എന്തിനാണ് വെറുതേ കല്യാണം കഴിച്ച് തലവേദന ഉണ്ടാക്കുന്നത്; കല്യാണം കഴിച്ചവരില്‍ ആരും പറഞ്ഞ് കേട്ടിട്ടില്ല, ഹൊ സ്വസ്തം എന്ന്. പകരം ‘എന്തിനാ വെറുതേ വേണ്ടാത്ത പണിക്ക് പോകുന്നത്’ എന്നെ പറഞ്ഞിട്ടുള്ളു; തേപ്പ് കിട്ടിയ അനുഭവം പങ്കുവച്ച് ദിവ്യ പിള്ള!

മലയാളസിനിമാ താരങ്ങൾക്ക് ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാം ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകും. അതിൽ പ്രണയവും പ്രണയ പരാചയവുമാണ് ഏറെ ചർച്ച ചെയ്യപ്പെടാറുള്ളത്. അത്തരത്തിൽ ഇപ്പോൾ വൈറലാകുന്ന ഒരു വാർത്തയാണ് ദിവ്യ പിള്ളയുടെ തേപ്പ് കഥ.
തന്റെ ജീവിതത്തിൽ കടന്നുപോകേണ്ടി വന്ന പ്രണയ പരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പിള്ള. നടിയായും അവതാരകയായുമെല്ലാം ദിവ്യയെ മലയാളികള്‍ക്കറിയാം. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ദിവ്യ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. എല്ലാവരെയും പോലെ തനിയ്ക്കും തേപ്പ് കിട്ടിയിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ ദിവ്യ പിള്ള.
“തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ആര്‍ക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ദിവ്യ പറയുന്നത്. പക്ഷെ അതുകൊണ്ട് എല്ലാം തീര്‍ന്നു എന്നൊന്നും കരുതുന്നില്ലെന്നും കിട്ടിയ തേപ്പ് ഒന്നും അത്ര വലിയ സീരിയസ് ആയിട്ട് എടുത്തിട്ടില്ല എന്നുമാണ് ദിവ്യ പറയുന്നത്. ജീവിതം അങ്ങനെയൊക്കെയാണ് എന്ന രീതിയില്‍ ആണ് താന്‍ മുന്നോട്ട് പോകുന്നത് എന്നും ദിവ്യ പറയുന്നു.
കല്യാണത്തെക്കുറിച്ച് ദിവ്യ പറഞ്ഞ വാക്കുകളും രസകരമായിരുന്നു. കല്യാണം എന്തിനാണ് ഇപ്പോള്‍ വെറുതേ കഴിച്ച് തലവേദന ഉണ്ടാക്കുന്നത്. കഴിച്ചവരില്‍ ആരും പറഞ്ഞ് കേട്ടിട്ടില്ല, ഹൊ സ്വസ്തം എന്ന്. കല്യാണം കഴിച്ചവരോട് ചോദിച്ചാല്‍ അവര്‍ ഇങ്ങോട്ട് ചോദിയ്ക്കുന്നത്, ‘എന്തിനാ വെറുതേ വേണ്ടാത്ത പണിക്ക് പോകുന്നത്’ എന്നാണ് എന്നും ദിവ്യ പറയുന്നു.
എന്നു കരുതി തനിക്ക് കല്യാണം ഒരു ഡെയ്ഞ്ചറസ് സോണ്‍ ആണെന്ന് ചിന്തയും തനിക്കില്ലെന്ന് താരം വ്യക്തമാക്കുന്നുണ്ട്. പക്ഷെ ശരിയായ ആളെ അല്ല കഴിക്കുന്നത് എങ്കില്‍ ഒരുപക്ഷെ ഡെയ്ഞ്ചറസ് സോണ്‍ ആണ് എന്നും ദിവ്യ പറയുന്നുണ്ട്. അതേസമയം, എന്റെ ചിന്താഗതിയോട് യോജിച്ച് പോകുന്ന ഒരു പങ്കാളിയെ കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ കല്യാണം കഴിക്കും എന്നും ദിവ്യ പിള്ള പറയുന്നുണ്ട്.
പക്ഷെ ഇപ്പോള്‍ എനിക്ക് കല്യാണത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും നേരമില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ല. എനിക്ക് ഒരു നല്ല നടിയാവണം എന്നാണ് ദിവ്യ പിള്ള പറയുന്നത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....