തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അല്ലു അര്ജുന്. കേരളത്തിലുള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഒരു മദ്യ കമ്പനിയുടെ പരസ്യത്തില്‍ നിന്നും താരം പിന്മാറിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് അല്ലു അര്ജുന് നിരസിച്ചിരിക്കുന്നതെന്നാണ് വിവരം.
താന്‍ ഈ പരസ്യത്തില്‍ അഭിനയിച്ചാല്‍ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കും എന്നതിനാലാണ് കോടികളുടെ ഓഫര്‍ അല്ലു വേണ്ടെന്ന് വച്ചിരിക്കുന്നത്. അടുത്തിടെ ഒരു പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ നിന്നും അല്ലു അര്ജുന് പിന്മാറിയിരുന്നു.
ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. കോടികളാണ് കമ്പനി അല്ലുവിന് വാഗ്ദാനം ചെയ്തത്.
അതേസമയം, പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് അല്ലു അര്ജുന് ആരാധകര്‍ ഇപ്പോള്‍. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമിഴില്‍ നിന്ന് വിജയ് സേതുപതിയും എത്തുന്നുവെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ബോക്സ് ഓഫീസില്‍ തിളങ്ങിയ പുഷ്പ പല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക ആയി എത്തിയത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...