Connect with us

പിന്നെ കാണുന്നത് കുതിരവട്ടം പപ്പുവും ഒടുവില്‍ ഉണ്ണികൃഷ്ണനും തമ്മില്‍ വഴക്ക് കൂടുന്നതാണ്; ചില കാര്യങ്ങള്‍ നമ്മളങ്ങ് കത്തിച്ച് വിട്ടാല്‍ മതി. ബാക്കി അത് തന്നെത്താന്‍ കത്തിയങ്ങ് പോയിക്കോളുമെന്ന് അന്ന് തനിക്ക് മനസ്സിലായി; കെ ആര്‍ വിജയയെ പരിചയപ്പെട്ടതിനെ കുറിച്ച് ഇന്നസെന്റ്

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നടി കെ ആര്‍ വിജയയെ പരിചയപ്പെട്ടതും പിന്നീട് നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ചുമാണ് അദ്ദേഹം പറയുന്നത്.

താനൊരു തമാശ ഒപ്പിച്ചിട്ട് രക്ഷപ്പെട്ടെങ്കിലും ഒടുവില്‍ ഉണ്ണി കൃഷ്ണനും കുതിരവട്ടം പപ്പുവും തമ്മില്‍ അടി കൂടുന്ന അവസ്ഥയിലേക്ക് ആ സംഭവം എത്തി. എല്ലാവരോടും സംസാരിച്ച് വിജയ പോവാന്‍ നില്‍ക്കുകയാണ്. ഒരു മിനുറ്റെന്ന് പറഞ്ഞ് താന്‍ പപ്പുവിനെ കണ്ണടച്ച് കാണിച്ചു. നമ്മള്‍ പറയുന്ന കാര്യം പെട്ടെന്ന് മനസിലാക്കുന്ന ആളാണ് പപ്പുവേട്ടന്‍.

താന്‍ വിജയയോട് പറഞ്ഞു, ‘നമ്മളിപ്പോള്‍ പരിചയപ്പെട്ടു. ഇനി ആരോടെങ്കിലും പറയുമ്പോള്‍ ഇന്നസെന്റിനെ പരിചയപ്പെടുത്തി തന്നത് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആണെന്ന് ആരോടും പറയരുത്. കാരണം അയാളൊരു കോമേഡിയനാണ്. അന്ന് ക്യാരക്ടര്‍ റോളുകളൊന്നും പുള്ളി ചെയ്തിട്ടില്ല. അയാളാണ് പരിചയപ്പെടുത്തിയതെന്ന് പറയുമ്പോള്‍ എനിക്കത് മോശമാണ്.

അതേ സമയം മോഹന്‍ലാലോ, മമ്മൂട്ടിയോ, പ്രേം നസീറോ ആണെങ്കില്‍ അന്തസ്സാണ്. ഒടുവില്‍ അത് കേട്ട് എന്താ പറഞ്ഞതെന്ന് ചോദിച്ച് അദ്ദേഹം വന്നു. ‘അല്ല, നിങ്ങള്‍ പരിചയപ്പെടുത്തിയെന്ന് പറയുന്നത് അയാള്‍ക്ക് ക്ഷീണമാണ്.

അതൊന്ന് വിജയമ്മയെ ഓര്‍മ്മപ്പെടുത്തിയെന്നേയുള്ളുവെന്ന് കുതിരവട്ടം പപ്പു പറഞ്ഞു. പിന്നെ കാണുന്നത് കുതിരവട്ടം പപ്പുവും ഒടുവില്‍ ഉണ്ണികൃഷ്ണനും തമ്മില്‍ വഴക്ക് കൂടുന്നതാണ്. ചില കാര്യങ്ങള്‍ നമ്മളങ്ങ് കത്തിച്ച് വിട്ടാല്‍ മതി. ബാക്കി അത് തന്നെത്താന്‍ കത്തിയങ്ങ് പോയിക്കോളുമെന്ന് അന്ന് തനിക്ക് മനസ്സിലായെന്നും അന്ന് ചെയ്ത തമാശകളെയോര്‍ത്ത് ഇന്നും ചിരിക്കാറുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending