കഷ്ടപ്പെട്ട് നേടിയെടുത്തത് ഒറ്റയടിയ്ക്ക് നഷ്ട്ടപ്പെട്ടു; പോലീസ് അന്വേഷണം നടക്കുന്നുണ്ട്; കഴിഞ്ഞ രണ്ട് ആഴ്ചയായി വളരെ സമ്മര്‍ദ്ദം നിറഞ്ഞ അവസ്ഥയിലൂടെയാണ് ഞാനും ഇച്ചായനും കടന്ന് പോകുന്നത്; നടുക്കുന്ന വെളിപ്പെടുത്തലുമായി ആലീസ് ക്രിസ്റ്റി !
കഷ്ടപ്പെട്ട് നേടിയെടുത്തത് ഒറ്റയടിയ്ക്ക് നഷ്ട്ടപ്പെട്ടു; പോലീസ് അന്വേഷണം നടക്കുന്നുണ്ട്; കഴിഞ്ഞ രണ്ട് ആഴ്ചയായി വളരെ സമ്മര്‍ദ്ദം നിറഞ്ഞ അവസ്ഥയിലൂടെയാണ് ഞാനും ഇച്ചായനും കടന്ന് പോകുന്നത്; നടുക്കുന്ന വെളിപ്പെടുത്തലുമായി ആലീസ് ക്രിസ്റ്റി !
കഷ്ടപ്പെട്ട് നേടിയെടുത്തത് ഒറ്റയടിയ്ക്ക് നഷ്ട്ടപ്പെട്ടു; പോലീസ് അന്വേഷണം നടക്കുന്നുണ്ട്; കഴിഞ്ഞ രണ്ട് ആഴ്ചയായി വളരെ സമ്മര്‍ദ്ദം നിറഞ്ഞ അവസ്ഥയിലൂടെയാണ് ഞാനും ഇച്ചായനും കടന്ന് പോകുന്നത്; നടുക്കുന്ന വെളിപ്പെടുത്തലുമായി ആലീസ് ക്രിസ്റ്റി !
മലയാള സീരിയലുകളിലൂടെ മാത്രം തിളങ്ങിനിന്ന നായികയാണ് ആലീസ് ക്രിസ്റ്റി. എന്നാൽ വിവാഹശേഷം ആലീസിനെ കൂടുതൽ പേര് അറിഞ്ഞുതുടങ്ങി.ഇപ്പോൾ ആലീസ് അഭിനയിച്ച സീരിയലുകളെക്കാള്‍, വ്ളോഗ് വീഡിയോസിലൂടെയാണ് അറിയപ്പെടുന്നത് . വിവാഹത്തോട് അനുബന്ധിച്ച് തുടങ്ങിയ യൂട്യൂബ് ചാനല്‍ വളരെ പെട്ടന്ന് ആണ് വൈറലായത്.
വിവാഹ ശേഷം കുടുംബ വിശേഷങ്ങളുമായി ആലീസ് എത്തി. എല്ലാ തവണയും ഓരോ സന്തോഷ വിശേഷങ്ങളുമായി എത്തുന്ന ആലീസ് ഇപ്പോള്‍ ഒരു വേദന പങ്കുവച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി എത്തിയിരിയ്ക്കുന്നത്. ആലീസ് ക്രിസ്റ്റിയുടെ യൂട്യബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിരിയ്ക്കുന്നു.
തന്റെ ഫേസ്ബുക്ക് യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമിലാണ് ആലീസ് ക്രിസ്റ്റി എത്തിയത്. അല്പം വിഷമം ഉള്ള കാര്യം പറയാനാണ് ഞാന്‍ ഇപ്പോള്‍ വന്നത്. കഴിഞ്ഞ എട്ട് മാസത്തോളമായി നിങ്ങള്‍ എല്ലാം പിന്തുണയ്ക്കുന്ന എന്റെ ആലീസ് ക്രിസ്റ്റി എന്ന യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു, യൂട്യൂബ് മാത്രമല്ല, എന്റെ ഫേസ്ബുക്കും. അത് കാരണം കഴിഞ്ഞ രാണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം സ്ട്രസ്സ് നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.
അത്രയധികം കഷ്ടപ്പെട്ട് നേടിയത് എല്ലാം ഒറ്റയടിയ്ക്ക് പോകുക എന്ന് പറഞ്ഞാല്‍ ഭയങ്കര വിഷമമുള്ള കാര്യം തന്നെയാണ്. എന്റെ കൈയ്യില്‍ നിന്ന് പോയത് പോലെ അത് തിരിച്ച് എടുക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. പൊലീസിന്റെ അടുത്ത് നിന്നും മറ്റും വളരെ പോസിറ്റീവ് ആയ റസ്പോണ്‍സ് ആണ് ഉണ്ടായത്. ഇനി ഒരാഴ്ച കൊണ്ട് എന്റെ ചാനല്‍ എനിക്ക് അത് പോലെ തന്നെ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആഴ്ചയില്‍ രണ്ട് എപ്പിസോഡ് വീതം വീഡിയോസ് ചെയ്യുന്നതാണ് ഞങ്ങള്‍. കഴിഞ്ഞ രണ്ട് ആഴ്ചയായി എന്തുകൊണ്ടാണ് വീഡിയോസ് ഒന്നും ഇടാത്തത് എന്ന് ചോദിച്ച് ഒരുപാട് ആളുകള്‍ മെസേജ് അയക്കുന്നുണ്ട്. എന്താണ് കാര്യം എന്ന് പലരോടും പേഴ്സണലായി പറഞ്ഞു. എല്ലാവരും അറിയാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ഒരാഴ്ചയ്ക്ക് അകം ഞങ്ങള്‍ തിരിച്ചെത്തും. ഇതുവരെ തന്ന സപ്പോര്‍ട്ട് ഇനിയും ഉണ്ടാവണം- ആലീസ് ക്രിസ്റ്റി പറഞ്ഞു
ആലീസും സജിനും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് ഇവരുടെ വീഡിയോസിലെ ഹൈലൈറ്റ്. അധികം ഫില്‍ട്ടര്‍ ചെയ്യാതെ ആലീസിന്റെ പൊട്ടത്തരങ്ങളോടു കൂടെയുള്ള വീഡിയോ വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്. വെറും എട്ട് മാസം കൊണ്ട് വലിയ രീതിയിലുള്ള ഫാന്‍ ഫോളോയിങും ആലീസ് നേടിയിരുന്നു. വിമർശനങ്ങൾ ഒന്നും കൂടാതെയാണ് താരം മുന്നേറുന്നത്.
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...