കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന് നായകനായി എത്തിയ പുതിയ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് സന്തോഷ് കുരുവിള.
സിനിമ കടുത്ത പ്രതിസന്ധിയില്‍ കടന്നുപോകുന്ന അവസരത്തില്‍ ചില സിനിമകളുടെ വിജയം വളരെ ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്നെ നിര്‍മിച്ച ആര്‍ക്കറിയാം എന്ന സിനിമയ്ക്ക് തിയേറ്ററില്‍ സംഭവിച്ച പ്രതിസന്ധിയും അദ്ദേഹം പറഞ്ഞു.
കോവിഡിന് ശേഷം സിനിമ കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്ററുകളിലേക്ക് ആളുകള്‍ വരുന്നില്ല. ഞാന്‍ തന്നെ നിര്‍മിച്ച ഒരുപാട് പുരസ്കാരങ്ങള്‍ നേടിയ ആര്‍ക്കറിയാം എന്ന സിനിമയ്ക്ക് തിയേറ്ററില്‍ നിന്ന് കിട്ടിയ കളക്ഷന്‍ കേട്ടാല്‍ ചിരിക്കും. കാരണം സിനിമ മോശമായിട്ടില്ല. അഭിനേതാക്കള്‍ മോശമല്ല. ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ സിനിമ വിജയിപ്പിക്കാന്‍ വേണ്ടി നല്കിയ പരസ്യമാണ്. അതില്‍ യാതൊരു മോശം ഉദ്ദേശവുമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് സിനിമ ഇഷ്ടമായി എന്നാണ് മനസ്സിലാകുന്നത്. നല്ല സിനിമയാണെങ്കില്‍ വിജയിക്കും. മോശം കമന്റുകളൊന്നു കണ്ടില്ല. അതുകൊണ്ടു തന്നെ ഈ സിനിമ വിജയിക്കും എന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...