Connect with us

സ്വപ്‌നങ്ങളെ പിന്തുടരാനും ആത്മവിശ്വാസത്തോടെ മുന്നേറാനും ശക്തി കിട്ടിയത് ആദ്യവിവാഹത്തിന് ശേഷമായിരുന്നു; സീറോ ബാലന്‍സില്‍ നിന്നും പൊരുതിയാണ് ഇന്ന് കാണുന്ന ജീവിതത്തിലേക്ക് എത്തിയത് ; അമൃത സുരേഷിന്റെ ആ വാക്കുകൾ വീണ്ടും വൈറലാകുന്നു !

TV Shows

സ്വപ്‌നങ്ങളെ പിന്തുടരാനും ആത്മവിശ്വാസത്തോടെ മുന്നേറാനും ശക്തി കിട്ടിയത് ആദ്യവിവാഹത്തിന് ശേഷമായിരുന്നു; സീറോ ബാലന്‍സില്‍ നിന്നും പൊരുതിയാണ് ഇന്ന് കാണുന്ന ജീവിതത്തിലേക്ക് എത്തിയത് ; അമൃത സുരേഷിന്റെ ആ വാക്കുകൾ വീണ്ടും വൈറലാകുന്നു !

സ്വപ്‌നങ്ങളെ പിന്തുടരാനും ആത്മവിശ്വാസത്തോടെ മുന്നേറാനും ശക്തി കിട്ടിയത് ആദ്യവിവാഹത്തിന് ശേഷമായിരുന്നു; സീറോ ബാലന്‍സില്‍ നിന്നും പൊരുതിയാണ് ഇന്ന് കാണുന്ന ജീവിതത്തിലേക്ക് എത്തിയത് ; അമൃത സുരേഷിന്റെ ആ വാക്കുകൾ വീണ്ടും വൈറലാകുന്നു !

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. ‘ബിഗ് ബോസ്’ മലയാളം സീസൺ രണ്ടിലും ഇരുവരും മത്സരാർത്ഥികളായി എത്തിയിരുന്നു.

അടുത്തിടെയായിരുന്നു ഗോപി സുന്ദറും അമൃതയും ഒന്നിച്ചത്. ചേര്‍ന്നുനിന്നൊരു ഫോട്ടോ പങ്കുവെച്ചതിന് ശേഷമായാണ് ഇവര്‍ തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവെന്നായിരുന്നു പിന്നീട് അമൃത ഗോപിയെ വിശേഷിപ്പിച്ചത്. പാട്ടും വീഡിയോയുമൊക്കെയായി സജീവമാണ് ഇരുവരും. തന്റെ ആദ്യവിവാഹത്തെക്കുറിച്ചും അതിന് ശേഷം വന്ന പ്രതിസന്ധികളെ നേരിട്ടതിനെക്കുറിച്ചും തുറന്നുപറഞ്ഞുള്ള അമൃത സുരേഷിന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അമൃത വിശേഷങ്ങള്‍ പങ്കുവെച്ചത്.

കുട്ടിക്കാലം മുതലേ സംഗീതം കൂടെയുണ്ട്. സംഗീത കുടുംബത്തിലാണ് ജനിച്ചത്. പാട്ട് പരിശീലിക്കണമെന്ന കാര്യത്തില്‍ മാത്രമേ വീട്ടുകാര്‍ നിര്‍ബന്ധം വെച്ചിരുന്നുള്ളൂ. എഞ്ചീനിയറിംഗിനോ മെഡിസിനോ പോവണമെന്ന തരത്തിലുള്ള നിബന്ധനകളൊന്നുമില്ലായിരുന്നു അവര്‍ക്ക്. അച്ഛന്റെ കൂടെയായി പരിപാടികളിലേക്കൊക്കെ പോവുമായിരുന്നു. പാട്ട് തന്നെ കരിയറാക്കണമെന്ന കാര്യം അന്നേ മനസിലുണ്ടായിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയ്ക്ക് ശേഷമായാണ് അമൃതയും ബാലയും പ്രണയത്തിലായത്. എല്ലാം ഉപേക്ഷിച്ച് മറ്റൊരു ജീവിതത്തിലേക്ക് പോവാനായി തീരുമാനിക്കുകയായിരുന്നു. പാട്ട് വരെ പാതിവഴിയില്‍ നിലച്ചുപോവേണ്ടതായിരുന്നു. വിചാരിച്ചത് പോലെയായിരുന്നില്ല ആ ജീവിതം.

അമ്മയും അച്ഛനുമെല്ലാം കൂടെയുണ്ടായിരുന്നു. ആ പ്രായത്തില്‍ എനിക്ക് താങ്ങാന്‍ പറ്റുന്നതിലുമധികം പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. അക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ലെന്നും അമൃത പറഞ്ഞിരുന്നു
അങ്ങനെയൊരു ജീവിതത്തിലേക്ക് പോവാനുള്ള തന്റെ തീരുമാനത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു.

പക്വതയില്ലാത്ത പ്രായമായിരുന്നു. വീട്ടുകാരെല്ലാം എന്റെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. അത് പറ്റില്ല, അത് നമുക്ക് വേണ്ടെന്നായിരുന്നു അവരെല്ലാം പറഞ്ഞത്. പ്രേമം വന്നാല്‍ എല്ലാം വിശ്വസിച്ച് പോവില്ലേ, അങ്ങനെയൊരു അവസ്ഥയിലായിരുന്നു.


അങ്ങനെയൊരു അനുഭവം പിന്നീടുള്ള ജീവിതത്തില്‍ വലിയൊരു കരുത്തായി മാറിയിരുന്നു. സ്വപ്‌നങ്ങളെ പിന്തുടരാനും ആത്മവിശ്വാസത്തോടെ മുന്നേറാനും ശക്തി കിട്ടിയത് ആദ്യവിവാഹത്തിന് ശേഷമായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തന്റേടത്തോടെ മറുപടി പറയാന്‍ പഠിച്ചത് അങ്ങനെയാണ്. സീറോ ബാലന്‍സില്‍ നിന്നും പൊരുതിയാണ് ഇന്ന് കാണുന്ന ജീവിതത്തിലേക്ക് താനെത്തിയതെന്നും അമൃത വ്യക്തമാക്കിയിരുന്നു.

പരസ്പരമുള്ള പഴിചാരലുകളില്ലാതെ വേര്‍പിരിഞ്ഞവരാണ് ബാലയും അമൃതയും. മകളുടെ കാര്യം പറഞ്ഞുള്ള വിമര്‍ശനങ്ങള്‍ അതിരുവിട്ടപ്പോള്‍ ഇരുവരും പ്രതികരിച്ചിരുന്നു. ആരേയും കുറ്റപ്പെടുത്താനോ പഴി ചാരാനോ താനില്ലെന്ന് അഭിമുഖങ്ങളിലെല്ലാം അമൃത ആവര്‍ത്തിച്ചിരുന്നു. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനവും വ്യാജമാണെന്ന് അടുത്തിടെയൊരു അഭിമുഖത്തില്‍ അമൃത പറഞ്ഞിരുന്നു.

സോഷ്യല്‍മീഡിയയിലൂടെ തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഇപ്പോള്‍ അവജ്ഞയോടെ തള്ളാന്‍ പഠിച്ചു. തുടക്കത്തിലൊക്കെ അത് ഫീലാവുമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റ് കണ്ടില്ലെങ്കിലാണ് ആശ്ചര്യം. കുടുംബവും സുഹൃത്തുക്കളുമെല്ലാം എനിക്കൊപ്പം തന്നെയുണ്ടെന്നും അമൃത വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top