News
നടി ഹന്‍സിക മൊട്വാനി വിവാഹിതയാകുന്നു; വരന് ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകന്
നടി ഹന്‍സിക മൊട്വാനി വിവാഹിതയാകുന്നു; വരന് ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകന്
തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഹന്‍സിക മൊട്വാനി. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടി വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. വരന് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് വിവരം.
തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാര്‍ത്ത സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. അറിയപ്പെടുന്ന ബിസിനസുകാരനും ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകന് കൂടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ നിശ്ചയത്തിനുള്ള തീയതി തീരുമാനിച്ചതായും ഒരുക്കങ്ങള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നടി ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. 2013ലാണ് സിമ്പുവും ഹന്‍സികയും തങ്ങള്‍ പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും തുറന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കുറച്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത അന്ന് ഇരുവരും ചേര്‍ന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ സിനിമകളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും പ്രതിസന്ധികളും വര്‍ധിച്ച് വന്ന സമയത്ത് തന്നെ സ്നേഹിച്ച പെണ്ണ് പോലും ഉപേക്ഷിച്ച് പോയിയെന്നു അന്ന് കുടുംബവും ആരാധകരും മാത്രമാണ് തനിക്ക് ബലമായി ഉണ്ടായിരുന്നതെന്നും മുമ്പൊരിക്കല്‍ സിമ്പു തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
