അന്തരിച്ച ഹോളിവുഡ് താരം ആന്‍ ഹേഷിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സുഹൃത്തിന്റെ ഓര്മ പങ്കുവെച്ചത്. ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വളരെ അഭിമാനകരമാണെന്ന് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ആനി ഹേഷിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. നിങ്ങള അറിയാനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതും വളരെ അഭിമാനകരമാണ്. നിങ്ങള്‍ നല്ല വ്യക്തിയും മികച്ച നടിയുമാണ്.
നിങ്ങള്‍ക്ക് എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും’ എന്നാണ് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2015 ലെ ടെലിവിഷന്‍ പരമ്പരയില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.
ആഗസ്റ്റ് 5 നാണ് ആന്‍ ഹേഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. നടി സഞ്ചരിച്ചിരുന്ന കാര്‍ ഒരു കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായ പെള്ളലേറ്റ ഹേഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് നടി മരിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....