Connect with us

ഈശ്വരാ എല്ലാം കൈവിട്ടു, ദിലീപ് അന്ന് അവിടെയില്ല, ദൈവം ബാക്കിവെച്ച തെളിവ് അണകെട്ട് പോലെ തകരുന്നു ലോകോത്തര ട്വിസ്റ്റിലേക്ക്, കോടതിയ്ക്ക് എല്ലാം മനസ്സിലായി; നിർണ്ണായക വെളിപ്പെടുത്തൽ

News

ഈശ്വരാ എല്ലാം കൈവിട്ടു, ദിലീപ് അന്ന് അവിടെയില്ല, ദൈവം ബാക്കിവെച്ച തെളിവ് അണകെട്ട് പോലെ തകരുന്നു ലോകോത്തര ട്വിസ്റ്റിലേക്ക്, കോടതിയ്ക്ക് എല്ലാം മനസ്സിലായി; നിർണ്ണായക വെളിപ്പെടുത്തൽ

ഈശ്വരാ എല്ലാം കൈവിട്ടു, ദിലീപ് അന്ന് അവിടെയില്ല, ദൈവം ബാക്കിവെച്ച തെളിവ് അണകെട്ട് പോലെ തകരുന്നു ലോകോത്തര ട്വിസ്റ്റിലേക്ക്, കോടതിയ്ക്ക് എല്ലാം മനസ്സിലായി; നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിന്റെ തുടര്‍വിചാരണ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുളള നീക്കങ്ങളുമായി ക്രൈംബ്രാഞ്ചും മുന്നോട്ട് പോവുകയാണ്. ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ഹൈക്കോടതിയിൽ പോയപ്പോൾ വിചാരണകോടതിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ രണ്ടാംഘട്ട വിചാരണ തുടങ്ങിയിരുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം കോടതി വലിയ രീതിയിലുള്ള വിമർശനമായിരുന്നു നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താത്പര്യങ്ങളുണ്ടെന്നായിരുന്നു പരാമർശം. ഉദ്യോഗസ്ഥന്‍ കോടതിയെ കബളിപ്പിക്കാന്‍ കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യ രേഖകള്‍ കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ചോര്‍ത്തുന്നുവെന്നും പറഞ്ഞ കോടതി നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെതിരെ അഡ്വ. ശ്രീജിത്ത് പെരുമനയും രൂക്ഷമായ ഭാഷയില്‍ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ദിലീപിനെതിരെ ഗൂഡാലോചന നടത്തിയവരുടെ ഒരു ലീഡറായി ബൌജു പൌലോസ് പെരുമാറിയെന്ന് തെളിവുകള്‍ സഹിതം വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആദ്യമായിട്ടല്ല കോടതി വിമർശിക്കുന്നത്. കോടതിക്ക് കാര്യങ്ങളെല്ലാം വളരെ വ്യക്തമായിട്ട് മനസ്സാലായി തുടങ്ങിയിട്ടുണ്ട്. ഈ അന്വേഷണ ഉദ്യോഗസ്ഥനെതിരേയും അദ്ദേഹത്തിന്റെ പദ്ധതികള്‍ക്കെതിരേയും ഹൈക്കോടതിയില്‍ നേരത്തെ തന്നെ കൊടുത്തിട്ടുള്ള അഫിഡവിറ്റില്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീജിത്ത് പെരുമന അഭിപ്രായപ്പെടുന്നു.

നമ്മള്‍ ഇവിടെ കാര്യങ്ങളെ വസ്തു നിഷ്ഠമായി നോക്കിയാല്‍ ഏന്താണ് സംഭവിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ കേസിന്റെ ഏറ്റവും വലിയ മെറിറ്റെന്ന് പ്രോസിക്യൂഷന്‍ പറയുന്ന ഒരു തെളിവുണ്ട്. അതായത് പ്രത്യേക സി ബി ഐ മൂന്നാംക്ലാസ് കോടതിയില്‍ ദിലീപിനെ ഹാജരാക്കിയിട്ട്, അദ്ദേഹം അവിടുന്ന് ഇറങ്ങി വരുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസ് അവിടെ നില്‍ക്കുന്നുണ്ട്. അപ്പോള്‍ അരികിലൂടെ ദിലീപ് കടന്ന് പോയിക്കൊണ്ട് പറയുകയാണ് ‘സാറും കുടുംബവുമൊക്കെ സുഖമായി കഴിയുകയല്ലേ നമുക്ക് കാണാമെന്ന്’. ഇതൊരു വധഭീഷണിയാണെന്നും ബൈജു പൌലോസ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

പക്ഷെ കോടതി കണ്ടെത്തിയ സത്യാവസ്ഥ എന്താണെന്ന് എല്ലാവരും അറിയണം. അതായത് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ബൈജു പൌലോസ് പറയുന്ന ദിവസം ആ കേസ് നടക്കുന്നത് അങ്കമാലി കോടതിയിലാണ്. ആലുവ കോടതിയിലേ അല്ല കേസ് നടക്കുന്നത്. ഇത്തരത്തില്‍ തികച്ചും വ്യാജമായിട്ടുള്ളതും കെട്ടിച്ചമച്ചതുമായ തെളിവുകളും മൊഴികളും കൂട്ടിക്കെട്ടിക്കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ദിലീപ് എന്ന എട്ടാം പ്രതിയെ ലക്ഷ്യം വെച്ച് മുന്നോട്ട് പോവുന്നുവെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ക്ക് മനസ്സിലായിരിക്കുന്നുവെന്നും ശ്രീജിത്ത് പെരുമന അഭിപ്രായപ്പെടുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ നുണ പറയുകയാണ്. അന്നേ ദിവസം സിബിഐ കോടതിയില്‍ ദിലീപും ഇല്ല, അങ്ങനെ ഒരു കേസും ഇല്ല. എത്ര പച്ചക്കള്ളമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി മുമ്പാകെ പറയുകയും എഴുതികൊടുക്കുകയും ചെയ്തിരിക്കുന്നത്. ഓരോ കാര്യങ്ങളും എടുത്ത് പരിശോധിക്കേണ്ടതാണ്. പൊലീസ് ക്ലബ്ലിന് മുന്നിലൂടെ പോവുമ്പോള്‍ ഇവരെ തട്ടണമെന്ന് പറഞ്ഞ് ദിലീപ് ഗൂഡാലോചന നടത്തിയെന്നും ബൌജു പൌലോസ് പറയുന്നു. ഒരു കാര്യം ഗൂഡാലോചനയാവണമെങ്കില്‍ ഒന്നോ അതില്‍ കൂടുതലോ ആളുകള്‍ വേണമെന്നുള്ളത് നിയമത്തിന്റെ ബാലപാഠം അറിയുന്ന എല്ലാവർക്കും അറിയാം. ഒന്നിലേറെ ആളുകള്‍ ഉണ്ടെങ്കില്‍ അത് അവർ തമ്മില്‍ ആശയ കൈമാറ്റം നടത്തണം. ബാലചന്ദ്രകുമാർ തന്നെ പറയുന്നത് ദിലീപ് ഒറ്റക്കിരുന്ന് ആത്മഗതം പോലെയാണ് ഇത് പറഞ്ഞതെന്ന്.

ഇത്തരത്തില്‍ നുണകളുടെ ഒരു കൂമ്പാരം ഉണ്ടാക്കിക്കൊണ്ട് എട്ടാം പ്രതിയുടെ സാമൂഹ്യ ജീവിതം ഇല്ലാതാക്കാന്‍ അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടത്തിയവരുടെ ഒരു ലീഡറായി ബൌജു പൌലോസ് പെരുമാറിയെന്ന് തെളിവുകള്‍ സഹിതം വ്യക്തമാണ്. അതുകൊണ്ടാണ് കോടതിക്ക് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നത്. 5 വർഷക്കാലം ഈ കേസ് ഇട്ട് ഉരുട്ടിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബൈജു പൌലോസിനാണ്. ഈ കേസിലെ രണ്ടാം പ്രതി മാർട്ടിന് ജാമ്യം നല്‍കികൊണ്ട് സുപ്രീം കോടതി തന്നെ ഒരു നിരീക്ഷണം നടത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ 5 വർഷം വിചാരണ നീട്ടിക്കൊണ്ടുപോയി അതുകൊണ്ട് ജാമ്യം നല്‍കുകയാണെന്നുമായിരുന്നു കോടതി പറഞ്ഞത്.

More in News

Trending

Recent

To Top