News
ഗോപി സുന്ദറും അമൃതാ സുരേഷും തമ്മിൽ അഭിപ്രായ വ്യത്യാസം; പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകുമെന്ന് ഗോപി സുന്ദര്‍; അമൃതയുടെ താല്പര്യം ഇങ്ങനെ!
ഗോപി സുന്ദറും അമൃതാ സുരേഷും തമ്മിൽ അഭിപ്രായ വ്യത്യാസം; പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകുമെന്ന് ഗോപി സുന്ദര്‍; അമൃതയുടെ താല്പര്യം ഇങ്ങനെ!
അമൃത സുരേഷും ഗോപി സുന്ദറും പാടുന്ന പാട്ടിനേക്കാൾ ഇപ്പോൾ മലയാളികൾക്കിഷ്ടം അവരുടെ യാത്രകളെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും കേൾക്കാനാണ്. ഗോപി സുന്ദർ അടുത്തിടെ ഒരു പാട്ടിന്റെ പ്രൊമോഷൻ ഇട്ടപ്പോൾ ആകെ കിട്ടിയത് ഏഴു ലൈക്ക് ആണ്. എന്നാൽ ഒരു ഉമ്മ വെക്കുന്ന സീൻ പോസ്റ്റ് ചെയ്തപ്പോൾ നിറവേറി കമെന്റുകളും ലൈക്കുകളുമാണ് വന്നത്.
ഇപ്പോൾ ഒരു ചാനലിന് നല്കിയ പ്രത്യേകാഭിമുഖത്തില്‍ ബിഗ് ബോസില്‍ പോകാനുള്ള ആഗ്രഹത്തെ കുറിച്ചും ഇരുവരും സംസാരിച്ചിരിക്കുകയാണ്. അമൃത ഒരു തവണ പങ്കെടുത്തെങ്കിലും ഇനി ഗോപി സുന്ദറിന്റെ കൂടെയും ബിഗ് ബോസിലേക്ക് പോവാന്‍ തയ്യാറാണെന്ന് പറയുന്നു. തനിക്കും അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നാണ് ഗോപി വ്യക്തമാക്കുന്നത്.
താനിതുവരെ ബിഗ് ബോസ് കണ്ടിട്ടില്ലെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. ഇപ്പോള്‍ കുറച്ച് സീനുകളൊക്കെ കാണാറുണ്ട്. ലാലേട്ടന് വരുന്ന ബിഗ് ബോസിന്റെ പരസ്യം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. എന്താ സംഭവമെന്ന് അറിയില്ലായിരുന്നു. അതിലെനിക്ക് വലിയ താല്പര്യമില്ല. അമൃതയും അഭിരാമിയും പോയതില്‍ അടിയുണ്ടാക്കുന്ന ഏതോ ഒരു വീഡിയോ ഞാന്‍ കണ്ടിട്ടുണ്ട്. അത് വൈറലായപ്പോള്‍ കണ്ടതാണ്. ഇനി കണ്ടില്ലെന്ന് പറഞ്ഞാല്‍ അത് കാണുമ്പോള്‍ പഠിച്ചോളൂം എന്ന കമന്റ് വരുമെന്നും ഗോപി സുന്ദര്‍ തമാശരൂപേണ പറയുന്നു.
അതേസമയം, ബിഗ് ബോസില്‍ അമൃത സുരേഷ് ഇരുപത്തിയാറ് ദിവസമാണ് ഉണ്ടായിരുന്നത്. എല്ലാവരും വലിയ സമ്മര്‍ദ്ദത്തില്‍ നില്ക്കുന്ന സമയമായിരുന്നു. അന്ന് വഴക്കുണ്ടാക്കിയ എല്ലാവരും ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. എല്ലാവരുമായിട്ടും നല്ല സൗഹൃദമാണ് . അഭിരാമിയുടെ കൂടെ ബിഗ് ബോസില്‍ പോയ അനുഭവവും അമൃത പങ്കുവെച്ചിരുന്നു.
ഞങ്ങള്‍ രണ്ട് പേരും രണ്ട് വ്യത്യസ്ത സ്വഭാവമുള്ളവരാണെന്ന് പറഞ്ഞാണ് അമൃത സംസാരിച്ച് തുടങ്ങിയത്. എന്നാല്‍ ഞങ്ങള്‍ രണ്ട് പേരെന്ന് പറഞ്ഞാല്‍ അത് കട്ട് ചെയ്ത് ഞാനും നീയും ആണെന്ന തരത്തില്‍ വാര്‍ത്ത ഇടും. അതുകൊണ്ട് അഭിരാമിയും അമൃതയും ആണെന്ന് പറയണമെന്ന് ഗോപി ഓര്‍മ്മിപ്പിച്ചു. ബിഗ് ബോസിലെ ആ ഇരുപത്തിയാറ് ദിവസമാണ് ഞാനും അഭിയും വളരെ ഒത്തൊരുമയോടെ നിന്നതെന്ന് അമൃത പറയുന്നു.
ഇനിയും ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍ താനും അഭിയും പോകുമെന്നും അമൃത പറഞ്ഞു. ഇനി പോവുമ്പോള്‍ ഞങ്ങള്‍ കാര്യങ്ങളൊക്കെ മുന്‍കുട്ടി പ്ലാന്‍ ചെയ്ത് പോവും. അഭിയ്ക്ക് പകരം ഗോപി സുന്ദറാണെങ്കിലും ഒരുമിച്ച് പോവും. എനിക്ക് പോകാന്‍ എതിര്‍പ്പുകളൊന്നുമില്ലെന്ന് ഗോപിയും സൂചിപ്പിച്ചു. രണ്ട് മത്സരാര്ഥികളായിട്ടാണ് നില്ക്കുന്നതെങ്കിലും പ്രശ്നമില്ല. വെറുതെ നില്ക്കാന് പറ്റില്ല. അവിടുന്ന് പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകും. എവിടെയാണെങ്കിലും അന്നം പിടിച്ച് പോയാല്‍ മതിയെന്നും ഗോപി സുന്ദര്‍ സൂചിപ്പിച്ചു.
താന്‍ ബിഗ് ബോസ് കണ്ടിരുന്നതായിട്ടാണ് അമൃത പറയുന്നത്. റോബിന് തന്റെ അമ്മയെ വന്ന് കണ്ടിരുന്നു. എന്റെ വീടിന്റെ അടുത്തുള്ള വീട്ടില്‍ വന്നിരുന്നു. അമ്മയ്ക്ക് റോബിനെ ഭയങ്കര ഇഷ്ടമാണ്. അന്നേരം അമ്മയെ കാണാനായി വന്നതെന്നും അമൃത പറയുന്നു.
about gopi sundar
