Connect with us

‘ഒരു വർഷത്തേക്ക് ഇനി അരി വാങ്ങണ്ട….; ബിഗ് ബോസ് കഴിഞ്ഞിട്ടും റോൺസൺ ഹാപ്പി; ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയപ്പോഴുള്ള റോൺസണിന്റെ സന്തോഷം കണ്ടോ..?!

TV Shows

‘ഒരു വർഷത്തേക്ക് ഇനി അരി വാങ്ങണ്ട….; ബിഗ് ബോസ് കഴിഞ്ഞിട്ടും റോൺസൺ ഹാപ്പി; ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയപ്പോഴുള്ള റോൺസണിന്റെ സന്തോഷം കണ്ടോ..?!

‘ഒരു വർഷത്തേക്ക് ഇനി അരി വാങ്ങണ്ട….; ബിഗ് ബോസ് കഴിഞ്ഞിട്ടും റോൺസൺ ഹാപ്പി; ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയപ്പോഴുള്ള റോൺസണിന്റെ സന്തോഷം കണ്ടോ..?!

ബി​ഗ് ബോസ് സീസൺ ഫോർ അവസാനിച്ചതായി തോന്നുന്നില്ല, അത്രത്തോളം വാർത്തകളാണ് ഇന്നും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഷോ അവസാനിച്ചിട്ട് ഒരു മാസം പിന്നിട്ടെങ്കിലും അതിലെ മത്സരാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങൾക്ക് അവസാനമായിട്ടില്ല. ഓരോ ദിവസം പിന്നിടുമ്പോഴും ഓരോ മത്സരാർത്ഥികളെപ്പക്കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. വ്യത്യസ്ത മേഖലയിലുള്ള 20 പേരാണ് ഇക്കുറി മത്സരിക്കാൻ എത്തിയത്.

ഒരോരോ ആ​ഗ്രഹങ്ങളുമായാണ് മത്സരാർത്ഥികൾ ഷോയിലേക്ക് എത്തിയത്. ആദ്യ ആഴ്ചയിൽ പുറത്തായ മത്സരാർത്ഥി മുതൽ ഇങ്ങോട്ടുള്ള എല്ലാവർക്കും ബി​ഗ് ബോസിന് ശേഷം മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ബി​ഗ് ബോസ് നാലാം സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോൺസൺ. ബി​ഗ് ബോസ് ഹൗസിനുള്ളിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു റൊൺസൺ .

വീട്ടിലുള്ളവർ പ്രതീക്ഷിക്കാത്ത ഒരു എവിക്ഷനായിരുന്നു റോൺസൻ്റേത്. തൊണ്ണൂറ്റിമൂന്നാം ദിവസമാണ് റോൺസൺ പുറത്തായത്. വീട്ടിൽ വലിയ പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാതെ മുന്നോട്ട് പോയിരുന്ന മത്സരാർത്ഥി റോൺസണായിരുന്നു. ബി​ഗ് ബോസ് ഹൗസിൽ വന്നപ്പോൾ മുതൽ വീട്ടിൽ പോകണമെന്ന ആ​ഗ്രഹം പലപ്പോഴും റോൺസൺ‌ പ്രകടിപ്പിച്ചിരുന്നു. അതിനു കാരണം ഫാമിലിയോടുള്ള റോൺസണിന്റെ ഇഷ്ടമാണ്.

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ പുതിയ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ബി​ഗ്ബോസിലെ സ്പോൺസേഡ് ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനങ്ങൾ വീട്ടിലെത്തിയ വിവരമാണ് പ്രേക്ഷകരം താരം അറിയിച്ചത്.

ഒരു വർഷത്തേക്കുളള ഇന്ത്യ​ഗേറ്റിൻ്റെ അരിയാണ് റോൺസൻ്റെ വീട്ടിൽ എത്തിച്ച് നൽകിയിരിക്കുന്നത്. വീട്ടിൽ അരികൊണ്ട് വന്നവർക്കും ഇന്ത്യ​ഗേറ്റിന്റെ പ്രവർത്തകർക്കും ബി​ഗ് ബോസിനും റോൺസൺ നന്ദി പറയുകയും ചെയ്തു.

ബി​ഗ് ബോസിൽ സ്പോൺസേഡ് ടാസ്ക്കിൽ വിജയിച്ചതിൻ്റെ സമ്മാനമാണ് ഇപ്പോൾ ലഭിച്ചത്. ഹൗസിൽവെച്ച് നിരവധി സ്പോൺസേഡ് ടാസ്ക്കുകൾ മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. മിക്ക മത്സരാർത്ഥികളും ഏതെങ്കിലും ഒരു ടാസ്ക്കിലെങ്കിലും വിജയി ആയിട്ടുണ്ട്. എന്നാൽ ലക്ഷ്മി പ്രിയ മാത്രം ഒരു സ്പോൺസേഡ് ടാസ്ക്കിലും വിജയിച്ചിരുന്നില്ല. അത് ഒരിക്കൽ ഹൗസിൽ വെച്ച് ലക്ഷ്മി പറയുകയും ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് ഷോയുടെ തുടക്കം മുതൽ ജാസ്മിനും നിമിഷയുമായിട്ടായിരുന്നു റോൺസണിന് കൂട്ട്. പിന്നീട് റിയാസ് സലീമും പകുതിയിൽ വെച്ച് ഇവർക്കൊപ്പം ചേർന്നു. പലരും നിലനിൽപ്പിന് വേണ്ടി വീട്ടിലുള്ള മറ്റ് ആളുകളെ മുതലെടുത്തപ്പോഴും റോൺസണും നിമിഷയും ജാസ്മിനും റിയാസുമെല്ലാം അവരുടെ സൗഹൃദം കാത്തുസൂക്ഷിച്ച് പ്രതികരിക്കേണ്ടിടത്ത് മാത്രം പ്രതികരിച്ച് മുന്നോട്ട് പോയി. അടുത്തിടെ ഇവരെല്ലാം വയനാട്ടിലേക്ക് ട്രിപ്പ് പോയതിൻ്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. റോൺസൻ്റെ ജന്മദിനം ആഘോഷമാക്കിയ ശേഷമായിരുന്നു മടക്കം.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top