Connect with us

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്റെ അദ്ധ്യാപികയെ ജീവനോടെ ചുട്ടു കൊന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രക്ഷാബന്ധന്‍ നടി സാദിയ ഖത്തീബ്

News

രക്ഷാബന്ധന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് സാദിയ ഖത്തീബ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

സ്ത്രീധനത്തിന്റെ പേരില്‍ തന്റെ അദ്ധ്യാപികയെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചെന്നാണ് സാദിയ ഖത്തീബ് പറയുന്നത്. സ്‌കൂള്‍ പഠനകാലത്തെ തന്റെ കമ്പ്യൂട്ടര്‍ അദ്ധ്യാപികയുടെ മരണത്തെ സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു നടി. വളരെ സന്തോഷവതിയായി കാണപ്പെട്ടിരുന്ന തന്റെ ടീച്ചര്‍ വിവാഹത്തിന് ശേഷം വളരെ ഒതുങ്ങി കാണപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവരുടെ മരണവാര്‍ത്തയാണ് കേട്ടത്.

വിവാഹത്തിനു പിറ്റേ ദിവസം മുതല്‍ക്കേ അവരോട് ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു. ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്റെ അദ്ധ്യാപികയെ ജീവനോടെ ചുട്ടു കൊന്നതാണെന്ന് നടി പറഞ്ഞു. ഇത് വളരെ സെന്‍സിറ്റീവായ വിഷയമാണെന്നും ഗൗരവമായിക്കാണേണ്ട ഒന്നാണിതെന്നും നടി കൂട്ടിച്ചേര്‍ത്തു. അഭിമുഖം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

സഹോദര സ്‌നേഹത്തിനപ്പുറം സ്ത്രീധനമെന്ന സാമൂഹിക തിന്മയിലേക്കും വെളിച്ചം വീശുന്നതാണ് അക്ഷയ് കുമാര്‍ ചിത്രമായ രക്ഷാബന്ധന്‍. ചിത്രത്തില്‍ ഗായത്രി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഈ വിഷയത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഒരു അഭിമുഖത്തിലാണ് നടി സാദിയ ഖത്തീബ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്.

More in News

Trending

Recent

To Top