Connect with us

കാരാഗ്രഹ വാസം എന്നുള്ളത് എന്റെ ജാതകത്തില്‍ ഉള്ള കാര്യമായിരുന്നു. പക്ഷ നേരത്തെ ഒരു ജോത്സ്യനും ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാം നല്ലതാണെന്നായിരുന്നു പറഞ്ഞത്; ദിലീപിന് കുറ്റം ചെയ്യാനുള്ള മനസ്സുണ്ടെന്ന് ഇപ്പോഴും അറിയില്ല. എല്ലാം കോടതി തീരുമാനിക്കട്ടേ; തുറന്ന് പറഞ്ഞ് ശാലു മേനോന്‍

Malayalam

കാരാഗ്രഹ വാസം എന്നുള്ളത് എന്റെ ജാതകത്തില്‍ ഉള്ള കാര്യമായിരുന്നു. പക്ഷ നേരത്തെ ഒരു ജോത്സ്യനും ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാം നല്ലതാണെന്നായിരുന്നു പറഞ്ഞത്; ദിലീപിന് കുറ്റം ചെയ്യാനുള്ള മനസ്സുണ്ടെന്ന് ഇപ്പോഴും അറിയില്ല. എല്ലാം കോടതി തീരുമാനിക്കട്ടേ; തുറന്ന് പറഞ്ഞ് ശാലു മേനോന്‍

കാരാഗ്രഹ വാസം എന്നുള്ളത് എന്റെ ജാതകത്തില്‍ ഉള്ള കാര്യമായിരുന്നു. പക്ഷ നേരത്തെ ഒരു ജോത്സ്യനും ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാം നല്ലതാണെന്നായിരുന്നു പറഞ്ഞത്; ദിലീപിന് കുറ്റം ചെയ്യാനുള്ള മനസ്സുണ്ടെന്ന് ഇപ്പോഴും അറിയില്ല. എല്ലാം കോടതി തീരുമാനിക്കട്ടേ; തുറന്ന് പറഞ്ഞ് ശാലു മേനോന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതിനോടകം തന്നെ അതിജീവിതയ്ക്ക് ഒപ്പമെന്നും ‘യഥാര്‍ത്ഥ ഇര’ ദിലീപിനൊപ്പം എന്നും രണ്ട് കൂട്ടര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ ഇത് കാണാനാകും. മാത്രമല്ല, സിനിമയില്‍ നിന്നുള്ള പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രമുഖ താരങ്ങള്‍ കേസില്‍ അഭിപ്രായം പറഞ്ഞിട്ടുമില്ല. അതിന്റെ വിമര്‍ശനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനിടെയാണ് ദിലീപിനെ പിന്തുണച്ച് കൊണ്ട് ശാലു മേനോന്‍ എത്തുന്നത്.

പിന്നാലെ ശാലുവിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, സോളാര്‍ കേസിലുള്‍പ്പെട്ട് 40 ദിവസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നെങ്കിലും ആ പ്രതിസന്ധിയും ജയില്‍വാസവും തന്നെ ഒട്ടും തളര്‍ത്തിയിട്ടില്ലെന്നാണ് ശാലു മേനോന്‍ വ്യക്തമാക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

കാരാഗ്രഹ വാസം എന്നുള്ളത് എന്റെ ജാതകത്തില്‍ ഉള്ള കാര്യമായിരുന്നു. പക്ഷ നേരത്തെ ഒരു ജോത്സ്യനും ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാം നല്ലതാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ജാതകത്തില്‍ തന്നെ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. എനിക്ക് കണ്ടക ശനികൂടെ ആയതുകൊണ്ട് ഇതെല്ലാം സംഭവിച്ചുവെന്നും ശാലൂ മേനോന്‍ വ്യക്തമാക്കുന്നു.

തനിക്ക് എതിരെ രണ്ട് കേസായിരുന്നു ഉണ്ടായിരുന്നത്. അതിലൊന്ന് കഴിഞ്ഞു. എനിക്ക് അനുകൂലമായിട്ടായിരുന്നു അതില്‍ വിധി വന്നത്. മറ്റേ കേസ് തീരാറായിട്ടുണ്ട്. കോടതിയില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ ഒരു ഗ്രഹപ്പിഴ സമയത്ത് നമുക്ക് അനുഭവിക്കേണ്ട കാര്യം നമ്മള്‍ അനുഭവിച്ചു. ആ ഒരു രീതിയില്‍ മാത്രമേ ഇതിനെ ഞാന്‍ കണ്ടിട്ടുള്ളത്. എന്തായാലും പഴയതിനേക്കാള്‍ കൂടുതല്‍ ആക്ടീവായത് ഇപ്പോഴാണെന്നും ശാലുമേനോന്‍ പറയുന്നു.

എല്ലാവരേയും വിശ്വസിക്കുന്ന, വളരെ ഉള്ളുതുറന്ന് സംസാരിക്കുന്നയാളായിരുന്നു ഞാന്‍. അധികമായി മറ്റൊരാളെ വിശ്വസിച്ച് പോകുന്നതിന്റെ പ്രശ്‌നങ്ങളാണ് നേരത്തെ സംഭവിച്ചത്. ഇപ്പോള്‍ അതൊരു പാഠമായി. ജയിലില്‍ ഇരുന്നപ്പോള്‍ തന്നെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായി ആലോചിച്ചു. സത്യം പറഞ്ഞാല്‍ സരിത എന്ന് പറയുന്ന വ്യക്തിയെ എനിക്ക് അറിയില്ല. സരിത എന്നയാള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. പക്ഷെ ലക്ഷ്മി എന്ന പേരിലായിരുന്നു എന്റെ വീട്ടിലേക്ക് വന്നത്.

എന്റെ ഡാന്‍സ് സ്‌കൂളില്‍ എത്രയോ രക്ഷിതാക്കളും കുട്ടികളും പഠിക്കാന്‍ വരുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളായി അവിടെ അഡ്മിഷന്‍ എടുക്കുകയായിരുന്നു. ഒറ്റ ദിവസമാണ് എന്റെ വീട്ടില്‍ വന്നിട്ടുള്ളത്. പിന്നീട് കേസിന്റെ സമയത്താണ് ഈ ഒരു വ്യക്തിയാണ് സരിത എന്നുള്ളത് മനസ്സിലായത്. പിന്നെ കോടതിയിലും കണ്ടു. ജയിലിലും അപ്പുറത്തെ സെല്ലിലായിരുന്നു അവരുടെ താമസം.

40 ദിവസമാണ് ഞാന്‍ ജയിലില്‍ കിടന്നത്. അത് വല്ലാത്തൊരു അനുഭവമായിരുന്നു. സിനിമയിലും സീരിയലിലും കണ്ടിട്ടുള്ള ഒരു ധാരണ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. കേസില്‍ അറസ്റ്റ് ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. തെറ്റ് ചെയ്തില്ലെങ്കില്‍ പേടിക്കേണ്ട ആവശ്യം ഇല്ലാല്ലോ. പക്ഷെ പെട്ടെന്ന് അറസ്റ്റ് ഉണ്ടാവുന്നു, ജയിലില്‍ പോവുന്നു. സീരിയലില്‍ നിറഞ്ഞ് നില്‍ക്കുന്ന ആളായത് കൊണ്ട് കൊണ്ട് മറ്റ് തടവുകാരൊക്കെ ശ്രദ്ധയോടെ നോക്കുമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

പലതരത്തിലുള്ള ആളുകളായിരുന്നു ജയിലില്‍ ഉണ്ടായിരുന്നത്. എന്റെ അടുത്തും സ്‌നേഹത്തോടെ പെരുമാറിയവരാണ് ഉള്ളത്. പലരുടേയും കഥ കേട്ടു. ഒരാഴ്ചയോളം വലിയ ബുദ്ധിമുട്ടായിരുന്നു. സെലിബ്രിറ്റി എന്ന നിലയില്‍ ചില വിട്ടുവീഴ്ചകള്‍ നല്‍കിയിരുന്നു. ഒത്തിരി ആളുകളൊന്നും റൂമില്‍ ഉണ്ടായിരുന്നില്ല. പക്ഷെ കിടത്തവും ഭക്ഷണവുമൊക്കെ എല്ലാവരുടേയും പോലെ തന്നെയായിരുന്നു.

അമ്മാവനും രക്ഷിതാക്കളും സ്റ്റുഡന്‍സും മാത്രമായിരുന്നു ആ സമയത്ത് കൂടെ ഉണ്ടായിരുന്നത്. അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ ജയിലില്‍ ഉള്ള സമയത്ത് അമ്മ സമീപത്ത് തന്നേയുള്ള ഹോട്ടലിലായിരുന്നു താമസം. സ്‌കുള്‍ അടിച്ച് തകര്‍ത്തു എന്നുള്ള വാര്‍ത്തയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായിട്ടില്ല. കുറച്ച് വിദ്യാര്‍ത്ഥികള്‍ പോയിട്ടുണ്ടെന്നുള്ളത് മാത്രമാണ് ശരി. ആരൊക്കെ നമ്മുടെ കൂടെയുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.

വീട് ജപ്തി ചെയ്തിരുന്നെങ്കിലും അതെല്ലാം പിന്നീട് തിരിച്ച് പിടിക്കാനായി. പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ബിജു രാധാകൃഷ്ണന്‍ തന്റെ വീട്ടിലേക്ക് വരുന്നത്. മറ്റ് പ്രമുഖ താരങ്ങളെല്ലാം അവരുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്കും മറ്റ് കാര്യങ്ങളൊന്നും ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ ആ വരവാണ് ഇവിടെ വരെ എത്തിച്ചതെന്നും ശാലു മേനോന്‍ വ്യക്തമാക്കുന്നു.

വഴക്കിനൊന്നും പോവുന്നത് തീരെ താല്‍പര്യം ഇല്ലാത്തയാളാണ് ഞാന്‍. ആരെങ്കിലും തമ്മില്‍ വഴക്ക് നടക്കുകയാണെങ്കില്‍ അത് അതിന്റെ വഴിക്ക് പോകട്ടെ എന്നേയുള്ളു. ദിലീപ് വിഷയമൊക്കെ കേട്ടു. ഞാനിതില്‍ ഒന്നും വിശ്വസിക്കുന്നില്ല. 40 ദിവസത്തോളം ജയിയില്‍ കിടന്ന ഒരാളാണല്ലോ ഞാന്‍. പലരും ചോദിച്ചെങ്കിലും എനിക്ക് അതേ കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല. വെറുതെ ഒരാളെ ക്രൂശിക്കാന്‍ സാധിക്കില്ലാലോ. സത്യാവസ്ഥ കോടതി പറയട്ടെ.

ദിലീപിനൊപ്പം തുടക്കത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല. എനിക്ക് പകരം വോറെ ഒരാളാണ് അത് ചെയ്തത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു നടനാണ് ദിലീപ്. ഒരാളും കുറ്റം ചെയ്തുവെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. പത്രങ്ങളിലെല്ലാം വരുന്നത് ശരിയാവണമെന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് മാത്രം അറിയാം. അദ്ദേഹത്തിന് കുറ്റം ചെയ്യാനുള്ള മനസ്സുണ്ടെന്ന് ഇപ്പോഴും അറിയില്ല. എല്ലാം കോടതി തീരുമാനിക്കട്ടേയെന്നും നടി വ്യക്തമാക്കുന്നു.

More in Malayalam

Trending

Recent

To Top