Connect with us

നീ നിന്റെ ജീവിതത്തിലെ പുതിയൊരു യാത്രയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്; നിന്റെ കഴിവ് ലോകത്തിന് കാണിച്ച് കൊടുക്കൂ… ; റോബിന് കട്ട സപ്പോർട്ടുമായി ആരതി പൊടി; പുതിയ നേട്ടത്തിൽ ആശംസകളുമായി ആരാധകരും!

TV Shows

നീ നിന്റെ ജീവിതത്തിലെ പുതിയൊരു യാത്രയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്; നിന്റെ കഴിവ് ലോകത്തിന് കാണിച്ച് കൊടുക്കൂ… ; റോബിന് കട്ട സപ്പോർട്ടുമായി ആരതി പൊടി; പുതിയ നേട്ടത്തിൽ ആശംസകളുമായി ആരാധകരും!

നീ നിന്റെ ജീവിതത്തിലെ പുതിയൊരു യാത്രയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്; നിന്റെ കഴിവ് ലോകത്തിന് കാണിച്ച് കൊടുക്കൂ… ; റോബിന് കട്ട സപ്പോർട്ടുമായി ആരതി പൊടി; പുതിയ നേട്ടത്തിൽ ആശംസകളുമായി ആരാധകരും!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ എന്ന് പറഞ്ഞാൽ ഇപ്പോൾ ആദ്യം ഓർമ്മ വരുന്ന മുഖം ഡോക്ടർ റോബിൻ രാധാകൃഷ്ണന്റേതാണ് . ബ്ലോഗ് ബോസ് ഷോയിൽ മത്സരാർഥിയായി വന്നതോടെ ഏറ്റവും കൂടുതൽ ജീവിതം മാറിയ വ്യക്തിയും റോബിൻ തന്നെ. സിനിമയിലടക്കം റോബിന് അവസരങ്ങൾ ലഭിച്ച് കഴിഞ്ഞു.

മാസങ്ങളോളം ബി​ഗ് ബോസിനെ കുറിച്ച് പഠിച്ച ശേഷമാണ് റോബിൻ സീസൺ ഫോറിൽ മത്സരിക്കാനെത്തിയത്. ശേഷം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ആരാധകരെ സമ്പാദിച്ച് തുടങ്ങി. എഴുപത് ദിവസം ബി​ഗ് ബോസ് ഹൗസിൽ പിന്നിട്ട ശേഷമാണ് റോബിൻ പുറത്തായത്. ഇതാണ് മനഃപാഠമാക്കി ബിഗ് ബോസിലേക്ക് വന്നിട്ടും റിയാസ് വന്നു വളരെ ഈസിയായി റോബിനെ പുറത്താക്കി.

സഹ​ മത്സരാർഥിയെ കൈയ്യേറ്റം ചെയ്യാൻ പാടില്ലെന്ന നിയമം റോബിൻ തെറ്റിച്ചിരുന്നു. ഇതോടൊണ് റോബിനെ ഷോയിൽ നിന്നും അണിയറപ്രവർത്തകർ പുറത്താക്കിയത്. റോബിൻ റിയാസുമായി ചില വാക്ക് തർക്കങ്ങളിൽ ഏർപ്പെടുകയും അത് പിന്നീട് കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇതോടെ റിയാസിന് ഹേറ്റേഴ്‌സ് ഉണ്ടാവുകയും അതുപോലെ റോബിന് പിന്തുണ കൂടുകയും ചെയ്തു.

സീസൺ ഫോറിൽ റോബിനും ബ്ലെസ്ലിക്കുമായിരുന്നു ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നത്. റോബിൻ പുറത്തായത്തോടെ പകുതിയിൽ അധികം ആളുകൾ ഷോ കാണുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

റോബിൻ പുറത്തായശേഷവും മത്സരം വളരെ ശക്തമായാണ് മുന്നോട്ട് പോയത്. ബ്ലെസ്ലി ആരാധകരും ദിൽഷ ആരാധകരും തമ്മിലായിരുന്നു പിന്നീട് മത്സരം. അങ്ങനെ അവസാനം മൂന്ന് കോടിയിലേറെ വോട്ട് നേടി ദിൽഷ പ്രസന്നൻ ഒന്നാം സ്ഥാനത്തെത്തി.ബ്ലെസ്ലിക്കായിരുന്നു രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്ത് റിയാസായിരുന്നു. ബി​ഗ് ബോസ് അവസാനിച്ച് രണ്ട് മാസം പിന്നിട്ടിട്ടും റോബിന്റെ ആരാധകരുടെ കാര്യത്തിൽ ഒരു കുറവും വന്നിട്ടില്ല.

അതിവേ​ഗത്തിലാണ് റോബിന് ദിനം പ്രതി ആളുകൾ കൂടുന്നത്. മാത്രമല്ല റോബിൻ ചെല്ലിന്നിടത്തെല്ലാം ജനസാ​ഗരമാണ് റോബിനെ കാണാനായി ഒഴുകിയെത്തുന്നത്.ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം റോബിന് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നു. റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാൽ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് നടത്തിയത്.

പ്രമുഖ നിർമാതാവ് സന്തോഷ്.ടി.കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. ‘അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന റോബിന് എല്ലാവിധ ആശംസകളും’ മോഹൻലാൽ നേർന്നു.

ഇപ്പോഴിത റോബിന്റെ പുതിയ ചുവടുവെപ്പിന് ആശംസകൾ നേർ‌ന്ന് നടിയും മോഡലും റോബിന്റെ സുഹൃത്തുമായ ആരതി പൊടി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘നീ നിന്റെ ജീവിതത്തിലെ പുതിയൊരു യാത്രയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ഫോക്കസ് ചെയ്ത് കഠിനാധ്വാനം ചെയ്യുക.’

‘ശേഷം നിന്റെ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കുക. നിന്റെ അഭിനയ ജീവിത്തതിന് എല്ലാവിധ ആശംസകളുമെന്നാണ്’ ആരതി റോബിന് ആശംസകൾ നേർന്ന് കുറിച്ചത്. ഒപ്പം എവിടയോ യാത്ര പോകാനായി ലെ​ഗേജുമായി നിൽക്കുന്ന റോബിന്റെ ചിത്രവും ആരതി പങ്കുവെച്ചു.

ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല.

‘സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമെ വിനോദ വ്യവസായത്തിന് മുമ്പോട്ട് പോകാനാവൂ’ എന്നാണ് റോബിന്റെ സിനിമയെ കുറിച്ച് നിർമാതാവ് സന്തോഷ്.ടി. കുരുവിള പറഞ്ഞത്.

മഹേഷിന്റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം, ന്നാ താൻ കേസ് കൊട് എന്നീ സിനിമകളുടെ നിർമാതാവാണ് സന്തോഷ്.ടി. കുരുവിള. ആദ്യ സിനിമ ചെയ്യും മുമ്പ് താനൊരു ആക്ടിങ് വർക്ക് ഷോപ്പിൽ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ റോബിൻ പറഞ്ഞിരുന്നു.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top