Malayalam
‘താങ്കള്‍ ഒരു ഇന്ത്യക്കാരന്‍ അല്ലേ..’; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ബാബു ആന്റണി
‘താങ്കള്‍ ഒരു ഇന്ത്യക്കാരന്‍ അല്ലേ..’; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ബാബു ആന്റണി
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോള്‍ ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാവുകയാണ് നടന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിലൂടെ തിരിച്ചെത്തുകയുമാണ് അദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാബു ആന്റണി ആരാധകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. മോഹന്‍ലാലിനും എ ജി സോമനുമൊപ്പമുള്ള ഒരു പഴയ ലൊക്കേഷന്‍ ചിത്രം ബാബു ആന്റണി ഇന്ന് പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ഒരാള്‍ ഒരു പരാമര്‍ശവുമായി എത്തിയത്.
‘താങ്കള്‍ ഒരു ഇന്ത്യക്കാരന്‍ അല്ലേ.. രാജ്യം 75ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജില്‍ കാണാനില്ല..’ എന്നായിരുന്നു പോസ്റ്റിനു താഴെ ഉയര്‍ന്ന ചോദ്യം. ഇതിന് വൈകാതെ തന്നെ ബാബു ആന്റണിയുടെ മറുപടി വന്നു. ‘താങ്കള്‍ ഇന്ത്യയില്‍ അല്ലേ, നാളെയാണ് സുഹൃത്തേ 75 എന്നായിരുന്നു’ താരത്തിന്റെ മറുപടി.
അതേസമയം, ഹെഡ്മാസ്റ്റര്‍ ആണ് ബാബു ആന്റണിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. കാരൂരിന്റെ പ്രശസ്ത കഥ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഇത്. നവാഗതനായ സന്ദീപ് ജെ എല്‍ സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് എസ്‌കേപ്പ്, നവാഗതനായ വിനു വിജയ്‌യുടെ സാന്റാ മരിയ, ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍ എന്നിവയാണ് ബാബു ആന്റണിയുടെ മലയാളത്തിലെ അപ്കമിംഗ് ചിത്രങ്ങള്‍.
