Connect with us

താന്‍ വീട്ടില്‍ താടകയാണ്. പുറത്ത് പക്ഷെ നിയന്ത്രത്തോടെയാണ് പെരുമാറാറുള്ളത്. ഭര്‍ത്താവിന്റെ അടുത്തൊരു വഴക്കാളിയാണ്. പലരും പറഞ്ഞിട്ടും മാറ്റാന്‍ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്; തുറന്ന് പറഞ്ഞ് ഗായിക ജ്യോത്സന

Malayalam

താന്‍ വീട്ടില്‍ താടകയാണ്. പുറത്ത് പക്ഷെ നിയന്ത്രത്തോടെയാണ് പെരുമാറാറുള്ളത്. ഭര്‍ത്താവിന്റെ അടുത്തൊരു വഴക്കാളിയാണ്. പലരും പറഞ്ഞിട്ടും മാറ്റാന്‍ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്; തുറന്ന് പറഞ്ഞ് ഗായിക ജ്യോത്സന

താന്‍ വീട്ടില്‍ താടകയാണ്. പുറത്ത് പക്ഷെ നിയന്ത്രത്തോടെയാണ് പെരുമാറാറുള്ളത്. ഭര്‍ത്താവിന്റെ അടുത്തൊരു വഴക്കാളിയാണ്. പലരും പറഞ്ഞിട്ടും മാറ്റാന്‍ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്; തുറന്ന് പറഞ്ഞ് ഗായിക ജ്യോത്സന

മലയാളികള്‍ക്ക് എന്നും നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന ഗായികമാരില്‍ ഒരാളാണ് ജ്യോത്സ്‌ന. 2002ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്‌ന മലയാള പിന്നണി ഗാന ലോകത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നത്. തുടര്‍ന്ന് വ്യത്യസ്തമാര്‍ന്ന ആലാപന ശൈലി കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിത വിശേഷങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക. തന്റെ പേര് പലരും തെറ്റിച്ച് വിളിക്കാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ വല്ലാതെ ദേഷ്യം വരാറുമുണ്ട്. ദേഷ്യം വരുന്ന അവസരങ്ങളിലും ചിരിച്ചോണ്ട് തന്നെ നില്‍ക്കാറാണ് പതിവ്. അങ്ങനെ നില്‍ക്കാന്‍ പഠിച്ചതാണ്. ജീവിതം അങ്ങനെ പഠിപ്പിച്ചുവെന്നും വേണമെങ്കില്‍ പറയാം എന്നും ജ്യോത്സ്‌ന പറയുന്നു.

താന്‍ ‘വീട്ടില്‍ താടകയാണ്. പുറത്ത് പക്ഷെ നിയന്ത്രത്തോടെയാണ് പെരുമാറാറുള്ളത്. ഭര്‍ത്താവിന്റെ അടുത്തൊരു വഴക്കാളിയാണ്. പലരും പറഞ്ഞിട്ടും മാറ്റാന്‍ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്. മനസില്‍ തോന്നിയത് അപ്പോള്‍ തന്നെ ഞാന്‍ പറയും. ഡിപ്ലോമാറ്റിക്ക് ആവാന്‍ പറ്റാറില്ല. ചാന്‍സ് ചോദിച്ച് മ്യൂസിക്ക് ഡയറക്ടേഴ്‌സിനെ വിളിക്കാറില്ല. അവസരം ചോദിച്ച് വിളിക്കുക എന്നത് എനിക്ക് പറ്റാത്ത കാര്യമാണ്’ എന്നും ജ്യോത്സ്‌ന പറയുന്നു.

‘ശ്രീകാന്ത് ചേട്ടനോട് വഴക്കിട്ട് പട്ടിണി കിടക്കാറില്ല. ശ്രീകാന്തേട്ടന്‍ പട്ടിണി കിടന്നിട്ടുണ്ടെങ്കിലെയുള്ളൂ. ഞാന്‍ ഒരിക്കലും പട്ടിണി കിടക്കില്ല. എന്നെ കണ്ടാല്‍ അറിഞ്ഞൂടെ. സ്‌റ്റേജ് ഷോയ്ക്കിടെ പാട്ട് പലപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. പുസ്തകമോ ഐപാഡോ റഫറന്‍സിന് വെക്കാറില്ലാത്തതാണ് കാരണം.’ ‘എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുന്നവരോട് പ്രതികരിക്കാറില്ല. എന്നെ ഇഷ്ടപ്പെടുവെന്ന് എനിക്ക് പറയാന്‍ പറ്റില്ലല്ലോ. കുറച്ച് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രോളിങും ലഭിച്ചിട്ടുണ്ട്.’ എന്നും ജ്യോത്സ്‌നയ പറയുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ജ്യോത്സ്‌ന പങ്കുവെച്ചിരുന്ന കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീ ആയാലും പുരുഷനായാലും പരിപൂര്‍ണത എന്നതും എല്ലാ തികഞ്ഞ അവസ്ഥ എന്നതുമെല്ലാം വെറും മിഥ്യയാണെന്ന് താരം പറയുന്നത്. വീട് വൃത്തികേടായി കിടക്കുന്നത് കൊണ്ടോ കുട്ടികള്‍ വേണ്ടെന്ന് വെക്കുന്നത് കൊണ്ടോ ഒരു സ്ത്രീ മോശക്കാരിയാകുന്നില്ലെന്നും പുരുഷന്മാര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ജ്യോത്സന പറയുന്നു. വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ പുരുഷന്‍ തീരുമാനിക്കുന്നതും നല്ല കാര്യമാണെന്നാണ് ജ്യോത്സന പറയുന്നത്.

എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, ജോലിയുള്ളവളോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് അല്‍പ്പം വൃത്തികേടായി കിടന്നാലും കുഴപ്പമില്ല. നിങ്ങള്‍ ആഗ്രഹിച്ചിരുന്ന അത്രയും കാലം നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. കുട്ടി വേണ്ട എന്ന് തീരുമാനിച്ചാലും കുഴപ്പമില്ല. ജോലിത്തിരക്ക് കാരണം കുട്ടിയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ മോശക്കാരിയാക്കില്ല. നിങ്ങള്‍ മനുഷ്യരാണ്. എല്ലാം തികഞ്ഞ സ്ത്രീ ഒരു മിഥ്യയാണ്.

നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അത്താഴം കഴിച്ചതിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താത്പര്യപ്പെടുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതിലും കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്.

നിങ്ങള്‍ സന്തുഷ്ടരാണോ എന്ന ആ ഒരു കാര്യം മാത്രമാണ് പ്രധാനം. സോഷ്യല്‍ മീഡിയ നമ്പറുകള്‍, പ്രധാനപ്പെട്ട ഒരു പ്രൊജക്ട് നഷ്ടമാകുന്നത്, ശരീരഭാരം ഒരു കിലോ കൂടുന്നത് ഒന്നും നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കില്ല. പരിപൂര്‍ണതയിലേയ്ക്ക് എത്തിപ്പെടാന്‍ നിങ്ങള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുത്. ഈ വാക്കുകള്‍ ഇന്ന് ആര്‍ക്കെങ്കിലും പ്രചോദനമാവുകയാണെങ്കില്‍ അങ്ങനെയാകട്ടെ എന്നും ജ്യോത്സന കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തുന്ന ജ്യോത്സ്‌ന ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ്. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തില്‍ പിന്നണി പാടിക്കൊണ്ട് സിനിമാ ലോകത്തെത്തിയെങ്കിലും നമ്മള്‍ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് താരം പ്രശസ്തയാവുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകളിലാണ് ജ്യോത്സ്‌ന ഗാനം ആലപിച്ചിരിക്കുന്നത്.

ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്സനയുടെ എടുത്തുപറയേണ്ട ഗാനങ്ങളാണ്. ക്ലാസ്‌മേറ്റ്‌സ്, നോട്ട്ബുക്ക്, പോത്തന്‍ വാവ, ഡോണ്‍, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്. ലൂസിഫറിലെ ഏക ഹിന്ദി ഐറ്റം ഡാന്‍സ് സോങ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതുവരെയായി നൂറ്റി മുപ്പതിലേറെ സിനിമകള്‍ക്ക് പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top