടങ്ങിയ കമന്റുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയുണ്ട്.
പട്ടി വളർത്തുന്നത് ഇഷ്ടമുള്ള കാര്യമാണെന്ന് നേരത്തെ ഗോപി സുന്ദർ പറഞ്ഞിരുന്നു. നായകളോട് പ്രത്യേകമായൊരു സ്നേഹമുണ്ട് അഭയ ഹിരണ്മയിക്ക്. രസകരമായ പേരുകളാണ് അഭയ തന്റെ പട്ടികള്‍ക്ക് നല്‍കാറുള്ളത്. കൊറോണ സമയത്ത് കിട്ടിയ പട്ടിക്ക് കൊറോണ തങ്കമ്മ എന്നായിരുന്നു പേരിട്ടത്. കല്യാണി, പുരുഷു എന്നൊക്കെയായിരുന്നു ഗോപി സുന്ദറും അഭയയും പട്ടികള്‍ക്ക് മുന്‍പ് പേരിട്ടത്. പട്ടികളെ വളര്‍ത്താന്‍ ഏറെയിഷ്ടമുള്ളയാളാണ് താനെന്ന് അഭയ ഹിരണ്മയി പറഞ്ഞിരുന്നു. പട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും അവരുടെ വിശേഷങ്ങളുമെല്ലാം ഗായിക ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടാറുണ്ട്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...