Connect with us

ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഒരു ഫ്‌ലോര്‍ മുഴുവനും തനിക്കായി ബുക്ക് ചെയ്യണം, മുംബൈയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് വേണം, ശിവകാമിയാകാന്‍ ശ്രീദേവിയുടെ ഡിമാന്റുകള്‍ ഇങ്ങനെയായിരുന്നു; ശ്രീദേവി അന്ന് ആ റോള്‍ ചെയ്യാതിരുന്നത് നന്നായെന്ന് രാജമൗലി

News

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ബാഹുബലിയുടെ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായിരുന്നു. എസ്എസ് രാജമൗലിയുടെ ചിത്രം കൈവരിച്ചത് നിരവധി പ്രശംസകളാണ്. ചിത്രത്തില്‍ പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. എല്ലാവരും ഒരുപോലെ പ്രശംസ പിടിച്ചു പറ്റിയിരുന്നു,

ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ശിവകാമി എന്ന കഥാപാത്രത്തെയാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ചിരുന്നത്. നടി ശ്രീദേവി ഈ റോള്‍ നിരസിച്ചതോടെയാണ് രമ്യ കൃഷ്ണനിലേയ്ക്ക് ഈ കഥാപാത്രം എത്തുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ശ്രീദേവിക്കെതിരെ അന്ന് രാജമൗലി പരസ്യമായി ചില പരാമര്‍ശങ്ങളും നടത്തിയിരുന്നു.

ശ്രീദേവി വന്‍ പ്രതിഫലമുള്‍പ്പെടെയുള്ള ഡിമാന്റുകള്‍ വെച്ചതോടെയാണ് ശ്രീദേവിക്ക് പകരം രമ്യയെ പരിഗണിച്ചതെന്ന് രാജമൗലി അന്ന് പറഞ്ഞിരുന്നു. ശ്രീദേവി ബാഹുബലി ചെയ്യാതിരുന്നത് നന്നായെന്നും രാജമൗലി പറഞ്ഞിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഒരു ഫ്‌ലോര്‍ മുഴുവനും തനിക്കായി ബുക്ക് ചെയ്യണം, മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് വേണം തുടങ്ങിയവയായിരുന്നത്രെ ശ്രീദേവിയുടെ ഡിമാന്റുകള്‍.

സിനിമയുടെ ബജറ്റിന് പുറത്തേക്ക് ഈ ചെലവുകള്‍ പോവുമെന്ന് വന്നതോടെയാണത്രെ നിര്‍മാതാക്കള്‍ ആവശ്യങ്ങള്‍ നിരസിച്ചത്. ശ്രീദേവി ബാഹുബലി ചെയ്യാതിരുന്നത് നന്നായെന്നും രാജമൗലി അന്ന് പറഞ്ഞു. എന്നാല്‍ സംവിധായകന്റെ പരാമര്‍ശം ശ്രീദേവിയില്‍ അനിഷ്ടമുണ്ടാക്കി. മം എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ നടി ഇത് തുറന്ന് പറയുകയും ചെയ്തു. ‘അദ്ദേഹം ഇങ്ങനെ സംസാരിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.

ഡിമാന്റുകള്‍ മുന്നോട്ട് വെക്കുന്ന ഒരാളല്ല ഞാന്‍. ബാഹുബലിയില്‍ സംഭവിച്ചത് കഴിഞ്ഞ കാര്യമാണ്. എന്തിനാണ് അതേപറ്റി ഇപ്പോള്‍ സംസാരിക്കുന്നത്. നേരത്തെ നിരവധി റോളുകള്‍ ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. നിങ്ങള്‍ ചെയ്യാത്ത സിനിമകളെ പറ്റി സംസാരിക്കുന്നത് വളരെ മര്യാദയില്ലാത്ത കാര്യമാണെന്ന് ഞാന്‍ കരുതുന്നു,’ എന്നും ശ്രീദേവി പറഞ്ഞിരുന്നു. പിന്നീട് പരാമര്‍ശത്തില്‍ ഖേദമുണ്ടെന്ന് രാജമൗലി വ്യക്തമാക്കുകയും ചെയ്തു.

More in News

Trending

Recent

To Top