News
10 വര്‍ഷം മുന്‍പ് ഒരു പരിപാടിക്കിടെ കണ്ടപ്പോള്‍ അക്കാര്യം തുറന്നുപറഞ്ഞതാണ്…; ഒന്ന് ഉമ്മ വെക്കാന്‍ പോവുന്നു എന്നുള്ള ചിത്രത്തിന് പിന്നിൽ മലയാളികളുടെ സൈക്കോളജി; വൈറലാകാനുള്ള ടിപ്പ് കണ്ടെത്തി ഗോപി സുന്ദറും അമൃതയും !
10 വര്‍ഷം മുന്‍പ് ഒരു പരിപാടിക്കിടെ കണ്ടപ്പോള്‍ അക്കാര്യം തുറന്നുപറഞ്ഞതാണ്…; ഒന്ന് ഉമ്മ വെക്കാന്‍ പോവുന്നു എന്നുള്ള ചിത്രത്തിന് പിന്നിൽ മലയാളികളുടെ സൈക്കോളജി; വൈറലാകാനുള്ള ടിപ്പ് കണ്ടെത്തി ഗോപി സുന്ദറും അമൃതയും !
മലയാളികളുടെ ഇടയിൽ ഇന്ന് ഏറെ ശ്രദ്ധ നേടുന്ന വാർത്തയാണ് ഗോപി സുന്ദർ അമൃത സുരേഷ് റിലേഷൻഷിപ്പ്. ഇവർക്കിടയിൽ അഭയ ഹിരൺമായിയുടെ വാർത്തകളും കാണാം. ഇപ്പോൾ വാർത്തയായിരിക്കുന്നത് ഇവരുടെ പുതിയ ഗാനമായ തൊന്തരവാ വിശേഷങ്ങളാണ്. കഴിഞ്ഞ ദിവസമായിരുന്നു ഗാനം റിലീസ് ചെയ്തത്. പാട്ടിന് പിന്നാലെയായി ആദ്യമായി ഇരുവരും ഒന്നിച്ചുള്ള അഭിമുഖവും എത്തിയിരിക്കുകയാണ്. ഒരു ചാനൽ അഭിമുഖത്തിനിടയിലായിരുന്നു പ്രണയത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുമൊക്കെ ഇരുവരും മനസുതുറന്നത്.
ഇപ്പോഴത്തെ ജീവിതം എങ്ങനെയുണ്ടെന്ന ചോദ്യത്തോടെയായിരുന്നു അഭിമുഖം തുടങ്ങിയത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന് ഗോപി സുന്ദര്‍ പറഞ്ഞപ്പോള്‍ എനിക്കും അതേപോലെ തന്നെയെന്ന് പറഞ്ഞ് അത് ശരിവെക്കുകയായിരുന്നു അമൃത. കഴിഞ്ഞ ദിവസം പുറത്തുവിട്ട തൊന്തരവാ എന്ന ഗാനത്തെക്കുറിച്ചും ഇവര്‍ സംസാരിച്ചിരുന്നു. കംപ്ലീറ്റ്ലി റൊമാന്റിക്കാണ് ആ പാട്ട്. അമ്മു സംസാരിക്കുന്ന ടോണില്‍ത്തന്നെ പാടിയെന്നുള്ളതാണ് പ്രത്യേകത. അമ്മു സംസാരിക്കുമ്പോഴുള്ള ടോണ്‍ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ഗോപി പറഞ്ഞിരുന്നു.
എനിക്ക് ഇങ്ങനെയൊരു വോയ്സ് ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്ന് അമൃത പറയുന്നു. തൊന്തരവാ എന്ന് പറഞ്ഞൊരു സാധാരണ പോസ്റ്റര്‍ ഇട്ടിരുന്നു. മൂന്നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടോ മൂന്നോ കമന്റുകളാണ് വന്നത്. ഒരു ദിവസമായപ്പോള്‍ എട്ട് കമന്റ് എന്തോ ആയിരുന്നു. ആളുകള്‍ക്കെന്തെങ്കിലും സ്പൈസി വേണമെന്ന് മനസിലാക്കിയത് അപ്പോഴാണ്. അതോണ്ടാണ് വീഡിയോയിലെ ഒരു ഷോട്ട് എടുത്തിട്ടത്. ഒന്ന് ഉമ്മ വെക്കാന്‍ പോവുന്നു എന്നുള്ള ചിത്രമാണ് പിന്നെ എടുത്തിട്ടത്.
പിന്നീട് ആളുകള്‍ അതാസ്വദിക്കുകയും അതിനെ കുറ്റം പറയുകയുമായിരുന്നു. ഞാന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എനിക്ക് വ്യൂ കിട്ടണമായിരുന്നു. ഒരുമിനിട്ടിനുള്ളില്ത്തന്നെ അത് വൈറലായി മാറിയിരുന്നു. എന്റെ ആവശ്യം മാത്രമേ ഞാന്‍ നോക്കിയുള്ളൂ. എന്തെങ്കിലും കുഴപ്പമുള്ള സാധനം മാത്രമേ ഞാനും നോക്കുകയുള്ളൂ. ആളുകളുടെ ഒരു സൈക്കോളജി അങ്ങനെയാണ്. ഞങ്ങള്‍ ഒന്നിച്ചിരുന്നപ്പോഴാണ് ആ ഭാഗം എടുത്ത് ഇടാമെന്ന് പറഞ്ഞത്. എങ്ങനെയെങ്കിലും പാട്ട് ആളുകളിലേക്ക് എത്തിക്കാനുള്ള വഴിയാണ് ഞങ്ങള്‍ നോക്കിയത്. തൊന്തരവായുടെ പോസ്റ്ററിനെക്കുറിച്ച് ഇരുവരും പറഞ്ഞിരുന്നു.
മിക്സഡ് റെസ്പോണ്‍സായിരുന്നു അതിന് ലഭിച്ചത്. നെഗറ്റീവ് കമന്റുകളൊന്നും നമ്മള് എടുക്കുന്നില്ല. കംപ്ലീറ്റ്ലി വാം ഫീലായിരുന്നു. അതേ ഞങ്ങളെടുക്കുന്നുള്ളൂ. ഏതൊരു ക്രിയേറ്റീവ് സാധനത്തിലും ഇഷ്ടവും അനിഷ്ടവുമുണ്ടാവും. അത് രണ്ടും ഒരേപോലെ സ്വീകരിക്കുന്നു. ആല്‍ബത്തില്‍ ബാക്കിയുണ്ടാവുമോയെന്ന ക്യൂരിയോസിറ്റിയാണല്ലോ ഉള്ളത്. അങ്ങനെയൊക്കെയായാലേ ഇപ്പോള്‍ ജീവിക്കാനാവൂ.
അത് നിഗൂഢമായിരിക്കട്ടെയെന്നായിരുന്നു ലവ് സ്റ്റോറിയെക്കുറിച്ച് അമൃത പറഞ്ഞത്. അത് നമ്മളുടെ വളരെ പേഴസ്ണലായിട്ടുള്ള സ്പേസാണ്, ഞങ്ങള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന മൊമന്റാണ്. അത് ഷെയര്‍ ചെയ്യാന്‍ താല്‍പ്യമില്ലെന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. മറ്റുള്ളവരുടെ ലവ് സ്റ്റോറിയൊക്കെ അറിയാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, നമ്മളത് മാക്സിമം വേണ്ടെന്ന് വെച്ച് പോവാറാണ്, അതേപോലെ നിങ്ങളും ചെയ്താല്‍ മതി.
ഞാന്‍ പണ്ടേ ഗോപി സുന്ദര്‍ ഫാനാണ്. 10 വര്‍ഷം മുന്‍പ് ഒരു പരിപാടിക്കിടെ കണ്ടപ്പോള്‍ ഞാന്‍ നിങ്ങളുടെ ഫാനാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഇഷ്ടമാണ്. ബാംഗ്ലൂര്‍ ഡേയ്സിലെ ഗാനം ഇരുവരും ഒന്നിച്ച് ആലപിച്ചിരുന്നു. ഞങ്ങളുടെ റൊമാന്റിക് റ്റുഗദര്നെസ് കാണിക്കുന്ന പാട്ടാണ് തൊന്തരവാ. ഓണത്തിന് അടുത്ത പാട്ട് ചെയ്യാനുള്ള പ്ലാനുണ്ട്. ഒരു സ്പൈസി തുടക്കമെന്നുള്ള നിലയിലാണ് തൊന്തരവാ ചെയ്തതെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.
about gopi sundar amritha
