Malayalam
ടോം ക്രൂയിസ് ഫാന്‍സും മമ്മൂട്ടി ഫാന്‍സും സോഷ്യല്‍ മീഡിയയില്‍ അടുയോടടി; ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍
ടോം ക്രൂയിസ് ഫാന്‍സും മമ്മൂട്ടി ഫാന്‍സും സോഷ്യല്‍ മീഡിയയില്‍ അടുയോടടി; ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍
ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂയിസ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ്. ഇരുവരുടെയും പ്രായവും ലുക്കുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവെച്ചത്. അമേരിക്കന്‍ നടനായ ടോം ക്രൂയ്‌സിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രായം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
സിനിമ ഇന്‍ മെംമ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് ടോം ക്രൂയ്‌സിന്റെ ചിത്രം ആരാധകന്‍ പങ്കു വെച്ചരിക്കുന്നത്., അറുപതാം വയസില്‍ ടോം ക്രൂയിസ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.
ഈ ചിത്രത്തിന് താഴെ മമ്മൂട്ടിയുടെ ചിത്രം പങ്കു വെച്ച് കൊണ്ട്, മമ്മൂട്ടി, ഇന്ത്യന്‍ നടന്‍, 71 വയസ് എന്നാണ് മലയാള സിനിമ പ്രേമികള്‍ കുറിച്ചത്. പിന്നീട് മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കിലുള്ള ഒട്ടേറെ ചിത്രങ്ങളും ആരാധകര്‍ പങ്കുവെച്ചിരുന്നു.
ആരോഗ്യകാരത്തില്‍ അതീവശ്രദ്ധാലുവായ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറാറുണ്ട്. ഏതായാലും ടോം ക്രൂയിസ് ഫാന്‍സും മമ്മൂട്ടി ഫാന്‍സും തമ്മില്‍ നടക്കുന്ന ഈ സോഷ്യല്‍ മീഡിയ തര്‍ക്കം ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തു കഴിഞ്ഞു.
പ്രായം റിവേഴ്‌സ് ഗിയറില്‍ ഓടുന്ന നടന്‍ എന്നാണ് മമ്മൂട്ടിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ലുക്കിന്റെ കാര്യത്തില്‍ ടോം ക്രൂയിസിനെയും വെല്ലും നമ്മുടെ മമ്മൂട്ടി എന്ന് മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
