News
‘ജീവന്‍ പോകാവുന്ന കാര്യങ്ങൾ മേശയിലുള്ള ആ കത്തുകൾ! എല്ലാം ദിലീപിന്റെ കുബുദ്ധിയോ? ഭയകനാക വെളിപ്പെടുത്തൽ
‘ജീവന്‍ പോകാവുന്ന കാര്യങ്ങൾ മേശയിലുള്ള ആ കത്തുകൾ! എല്ലാം ദിലീപിന്റെ കുബുദ്ധിയോ? ഭയകനാക വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസുമായിട്ടും ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുമായി നടിയുടെ അഭിഭാഷക അഡ്വ ടി ബി മിനി. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുന്ന ഈ സാഹചര്യത്തില്‍ ഒരുപാട് ഭീഷണികള്‍ നേരിടുന്നുണ്ടെന്നാണ് അഭിഭാഷക പറയുന്നത്
കേവലമായ ഒരു അഭിഭാഷക മാത്രമല്ല, വനിതകളുടെയും കുട്ടികളുടെയും പോരാടുന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ നില്‍ക്കുന്ന ഒരാളാണ്. തനിക്ക് ഒരുപാട് ഭീഷണിക്കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ടിബി മിനി പറഞ്ഞു.
ടി ബി മിനിയുടെ വാക്കുകളിലേക്ക്…
നമ്മള്‍ ഈ ഒരു കേസിന് വേണ്ടി മാത്രമല്ല, ഈ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നത്. ജീവിതത്തില്‍ ഇനിയും ഒരുപാട് ആളുകളുണ്ടല്ലോ, ഇനിയും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഇരയായിട്ടുള്ള ആളുകള്‍ അതിജീവിക്കുക തന്നെ ചെയ്യണം. അതില്‍ ഇരയ്ക്ക് ഒരു കോടതിയില്‍ നിന്ന് കിട്ടേണ്ട നീതി., കോടതികള്‍ക്ക് കൃത്യമായ ഒരു ഡീല്‍ കോടതികള്‍ക്ക് ഉണ്ടാവേണ്ടതാണ്.
ഞാന്‍ കേവലമായ ഒരു അഭിഭാഷക മാത്രമല്ല, വനിതകളുടെയും കുട്ടികളുടെയും പോരാടുന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ നില്‍ക്കുന്ന ഒരാളാണ്. അതുകൊണ്ട് എന്നെ സംബന്ധിച്ച്, ഇത്തരം കാര്യങ്ങള്‍ എല്ലാം, ജഡ്ജമെന്റ് ഉണ്ടാവുന്നു, എങ്ങനെയാണ് പോക്‌സോ കേസുണ്ടായത്. പോക്‌സോ ആക്ട് ഉണ്ടായത്. നിര്‍ഭയ എന്നൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടാണ് അങ്ങനെ ഒരു ആക്ട് ഉണ്ടായത്. ഭരണകൂടത്തില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും സ്‌കത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉണ്ടാകുന്നതിന് വേണ്ടിയാണ് ഇത്തരം വിഷയങ്ങള്‍ ചാനലുകളില്‍ എല്ലാം ചര്‍ച്ചയാക്കുന്നത്.
ഒരു സാധാരണ കേസ് നടത്തുന്നത് പോലെ മൂടിവച്ചിട്ടല്ല, ഈ കാര്യങ്ങള്‍ ചെയ്യേണ്ടത്. കോടതി തെറ്റാണെന്നല്ല നമ്മള്‍ പറയുന്നത്. നമ്മുടെ നിലവിലുള്ള നിയമങ്ങള്‍ കൊണ്ടുതന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉണ്ടാകുന്ന ഒരു സംവിധാനം ഇവിടെ ഉണ്ടാകണം. അത് ലംഘിക്കപ്പെടുന്നു എന്നുള്ളതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. എല്ലാവരും ചോദിക്കുന്നത് ഇരയ്ക്ക് പോയ്ക്കൂടെ എന്നതാണ്. എന്താണ് ഈ പറയുന്നത്. ഇര ഇനി അതിന് വേണ്ടി പൈസ കണ്ടെത്തണം. വക്കീലിനെ കണ്ടെത്തണം. അതിനാണല്ലോ സ്‌റ്റേറ്റിന്റെ ഒരു സിസ്റ്റമുള്ളത്. നിങ്ങള്‍ എല്ലാവകും ചോദിക്കുന്നത്, എന്തുകൊണ്ട് വിവോ ഫോണിനെ അന്വേഷിച്ച് പോയ്ക്കൂടാ. അത് പോകണമല്ലോ, അത് ഇരയുടെ മൗലിക അവകാശമാണെന്ന് ടി ബി മിനി വ്യക്തമാക്കി.
അത് തീരുമാനിക്കേണ്ടത് കോടതിയാണ്. അതില്‍ കോടതി നിലപാട് എടുക്കുമെന്ന് വിശ്വാസമുള്ള ഒരാളാണ് ഞാന്‍. ഈ ഫൈറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. രാഹുല്‍ ഈശ്വര്‍ ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കേണ്ട. നമ്മള്‍ ആ ഫൈറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മല്‍ ചാനലില്‍ വന്ന് ചര്‍ച്ച ചെയ്യുന്നത് സൊസൈറ്റിയുടെ റിഫോര്‍മേഷനുമായി ബന്ധപ്പെട്ടുള്ള വിഷയമായിട്ടാണ്. ജീവന്‍ തന്നെ പോകാവുന്ന കാര്യങ്ങളുണ്ട്. തനിക്ക് ഭീഷണിക്കത്തുകള്‍ നിരവധി ലഭിക്കാറുണ്ട്. എന്നിട്ടും ഒരു കൂസലുമില്ലാതെ ഞാന്‍ ഇത് ചെയ്യുകയാണ്. അത് എനിക്ക് വേണ്ടിയല്ല. എന്റ കുട്ടികള്‍ക്ക് വേണ്ടിയാണ്, എന്റെ സമൂഹത്തിന് വേണ്ടിയാണ്.
സമൂഹത്തിലുള്ള മറ്റുള്ള ആളുകള്‍ക്ക് വേണ്ടിയാണ്. നാളെ വരുന്ന തലമുറകള്‍ക്ക് വേണ്ടിയാണെന്നും ടി ബി മിനി വ്യക്തമാക്കി. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്നും മാറ്റരുതെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതിയുടെ നിലപാട് എന്താകുമെന്ന് കാത്തിരിപ്പിലാണ് അതീജീവിത.
